2010, ഡിസംബർ 31, വെള്ളിയാഴ്‌ച

Glitter Graphics,Glitters,Glitter,Malayalam Glitters
Glitter Graphics,Glitters,Glitter,Malayalam Glitters
Glitter Graphics,Glitters,Glitter,Malayalam Glitters

ഹാപ്പി ന്യൂ ഇയര്‍

എന്റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍ ................................... വീണ്ടും ഒരു ന്യൂ ഇയര്‍..വീണ്ടും ഒരുപാടു ആശംസകള്‍..കഴിഞ്ഞ വര്‍ഷവും നമ്മള്‍ ഇതു പോലെ എല്ലാവരോടും ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞിരുന്നു...എന്നിട്ട് എന്താണ് സംഭവിച്ചത്... വിഷമങ്ങള്‍ സങ്കടങ്ങള്‍ ആക്രമണങ്ങള്‍ എല്ലാം സംഭവിച്ചു.. ഒരുപാടു പേര്‍ക്ക് ജീവന്‍ തന്നെ നഷ്ടാപെട്ടു ... ഈ വര്‍ഷം ആരംഭിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങള്‍ മറക്കാം രാജ്യത്തിന്‌ വേണ്ടി മരിച്ചവരെ ഓര്‍ക്കാം.. വരാന്‍ പോകുന്ന നാളയുടെ നല്ല നാളുകള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ആകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു നിര്‍ത്തുന്നു

2010, ഡിസംബർ 30, വ്യാഴാഴ്‌ച

2010, ഡിസംബർ 23, വ്യാഴാഴ്‌ച

കെ.കരുണാകരന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (94) അന്തരിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ വ്യാഴ്ച വൈകുന്നേരം 5.30-നായിരുന്നു

2010, ഡിസംബർ 4, ശനിയാഴ്‌ച

ഇന്റര്‍വ്യൂ

“ഈശ്വരാ… എളുപ്പമുള്ള ചോദ്യങ്ങളാകണേ” സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ മാറോടടക്കി പ്പിടിച്ച് അവള്‍ പ്രാര്‍ഥിച്ചു. ആകെ 32 പേരെയാണ്‌ ഇന്റര്‍ വ്യൂവിന് തിരഞ്ഞെടു ത്തിരിക്കുന്നത്. എഴുത്ത് പരീക്ഷയും, ഭാഷാ നൈപുണ്യവും എല്ലാമായി കുറേ കടമ്പകള്‍ ഉണ്ടായിരുന്നു. അവസാന വട്ടമായാണ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥ രുമായുള്ള ഇന്റര്‍വ്യൂ. 32 പേരില്‍ പെണ്ണായി അവളൊരാളേ യുണ്ടായി രുന്നുള്ളൂ. ക്ഷൌരം ചെയ്ത് മിനുങ്ങുന്ന മുഖങ്ങളുമായി ഇരിക്കുന്ന ആണ്‍ പടയെ അവള്‍ ഒന്നോടിച്ച് നോക്കി. ‘ഈശ്വരാ’ അവള്‍ ക്ക് അകമേ ഒരു നടുക്ക മുണ്ടായി. ആദ്യത്തെയാള്‍ പോയി വളരെ നേരം കഴിഞ്ഞാണ് തിരിച്ച് വന്നത്. പകലന്തിയോളം പാടത്ത് ഉഴുത് മറിച്ചത് പോലെ അവശനായിരുന്നു അയാള്‍. വിയര്‍പ്പില്‍ കുതിര്‍ന്ന വസ്ത്രം മുഷിഞ്ഞിരുന്നു. അത് കണ്ടപ്പോള്‍ എല്ലാവരുടേയും മുഖങ്ങളില്‍ വിളര്‍ച്ച യുണ്ടായി. അവള്‍ തന്റെയൂഴം വരുന്നതും കാത്ത് പ്രാര്‍ഥന തുടര്‍ന്നു. ‘നളിനി. പി’ എവിടെ ഇന്റര്‍വ്യൂ മുറിയുടെ വാതില്‍ തുറന്ന് ഒരാള്‍ ഉറക്കെ വിളിച്ചു. ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന പോലെ അവള്‍ എഴുന്നേറ്റു. 60 കണ്ണുകള്‍ തന്നെ തുറിച്ച് നോക്കുന്നതില്‍ അസ്വസ്ഥയായി അവള്‍ ഇന്റര്‍വ്യൂ മുറിയില്‍ പ്രവേശിച്ചു. മൂന്ന് പേരുണ്ടായിരുന്നു ഇന്റര്‍വ്യൂ പാനലില്‍ . ചെറുപ്പക്കാരായ രണ്ടു പേരും പിന്നെ ഒരു വയസ്സനും. അയാളുടെ തലയുടെ മുന്‍ ഭാഗത്ത് മുടി വളരേയേറെ കൊഴിഞ്ഞ് പോയിരുന്നു. ‘ഇരിക്കൂ’ ആരോ പറഞ്ഞു. അവളിരുന്നു. വയസ്സന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പരിശോധിക്കാന്‍ തുടങ്ങി. ഇതൊന്നും ആവശ്യമുള്ളതല്ലായെന്ന ഭാവത്തിലാണ് അയാളുടെ നോട്ടം. ‘ഹൌ അര്‍ യു നളിനി?’ ചെറുപ്പക്കാരില്‍ ഒരാള്‍ ചോദിച്ചു. അയാള്‍ അല്പം മുന്നോട്ട് ചാഞ്ഞിരുന്ന് മേശയില്‍ കൈ അമര്‍ത്തി വച്ചിരുന്നു. ഇപ്പോള്‍ അവളോട് ഏറ്റവും അടുത്തിരിക്കുന്നത് അയാളാണ്‌. ‘ആം ഫൈന്‍, താങ്ക്യൂ’. അങ്ങനെയാണോ പറയേണ്ടതെന്ന് അവള്‍ക്ക് പിന്നീട് സംശയം തോന്നി. ‘ഗുഡ്… നളിനി എല്ലാ ടെസ്റ്റുകളും നല്ല പോലെ എഴുതിയിട്ടുണ്ടല്ലോ. ഈ ജോലി കിട്ടുകയാണെങ്കില്‍ നളിനിയ്ക്ക് എന്ത് തോന്നും?’ അയാള്‍ മുഖത്ത് കുസൃതിത്തരം വരുത്തി ചോദിച്ചു. അവള്‍ പകച്ച് പോയി. ഇത്തരം ചോദ്യങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്റര്‍വ്യൂ എങ്ങിനെ അഭിമുഖീകരിക്കാം എന്ന പുസ്തകത്തിലും ഇതിനെക്കുറിച്ചൊന്നും ഉണ്ടായിരുന്നില്ല. ‘പേടിക്കണ്ട.. ഞാന്‍ വെറുതെ ചോദിച്ചതാ’ എന്ന് പറഞ്ഞ് അയാള്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ വയസ്സന്‍ കൂര്‍ത്ത ഒരു നോട്ടമെയ്തു. പൊടുന്നനെ ചിരി നിന്നു. ‘അപ്പോള്‍ തുടങ്ങാമല്ലേ?’ അത് വരെ മിണ്ടാതിരി ക്കുകയായിരുന്ന ചെറുപ്പക്കാരന്‍ ചോദിച്ചു. വയസ്സന്‍ തലയാട്ടി. ‘വരൂ നളിനി’ അയാള്‍ എഴുന്നേറ്റ് പിന്നിലെ കര്‍ട്ടന്‍ മാറ്റി വേറൊരു വാതില്‍ തുറന്ന് വിളിച്ചു. അവിടെ അങ്ങിനെയൊരു വാതിലിന്റെ സാധ്യത അവള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. വാതില്‍ കടന്നെത്തിയത് ഒരു സ്വീകരണ മുറിയിലായിരുന്നു. ഇടത്തരക്കാരുടെ വീട് പോലെ തോന്നിച്ചു അത്. കിടപ്പ് മുറിയും അടുക്കളയും വീട്ടുപകരണങ്ങളും എല്ലാം ഉണ്ടായിരുന്നു. വാതില്‍ അടച്ച് കൊളുത്തിട്ട് അയാള്‍ സോഫയില്‍ തളര്‍ ന്നിരുന്നു. ജോലി ചെയ്ത് ക്ഷീണിച്ചത് പോലെ ടൈ അഴിച്ച് വലിച്ചെറിയുകയും ഷൂ കുടഞ്ഞ് തെറിപ്പിക്കുകയും ചെയ്തു. അവള്‍ ഫാന്‍ ഓണാക്കി. തണുത്ത കാറ്റ് കിട്ടിയപ്പോള്‍ അയാള്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിച്ച് വിശ്രമം കൊണ്ടു. അവള്‍ അടുക്കളയില്‍ പോയി ചായയ്ക്ക് വെള്ളം വച്ച് തിരിച്ച് വന്ന് അയാളോട് ചേര്‍ന്നിരുന്നു. ‘ഇന്ന് ഒരുപാട് ജോലിയു ണ്ടായിരുന്നോ?’ അവള്‍ സ്നേഹ പൂര്‍വ്വം ചോദിച്ചു. ‘മാസാവസാനം അല്ലേ മോളേ, കുറെ ഫയലുകള്‍ നോക്കി ത്തീര്‍ക്കാനുണ്ടായിരുന്നു’ “എന്റെ പാവം കുട്ടി’ അവള്‍ അയാളുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തു. അയാള്‍ അവളെ പുണര്‍ ന്നു. ‘അയ്യോ…ചായ’ അവള്‍ പിടുത്തം വിടുവിച്ച് അടുക്കളയിലേയ്ക്കോടി. വെള്ളം തിളച്ച് മറിയുന്നുണ്ടായിരുന്നു. അവള്‍ ചായ തയ്യാറാക്കി അയാള്‍ക്ക് കൊടുത്തു. അപ്പോഴേയ്ക്കും അയാള്‍ ഉന്മേഷം വീണ്ടെടുത്തിരുന്നു. അവള്‍ വാതോരാതെ സം സാരിക്കുന്നതെല്ലാം അയാള്‍ സശ്രദ്ധം കേട്ടു കൊണ്ടിരുന്നു. അവളുടെ മുടിയിഴകളില്‍ വിരലോടിച്ച് കൊണ്ട്. വൈകുന്നേരം അവര്‍ സിനിമയ്ക്ക് പോയി. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. തിരികെയെത്തി അയാള്‍ അവളെ കോരിയെടുത്ത് കിടപ്പ് മുറിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ വച്ച് അവള്‍ അയാളുടെ ബീജങ്ങള്‍ സ്വീകരിച്ചു. ******* വീര്‍ത്ത് വരുന്ന വയര്‍ നോക്കി അവള്‍ സന്തോഷിച്ചു. അയാള്‍ അവള്‍ക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി ക്കൊടുക്കുകയും സമയാ സമയം ആശുപത്രിയില്‍ കൊണ്ടു പോയി പരിശോധിപ്പിക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്കി. ‘നളിനീ… നീ അതിനെയൊന്നുറക്ക്. എപ്പൊ നോക്കിയാലും കരച്ചിലാണല്ലോ’ അയാള്‍ ഒച്ചയെടുത്തു. ‘കുഞ്ഞിന് പനിക്കുന്നുണ്ട്’ അവള്‍ സങ്കടത്തോടെ പറഞ്ഞു. ‘എപ്പൊ നോക്കിയാലും അസുഖം. നീ ആ മരുന്ന് വല്ലതും എടുത്ത് കൊടുക്ക്. നാശം’ ‘ഇങ്ങനെയൊന്നും പറയല്ലേ. അതിനെന്തറിയാം. മിണ്ടാന്‍ പോലും പറ്റില്ലല്ലോ’ ‘നീ ശ്രദ്ധിക്കാഞ്ഞിട്ടാ. അതെങ്ങനെയാ നിനക്ക് സീരിയല്‍ കാണാനല്ലേ നേരമുള്ളൂ’ അത് കേട്ടപ്പോള്‍ അവള്‍ക്ക് കലി കയറി. ‘എന്താ പറഞ്ഞത്. ഞാന്‍ കുഞ്ഞിനെ നോക്കുന്നില്ലെന്നോ? ഇത് എന്റെ മാത്രമല്ല നിങ്ങളുടേയും കുട്ടിയാണ്. നിങ്ങള്‍ ഇങ്ങനെ എപ്പൊ നോക്കിയാലും ഫയലും നോക്കിയിരുന്നാല്‍ ഞാനെന്ത് ചെയ്യാനാ?’ ‘ഞാനിങ്ങനെ ജോലി ചെയ്യുന്നത് കൊണ്ടാ നിന്റെ എല്ലാ ആവശ്യങ്ങളും നടക്കുന്നത്. ഇല്ലെങ്കിലേ പട്ടിണിയാ. മനസ്സിലായോ?’ ‘അങ്ങിനെ നിങ്ങള്‍ മാത്രം ജോലി ചെയ്ത് കഷ്ടപ്പെടേണ്ട. എനിക്കും ജോലി ചെയ്യാന്‍ പറ്റും.’ ‘ഹും. അങ്ങനെ നീ സമ്പാദിച്ച് കുടുംബം പോറ്റണ്ട’ ‘അതെന്റെ ഇഷ്ടം. നിങ്ങള്‍ കുഞ്ഞിനെ നോക്കിക്കോളൂ. ഞാന്‍ ജോലിയ്ക്ക് പോകാം’ അയാള്‍ കൈ വീശി ഒറ്റയടി. അവളുടെ കവിള്‍ കരുവാളിച്ച് പോയി. ‘എന്നെ തല്ലിയല്ലേ… ഇനി ഒരു നിമിഷം ഞാന്‍ നിങ്ങടെ കുടെ ജീവിക്കില്ല’ ഇത്രയും പറഞ്ഞ് അവള്‍ വാതില്‍ തുറന്ന് പോയി. അയാള്‍ അവളെ തടയാനെന്ന പോലെ പിന്നാലെ ചെന്നു. ***************** അവര്‍ പഴയ ഇരിപ്പിടങ്ങളിലേയ്ക്ക് തിരിച്ചെത്തി. അയാള്‍ ഒന്നും സംസാരിക്കാ നാവാതെ യിരുന്നു, അവള്‍ക്ക് വീര്‍പ്പ് മുട്ടുന്നുണ്ടായിരുന്നു. വയസ്സന്‍ അപ്പോഴും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയാണ്. ആദ്യത്തെ ചെറുപ്പക്കാരന്‍ ഒന്നും സംസാരിക്കുന്നില്ല. രണ്ടാമത്തെ ചെറുപ്പക്കാരന്‍ വയസ്സന്റെ ചെവിയില്‍ എന്തോ പറഞ്ഞു. വയസ്സന്‍ ഫയല്‍ തിരിച്ച് കൊടുത്തു. കുറേ നേരം അലോചിച്ചിട്ട് പറഞ്ഞു. ‘നളിനി. നിങ്ങളുടെ പ്രൊഫൈല്‍ നല്ലതാണ്. പക്ഷേ പറയുന്നതില്‍ ഖേദമുണ്ട്… ഈ ജോലിയ്ക്ക് നിങ്ങള്‍ ഇണങ്ങുന്നതല്ല ‘സര്‍… എങ്ങിനെ വേണമെങ്കിലും ഞാന്‍ ജോലി ചെയ്യാം. എനിക്കൊരവസം തരൂ…” അവള്‍ കെഞ്ചി നോക്കി. അവര്‍ സമ്മതിച്ചില്ല. ‘വിഷ് യു ആള്‍ ദ ബെസ്റ്റ് ‘ മൂന്ന് പേരും ഒന്നിച്ച് പറഞ്ഞു. ഇന്റര്‍വ്യൂ റൂമിന്റെ വതില്‍ തുറന്ന് പുറത്തേയ്ക്കി റങ്ങുമ്പോള്‍ 30 കണ്ണുകള്‍ അവളെ കരണ്ട് തിന്നു. അന്നേരം എവിടെയോ ഒരു കുഞ്ഞിന്റെ കരച്ചില്‍ അവള്‍ കേട്ടു. (ജയേഷ് )

അടിമ

വനാന്തരങ്ങളില്‍ നിന്നായിരുന്നു രാജ ഭടന്‍മാര്‍ എന്നെ പിടിച്ചു കൊണ്ടു വന്നത്‌. ഞാന്‍ പുല്ലാങ്കുഴലൂതി അലയുക യായിരുന്നു. കൊട്ടാരം കുശിനിപ്പുരയില്‍ ചെമ്പു കിടാരങ്ങള്‍ ചുമക്കലായിരുന്നു അവരെന്നെ ക്കൊണ്ട്‌ ചെയ്യിച്ചിരുന്നത്‌. അപൂര്‍വ്വമായ്‌ കിട്ടിയിരുന്ന ഒഴിവു സമയങ്ങളില്‍ ഞാന്‍ പുല്ലാങ്കുഴല്‍ വിളിക്കും. ഒരിക്കല്‍ രാജകുമാരി എന്നെ വിളിപ്പിച്ചു. എനിക്ക്‌ സമ്മാനങ്ങള്‍ തന്നു. എന്റെ സംഗീതം അവര്‍ക്ക്‌ വളരെ യിഷ്ടമായിരുന്നു. പിന്നീടവരെന്നെ സ്‌നേഹിച്ചു. ഞങ്ങള്‍ പ്രണയ ബദ്ധരായി. പ്രണയം രാജാവറിഞ്ഞു. രാജ കിങ്കരന്‍മാര്‍ ചങ്ങലയില്‍ ബന്ധിച്ചെന്നെ രാജ സമക്ഷം ഹാജരാക്കി. രാജാവ്‌ ആജ്ഞാപിച്ചു – “രാജകുമാരിയെ മറക്കുക; സംഗീതം നിര്‍ത്തുക.” രണ്ടും എനിക്ക് അസാധ്യമായിരുന്നു. രാജാവ്‌ ശിക്ഷ വിധിച്ചു – “ഈ അടിമയെ ഷണ്ഡീകരിച്ച്‌ നപുംസകമാക്കുക.” ദണ്ഡനാ മുറിയില്‍ രാജ വൈദ്യന്‍ വൃഷണ ങ്ങളുടച്ചെന്നെ നപുംസകമാക്കി. പിന്നെ കുന്തം തന്ന്‌ എന്നെ അന്തപുര സ്ത്രീകളുടെ കൊട്ടാരം കാവല്‍ക്കാ രനാക്കി. എന്നിട്ടും… ഒരു പൗര്‍ണ്ണമി നാളില്‍ ഞാന്‍ ശയന മുറിയില്‍ നുഴഞ്ഞു കയറി രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു! രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു!!! പിന്നെ കൊട്ടാര മുറ്റത്തേക്ക്‌ ചെന്ന്‌ പുല്ലാങ്കുഴലൂതി അവസാനത്തെ സംഗീതം മുഴക്കി. പ്രദീപ്‌ പേരശ്ശന്നൂര്‍
 വനാന്തരങ്ങളില്‍ നിന്നായിരുന്നു രാജ ഭടന്‍മാര്‍ എന്നെ പിടിച്ചു കൊണ്ടു വന്നത്‌. ഞാന്‍ പുല്ലാങ്കുഴലൂതി അലയുക യായിരുന്നു. കൊട്ടാരം കുശിനിപ്പുരയില്‍ ചെമ്പു കിടാരങ്ങള്‍ ചുമക്കലായിരുന്നു അവരെന്നെ ക്കൊണ്ട്‌ ചെയ്യിച്ചിരുന്നത്‌. അപൂര്‍വ്വമായ്‌ കിട്ടിയിരുന്ന ഒഴിവു സമയങ്ങളില്‍ ഞാന്‍ പുല്ലാങ്കുഴല്‍ വിളിക്കും.

ഒരിക്കല്‍ രാജകുമാരി എന്നെ വിളിപ്പിച്ചു. എനിക്ക്‌ സമ്മാനങ്ങള്‍ തന്നു. എന്റെ സംഗീതം അവര്‍ക്ക്‌ വളരെ യിഷ്ടമായിരുന്നു. പിന്നീടവരെന്നെ സ്‌നേഹിച്ചു. ഞങ്ങള്‍ പ്രണയ ബദ്ധരായി. പ്രണയം രാജാവറിഞ്ഞു. രാജ കിങ്കരന്‍മാര്‍ ചങ്ങലയില്‍ ബന്ധിച്ചെന്നെ രാജ സമക്ഷം ഹാജരാക്കി. രാജാവ്‌ ആജ്ഞാപിച്ചു – “രാജകുമാരിയെ മറക്കുക; സംഗീതം നിര്‍ത്തുക.” രണ്ടും എനിക്ക് അസാധ്യമായിരുന്നു. രാജാവ്‌ ശിക്ഷ വിധിച്ചു – “ഈ അടിമയെ ഷണ്ഡീകരിച്ച്‌ നപുംസകമാക്കുക.” ദണ്ഡനാ മുറിയില്‍ രാജ വൈദ്യന്‍ വൃഷണ ങ്ങളുടച്ചെന്നെ നപുംസകമാക്കി. പിന്നെ കുന്തം തന്ന്‌ എന്നെ അന്തപുര സ്ത്രീകളുടെ കൊട്ടാരം കാവല്‍ക്കാ രനാക്കി.

എന്നിട്ടും… ഒരു പൗര്‍ണ്ണമി നാളില്‍ ഞാന്‍ ശയന മുറിയില്‍ നുഴഞ്ഞു കയറി രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു! രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു!!!

പിന്നെ കൊട്ടാര മുറ്റത്തേക്ക്‌ ചെന്ന്‌ പുല്ലാങ്കുഴലൂതി അവസാനത്തെ സംഗീതം മുഴക്കി.
                                                                                                                                      പ്രദീപ്‌ പേരശ്ശന്നൂര്‍

2010, നവംബർ 25, വ്യാഴാഴ്‌ച

ആടു ജീവിതം

1994. നവംമ്പര്‍ മാസം. ബോംബയിലെ ബാപ്പൂട്ടിക്കയുടെ മുറി. ചെറിയ തണുപ്പുള്ള രാത്രിയില്‍ എല്ലാവരും കൂട്ടം കൂടിയിരിന്നു. ഗള്‍ഫിനു പോകാനുള്ളവര്‍.. പോയിട്ട് ജോലി കിട്ടാതെ തിരിച്ചു വന്നവര്‍.. ഏജന്റ് കബ്ബളിപ്പിച്ചു പണം നഷ്ടപ്പെട്ടവര്‍.. അക്കൂട്ടത്തില്‍ ഞാനും ജയ്സനും.. “എന്‍ വീട്ടില്‍ ഇരവ് അങ്കേഇരവാ....?” മനോഹരമായി പാടുകയാണ്‍ ശെല്‍‌വം. ബീഡിക്കറ പിടിച്ച പല്ലുകള്‍..എണ്ണ പുരട്ടാതെയും, ചീകി ഒതുക്കാതെയും പാറിപ്പറന്ന അനുസരണം കെട്ട ചെമ്പന്‍ മുടി.. എങ്കിലും ശെല്‍‌വത്തിന്റെ മുഖത്തിനു ഒരു കുട്ടിത്തം ഉണ്ടായിരുന്നു.. “ചൌതിക്ക് പോകറേന്‍ അണ്ണാ” ശെല്‍‌വം തമിഴകത്തു നിന്നും ബോംബയില്‍ വന്നത് അതിനാണ് “എന്ന വേലൈ തമ്പീ” എനിക്കറിയാവുന്ന തമിഴില്‍ ചോദിച്ചു. “വേല ഒണ്ണും തെരിയാതണ്ണാ, ‘ആടു മേയ്പ്പന്‍‘ എന്റ് ഏശന്റു ശൊല്‍‌റാറേ!” കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു. “അപ്പടിയാ” ദിവസങ്ങള്‍ കടന്നു പോയി. മിക്ക രാത്രികളിലും ശെല്‍‌വം പാട്ടു പാടും. അങ്ങിനെ ഒരു ദിവസം, ശെള്‍വം സൌദിക്കു പോയി.. കുറെ ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും. സൌദി ജീവിതത്തിനിടയില്‍ പട്ടണ വാസിയായിരുന്ന ഞാന്‍ ചിലപ്പോഴൊക്കെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ കടന്നു പോകറുണ്ടായുരുന്നു. അപ്പോഴൊക്കെ എന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ട്. തിള‍ച്ചു മറിയുന്ന മണല്‍ പരപ്പില്‍.. കാക്ക കാലിന്റെ തണലു പോലുമില്ലാതെ...ആടിനു മുന്‍പില്‍ നടക്കുന്ന പഴന്തുണി കെട്ടു പോലുള്ള മനുഷ്യന്‍.. ഒരു കൈയ്യില്‍ നീണ്ട വടിയും. മറു കൈയ്യില്‍ ഉണങ്ങി വരണ്ട കുറെ കുബ്ബൂസ് കഷണങ്ങളും അതെ ആടു മേയ്പ്പന്‍!! ഞാന്‍ കാതോര്‍ക്കാന്‍ ശ്രമിക്കും ആ പഴയ പാട്ടു കേള്‍ക്കാന്‍ കഴിയുമോ.. “എന്‍ വീട്ടില്‍ ഇരവ് ..അങ്കേ ഇരവാ....?” ഉഷ്ണക്കാറ്റിന്റെ ചൂളം വിളിയല്ലാതെ ഒന്നും കേള്‍ക്കാറില്ല.. ഇപ്പോഴും ശെല്‍‌വം പാടുന്നുണ്ടാവുമോ.. അതോ, ഏതെങ്കിലും “മോശടു വാടയുള്ള അര്‍ബ്ബാബിന്റെ“ ആട്ടും തുപ്പും ഏറ്റ്.. പാവം ശെല്‍‌വം.. ആടു ജീവിതം... ആട്ടിടയനല്ലാതിരിന്നിട്ടും.. ആടുമേയ്ക്കാന്‍ പോയ ശെല്‍‌‌വത്തിന്റെ കഥ അവിടെ നില്‍ക്കട്ടെ.! നജീബ്ബ് അങ്ങിനെയല്ലായിരുന്നു. ആട്ടിടയനല്ല, ആടുമെയ്ക്കാന്‍ പോയതും അല്ല..പക്ഷേ, ആട്ടിടയനായി, അല്ല- ആട്ടിന്‍ കൂട്ടത്തിലെ തിരിച്ചറുവുള്ള ഒരു ആടായി ജീവിക്കേണ്ടി വന്നു നജീബിന് മറ്റാരുടെയോ വിധി, വില കൊടുത്തു വാങ്ങി,നബ്ബി തിരുമേനിയുടെ മണ്ണില്‍, നാല്‍ക്കാലിയായി ജീവിച്ച നജീബ്. ഓരോ പ്രവാസിയുടെയും മനസ്സില്‍ തീ കോരിയിടുന്ന കഥയാണ്, ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സിന്റെ അഭിമാനമായ ബന്യാമിന്റെ {ബൂലോകത്ത് പ്രസിദ്ധീകരിച്ച കുറിപ്പ് )

2010, നവംബർ 22, തിങ്കളാഴ്‌ച

 ¥ÌáÆÞÌßÏáæ¿ ÙãÆÏÍÞ·Jí ÏâØËÜßÏáæ¿ æµÞGÞøØÎÞÈ ÎÞÏ Õà¿í. ¥ÌáÆÞÌß µßøà¿ÞÕµÞÖß æ×Ïí~í ÎáÙNÆí ÌßXØÞÏßÆí ¥W ÈÙcÞX ØNÞÈÎÞÏß ÈWµßÏ 300 çµÞ¿ßÏßçÜæù øâÉ ÕßÜÎÄßAáK 1.15 ¯AùßÜÞÃí ¨ ÎçÈÞÙø ØìÇ¢. 55000 ºÄáødÖ ¥¿ß ÕßØíÄãÄßÏßW ÎâKá Èßܵ{ßÜÞÏß ®Gá µß¿MáÎáùßµZ ©ZæMæ¿ ÉÄßÈFá ÎáùßµZ. æÄÞGæĈޢ æÉÞKÞAáK ¨ ÎÜÏÞ{ßÏáæ¿ ÉâÎá~Já Äá¿BáK ØáÕV ÃçÖÞÍ. ²øá Îàxß¹í È¿JÞX ÎÞdÄ¢ ÕÜßMÎáU ØbàµøÃÎáùßÏß æÜ µÄµßæa Éß¿ßÏᢠÄùÏᢠºáÕøßæÜ ºßdÄB{áæ¿ ædËÏßÎᢠ®LßÈí, ¿ß×cáçÉMV ÕÏíAáK æÉGß çÉÞÜᢠØbVÃÕVâ.

ºáÎøáµ{ßæÜ ºßdÄB{ßW ÈßùÏáKÄá øÞ×íd¿JÜÕzÞøÞÃí. ¦Æc ÎáùßÏßW ¥ÌáÆÞÌß µßøà¿ÞÕµÞÖß æ×Ïí~í ÎáÙNÆí ÌßX ØÞÏßÆí ¥W ÈÙcÞæÈÞM¢ ÉáFßøßAáK ÏâØËÜßÏáæ¿ Îá~¢. ¥¿áJ ÎáùßÏßW §LcX øÞ×íd¿ÉÄß dÉÄßÍÞÉÞGàÜßW ÈßKá ÉvdÖà ÌÙáÎÄß ØbàµøßAáK ºßdÄÕᢠÏᮧ dÉØßÁaᢠ¥ÌáÆÞÌß ÍøÃÞÇßµÞøßÏáÎÞÏ æ×Ïí~í ~ÜàË ÌßX ØÞÏßÆí ¥W ÈÙcÞæÈÞMÎáU ºßdÄÕá¢. ÄàXÎáùßÏßçÜAáU ÉÞÄÏßæÜ Îáùßµ{ßW §LcX dÉÇÞÈÎdLß çÁÞ ÎXçÎÞÙX Øß¹í, ØìÆß ÍøÃÞÇßµÞøß ¥ÌíÆሠÌßX ¥ÌíÆáW ¥ØàØí øÞ¼ÞÕí, Ïᮧ èÕØí dÉØßÁaᢠdÉÇÞÈÎddLßÏᢠÆáÌÞÏí ÍøÃÞÇßµÞøßÏáÎÞÏ æ×Ïí~í ÎáÙNÆí ÌßX ùÞ×ßÆí ¥W εíÄ⢠Äá¿BßÏÕVæAÞMÎáU ºßdÄBZ.

ÕàGßæÜ ÕßÜÉß¿ßMáU ØÞÇÈ¢ ¯ÄÞæÃKá çºÞÆß‚ÞW, ÎàÈáµZ ®KÞÃá ÏâØËÜßÏáæ¿ ÎùáÉ¿ß. çÈÞVæÕ, Øߢ·MâV, ¦dËßA Äá¿BßÏ øÞ¼cB{ßW ÈßKáU ¥ÉâVÕØáwø ÎrcB{ÞÃá ÕOX ¥çµbùßÏJßW ÈàLßµ{ßAáKÄí. ÎàÈáµZAá Äàx æµÞ¿áJí ¥ÕçÏÏᢠµIßøßAáKÄÞÃí §×í¿çÙÞÌß.

¥ÎâÜcÎÞÏ ÕØíÄáÕßæȵáùß‚í çºÞÆßAáçOÞZ çÌÞZùâÎßæÜ ÍßJßÏßW ædËÏߢ æºÏíÄá Õ‚ßGáU É‚ ÉøÕÄÞÈßÏßçÜAá 赺âIáKá. µ¥ÌÏáæ¿ ©UßæÜ ÉøÕÄÞÈßÏÞÃßÄí. ØìÆßÏßæÜ ¥ÌíÆሠøÞ¼ÞÕßæa εX ØìÆí ÌßX ¥ÌíÆáˆÏáæ¿ ØNÞÈ¢.

ÎáØíÜßÏÞ¢ ÕàGßW ¥ÌíÆáW~ÞÆV ®KÞÃí ÏâØËÜßÏáæ¿ çÉøßæÜ ®¢ ®Ïáæ¿ ÉâVÃøâÉ¢. dÉÕÞØßµZ §ÄßW ²øá ÄßøáJí ÕøáJßÏßøáKá. ÎÜÏÞ{ßµ{áæ¿ ¥¢ÌÞØÁV!

ÄÜÎáùµ{ÞÏß µ‚Õ¿AÞøÞÃí ÎáØíÜßÏÞ¢ ÕàGáµÞV. ÆáÌÞÏíAí µMW µÏùÞæÈÞøáBßÏ æµÞ‚áεX ÏâØËßÜáæ¿ èµÏßW ¥Fá øâÉ Õ‚á æµÞ¿áJá Õß®¢ µáEÙNáÙÞ¼ß ¥Èád·Ùß‚á. ÈßæK ÈßØíµøßAÞX ÉÀßMß‚ÄᢠÕ{VJßÏÄᢠ¾ÞÈÞÃí. Èßæa ÕˆßN µáEßÌàÕßÏáæ¿ Æá¦Ïᢠ®çMÞÝáÎáIÞµá¢. Èà ØÄcØtÈᢠ¦vÞVÅÄÏáUÕÈᢠÆàÈßçÌÞÇÎáUÕÈᢠµÀßÈÞÇbÞÈßÏáÎ޵â. ®CßW ©ÏV‚ÏáIÞµá¢.

ÕˆßM µáEÙNá ÙÞ¼ßÏáæ¿ ÈÞÕí æÉÞKÞÏß. ÏâØËÜß Õ{VKá Õ{VKí çÜÞµ¢ ¥ùßÏáK ÕcÞÉÞøßÏÞÏß. çµÞ¿ßµ{áæ¿ ØOJßÈí ©¿Î. øÞ×íd¿JÜÕzÞVAá dÉßÏæMG ÕcÕØÞÏß.

D ¥ùÌí ÍøÃÞÇßµÞøßµ{áæ¿ÏᢠÎxᢠÎÈØí µàÝ¿AßÏÄßæa øÙØc¢ ®LÞÃí?
ÄÞÝíÎÏᢠ®{ßÎÏᢠÈßùE æÉøáÎÞxJßÜâæ¿ÏÞÃí ¥Õøáæ¿ ÎÈØáµ{ßW §¿¢Éß¿ßAáKÄí. ¥ˆÞæÄ ÈN{ßW ÈßKí ¥ÕV ²Kᢠ¦d·ÙßAáK߈çˆÞ?

·ZËí ÏáiµÞÜJá ÎßAÕøᢠ§Õß¿¢ ©çÉfß‚í çÉÞµÞX ²øáBß. ®KÞW ¾ÞX Îùß‚ÞÃá ºßLß‚Äí. ¨ øÞ¼cJá Õ{øáµÏᢠØOÞÆßAáµÏᢠ溇áKÄßÈßæ¿ ¥ÕVAí ²øÞÉJáÕøáçOÞZ ³¿ßçÉÞµáKÄí ÎÈá×cÄbøÙßÄÎÞæÃK ÕßÖbÞØAÞøÈÞÏßøáKá ¾ÞX. ¥ÌáÆÞÌßÏßæÜ ¯xÕᢠÕÜßÏ ØâMVÎÞVAxí ÈßVÎßAáµæÏK æÕˆáÕß{ßÏÞÃá ɵø¢ ¯æx¿áJÄí.

Ïᮧ dÉØßÁaÞÏßøáK æ×Ïí~í ØÞÏßÆí ÌßX ØáWJÞX ¥W ÈÙcÞX ¥AÞÜJí æµÞGÞøJßçÜAá Õß{ßMß‚á µÞøcBZ ¥çÈb×ß‚á. çÜÞµJßæÜ ¯xÕᢠÆÞÈÖàÜÈÞÏ ¥Bí ¨ øÞ¼cJßæa ÍøÃÞÇßµÞøßÏßøßAáKÄßÈÞÜᢠÆÞÈÖàÜæø ¥ˆÞÙá ÌáißÎáGßAßæˆKÄßÈÞÜᢠ¨ øÞ¼cJßÈí ¥Éµ¿æÎÞKᢠÕøßæˆKá ÉùEÞÃá οBßÏÄí.

çµÞ¿àÖbøÈÞÏ ÕßÆcÞVÅß   
®¢ æµ ¥ÌíÆáW~ÞÆV ÙÞ¼ßÏáæ¿ÏᢠØËßÏ Ù¼í¼áNÏáæ¿ÏᢠεX ÏâØËÜßAá µáGßAÞÜçJ §×í¿¢ Ü{ßļàÕßÄÎÞÏßøáKá. ÕˆßN µáEá       ÌàÕß µùæK¿áJá æµÞ¿áJ ¦GßXÉÞW µá¿ß‚áÕ{VK µáEßæa ÕßÜÞØßÈß ¿à‚VæAÞM¢ ÈÞGßµ ÎÞMß{ ®WÉß Øíµâ{ßçÜAí èµÉß¿ß‚áçÉÞÏ µáGßÏáæ¿ ¥çÄ ÜÞ{ßÄcÕᢠæÉøáÎÞxÕᢠÄæKÏÞÃí §KᢠÏâØËÜßAí. ÉßKà¿í Ëß×ùàØí Øíµâ{ßÜᢠµøÞFßù æØaí çØçÕcçÝØßÜᢠ¥ÙNÆí Éçø~í µçÎÝíØcW çµÞ{¼ßÜáæΈޢ ®JßÏ ÏâØËÜß §KᢠÕßÆcÞVÅßÏÞÃí. ¦{áµç{Þ¿áU æÉøáÎÞxJßÜᢠµ‚Õ¿Jßæa ¥ÈLØÞÇcĵZ µæIJáKÄßÜá¢.

¥ÙNÆÞÌÞÆßW 1970 W ÉÀÈJßæÈÞM¢ ÕÞMÏáæ¿ ØçÙÞÆøX ®¢ æµ ¥ÌáÕßæa dÄà ç·xíØßæÜ ®¢æµ dÌçÆÝíØí ÁßMÞVGíæÎaí
ØíçxÞùßÜÞÃá µ‚Õ¿JßæaÏᢠµÃæA¿áMßæaÏᢠ¦ÆcÞfø¢ µáùß‚Äí. ºßÜ ØßÈßε{ßW ÈßKí dÉçºÞÆÈÎáZæµÞIí §¿AÞÜJí ÕAàW çÎÞÙ¢ ÄÜÏíAá Éß¿ß‚á.^ ²øßAW øIá µæIÏíÈV ¦Gßù‚ß Î¿AßÏÏ‚ÄáÎÞÏß ÌtæMGí ³Øíçd¿ÜßÏÏßW È¿K µçÎÝíØcW ¦VÌßçd¿×ÈßW ØbL¢ ÍÞ·¢ ÕÞÆß‚á ¼Ïß‚ÞÃí ¨ ¦d·Ù¢ ØËÜàµøß‚Äí.

ÕˆßM ©ÉçÆÖß‚Äí §KᢠÏâØËÜß ¥fø¢ dÉÄß ÉÞÜßAáKá. ØOJßæa µÞøcJßæÜKçÉÞæÜ ÆÞÈÖàÜJßæa µÞøcJßÜᢠÎáKßW. ÜJâøßÜᢠ·á¼ùÞJßÜᢠÍâµOÎáIÞÏçMÞÝᢠØáÈÞÎß ÆáøLçÕ{ÏßÜᢠ·ZËßW æÉÞÄáÎÞMí ØÎÏJᢠçµÞÝßçAÞ¿í ÎßÀÞÏßæJøáÕí µJßÏÎVKçMÞÝáæΈޢ §Äá µÞÃÞÈÞÏß.

ºßGµZ, ºGBZ   
ØáÌíÙß ÈÎØíµÞøçJÞæ¿ Äá¿BáKá ²øá ÆßÕØJßæa Äá¿A¢. dÉÞVÅÈ µÝßEÞW ¥øÎÃßAâùßçÜæù ÕcÞÏÞ΢. dÉÞÄÜßÈá ÉáGá¢ÉÝÕáÎÞÃí §×í¿ÕßÍÕ¢. 365 ÆßÕØÕᢠ§ÄÞÏÞWçÉÞÜᢠοáMßæˆKá dÉßÏÄÎ ×ÞÌßùæÏ çÈÞAß ÏâØËÜß ÉùÏáKá. ©‚ÏííAáçºÞùᢠÎàXµùßÏáÎÞÃí §×í¿¢. ÉM¿¢ ÈßVÌt¢. øÞdÄß ºMÞJßÏᢠµâGßÈí æÕ¼ßxÌßZ ¥æˆCßW ÎGX µùßÏáÎÞÃá ÉÄßÕí. §¿çÕ{µ{ßW ÎÇáø¢ µáùE æµÞÝáAG ¥æˆCßW ¥¿. ÎÇáø¢ ÈßÏdLßAÞùáæICßÜᢠÎÇáøJßW dÉßÏ¢ øØíÎÜÞÏíçÏÞ¿ÞÃí.

ÏÞdĵ{áæ¿ §¿çÕ{µ{ßÜÞÃá ÉáØíĵB{ßÜâæ¿ÏᢠÎÞØßµµ{ßÜâæ¿ÏᢠÉùAáKÄí. ÏâØËÜßAᢠÜáÜáÕßÈᢠÄÞWÉøcÎáU ÌßØßÈØí ©ZæMæ¿ÏáU Õß×ÏB{áæ¿ ÕÞVJµ{¿BßÏ ËÏÜáµZ Îùß‚á çÈÞAáKÄᢠ¨ ØÎÏJÞÃí. ØßÈßÎÏᢠآ·àÄÕᢠ¦Ãí Îxí §×í¿BZ. çÜÞµJßæa ¯ÄáÍÞ·JÞÏÞÜᢠÎÞØJßW ²øßAW ÕˆßMÏáæ¿ÏᢠՈßNÏáæ¿Ïᢠ©MÏáæ¿Ïᢠ©NÏáæ¿Ïᢠ~ÌV ØwVÖßAÞÈᢠÏâØËÜß ØÎÏ¢ µæIJá¢.

D       µ‚Õ¿Jßæa ÈÏ¢?
·áÃÈßÜÕÞø¢, çØÕÈÎßµÕí, ÈcÞÏÕßÜ §AÞøcJßW ÜáÜá ØíÅÞÉÈBZ ÕßGáÕàÝíº æº‡Þù߈. ¨ ÈÏJßW ¥ÃáÕß¿ ÕcÄߺÜßAÞJÄá ÄæK Õß¼ÏøÙØcB{ßW dÉÇÞÈ¢. µÞÜJßÈÈáØøß‚á µ‚Õ¿øàÄßÏᢠèÖÜßÏßÜᢠÎÞxBZ ©ùMÞAÃæÎKá ÎÞdÄ¢. ØÄcØtÈÞÏ µ‚Õ¿AÞøÈÞÏßøßAâ ®K dÉÕÞºµ ÕºÈÎÞÃá ÎÞV·ÆàÉ¢.

ÎáJí; ¼àÕÈAÞøáæ¿Ïᢠ  
ÜáÜá ®K ÕÞAßÈá ÎáJí ®KÞÃVÅ¢. ¥ùÌí ¼ÈÄÏáæ¿ Ø¢ØíµÞøJßæaÏᢠ¼àÕßÄJßæaÏᢠÍÞ·ÎÞÃá ÎáJᢠÉÕßÝÕáæΈޢ. ØâMVÎÞVAxí Õ߃ÕJßÈí Äá¿AÎß¿áçOÞZ ÜáÜá ®K çÉøí ÎÈØßçÜæAJßÏÄí ¥BæÈ. §çMÞZ ·ZËí çÎ~ÜÏßW ØâMV ÎÞVAxí, èÙMV ÎÞVAxí, ç×ÞMß¹í ®KÄßæaæÏÞæA ÉøcÞÏÎÞÏß ÎÞùßAÝßEá ¨ øIføBZ.

®¢æµ d·âMßæÜ ¼àÕÈAÞVæAˆÞ¢ ÏâØËíÍÞÏí ¦Ãá ÏâØËÜß. ÈÞGßµAÞVAᢠ¥¿áMAÞVAᢠÏâØËÜßAÏá¢. ÏâØËÜß ÈÞGßµÏßÜáæICßW Õà¿ßÈá ÎáKßW µÜcÞÃJßÈáU ¦{áIÞµá¢. ÉøߺϢÉáÄáAÞæÈJáKÕV, ØÄàVÅcV, ØÙÞÏ¢ çÄ¿ßæÏJáKÕV, ç¼ÞÜß çÄ¿ßæÏJáKÕV... ¯¼aáÎÞçøÞ §¿ÈßÜAÞçøÞ Îáç~Èψ ®¢ æµ d·âMßW ¦æ{ ®¿áAáKÄí. ¥Fí ÕV×¢ ÎáOí Õæø ³ËßØí çÌÞÏí ÎáÄW ¼ÈùW ÎÞçȼVÎÞV ÕæøÏáUÕæø ÏâØËÜß ¥ÍßÎá~¢ È¿JßÏÞÃá ç¼ÞÜßæA¿áJßøáKÄí. Äæa ¼àÕÈAÞV ÎÞÄÞÉßÄÞAæ{çÏÞ ÕàGáµÞæøçÏÞ çÕIÕßÇ¢ Ø¢øfßAáKßæˆKí ¥ùßEÞW ÖO{JßW ²øá ÕßÙßÄ¢ ÈÞGßçÜAí ¥ÏÏíAÞX Õæø ®¢ Áß §¿æÉ¿ÞùáIædÄ.

D       ÌßØßÈØßWê ¯xÕáÎÇßµ¢ ÉßøßÎáùáA¢ çÈøßG ØÞÙºøcçÎÄÞÃí?
ÕV×BZAá ÎáOÞÃí. ç¼ÞVÁÞÈßçÜAá µMÜßW ¥Ï‚ ÎÞ¢Ø ©WÉKBZ ÄáùÎá~Já µá¿áBß. ¥æÄJá¿VKí ¥ÈáÍÕß‚ µ×í¿MÞ¿áµZ ÕßÕøÃÞÄàÄÎÞÃí. ¥Äí èµÕßGÞW µ‚Õ¿¢ ÎáÝáÕX ĵøáæÎK ØíÅßÄßÏÞÏßøáKá. µÞÜÞÕØíÅÏᢠdÉÄßµâÜ¢. ¾ÞÈᢠ§çMÞZ d·âMí ¼ÈùW ÎÞçȼøÞÏ Õß æ® ØÜßÎᢠ17 ÆßÕØçJÞ{¢ ¥Õßæ¿ æºÜÕÝß‚ÞÃá dÉÄßØtß ÉøßÙøß‚Äí.

D ÕÝßJßøßÕÞÏß Ø¢ÍÕ¢?
¦Æc ÁßMÞVGíæÎaí ØíçxÞV ÄáùKá ØâMVÎÞVAxí ø¢·Jí ؼàÕÎÞÏÄí.

×ÞÌßù, ÕàGßæÜ ®¢Áß   
Îá¢èÌÏßW ÈßKí Æá¢ù µMÜßÜÞÃá ØbÉíÈB{áæ¿ ÍÞmÕáÎÞÏß ®¢ ® ÏâØËÜß 1973 ÁßØ¢ÌV 31Èí ÆáÌÞÏí ÄàøÎÃEÄí. ÕøçÕxÄí ®{ÞM ®¢ æµ ¥ÌíÆáˆ. ¥Õßæ¿ Äá¿BáKá ÜáÜáÕßæaÏᢠÏâØËÜßÏáæ¿ÏᢠÕ{V‚Ïáæ¿ ºøßdÄ¢. µÀßÈÞÇbÞÈ¢, ¦vÞVÅÄ, ®ˆÞJßÈáÎáÉøß èÆÕÞÈád·Ù¢.... Õ{V‚Ïáæ¿ ÉÞÄÏßW µøáçJµßÏÄí §ÕÏÞæÃK ÕßÖbÞØAÞøÈÞÃí ÏâØËÜß. §Ká çÜÞµ¢ ÎáÝáÕÈáÎÞÏß ÉùKá È¿Ká ÌßØßÈØí ØÞdÎÞ¼c¢ ÕßÉáÜæÉ¿áJáµÏÞÃí ¨ ÎÜÏÞ{ß. ¥ÌáÆÞÌßÏßW ÈßKá ÜIÈßçÜAí. ¥Õßæ¿ ÈßKí æµÏíçùÞÏßçÜAí. ÉßæK µáèÕJßW. ÎØíµxí ÕÝß æµÞ‚ßAí.^ οAÏÞdÄ ÈcâÁWÙß ÕÝß ÆáÌÞÏíÏßçÜAí. ¥Õßæ¿ ÎàxßBáµZAá çÖ×¢ ¥ÌáÆÞÌßÏßçÜAá µÞV ÏÞdÄ.... §BæÈ çÉÞµáKá ®¢ æµ d·âMí ®¢Áß ÏâØËÜßÏáæ¿ ÏÞdĵZ.

¨ ÄßøAáµZAß¿ÏßW ÕàGáµÞøcÕᢠ¥¿áA{µÞøcÕᢠµáGßµ{áæ¿ ÉÀßMáæΈޢ çÈÞAß È¿JßÏÄá ÏâØËÜßÏáæ¿ dÉßÏæMG ×ÞÌßÏÞÃí. ÏâØËÜßÏáæ¿ ¼àÕßÄ Ø~ßÏÞÏß ×ÞÌßù ®JáKÄí. 1977W. ¥Ká ÏâØËÜßAá ÕßÕÞÙdÉÞÏ¢ ÄßµEçÄÏáUâ. ÕˆßMÏÞÃá ÕßÕÞÙ¢ ©ùMß‚Äí. µá¿á¢Ì ÌtÎáUÄßÈÞW æºùáM¢ ÎáÄW ¥¿áJùßÏÞ¢. ÏâØËÜßÏáæ¿ ´çÆcÞ·ßµ ¼àÕßÄJßW ²øáÄøJßÜᢠ§¿æÉ¿Þù߈ ×ÞÌßù. Éçf ²øá µÞøc¢ ÈßVÌtÎÞÃí. ÏâØËÜßAí ¦Æc¢ è¿ æµGßæµÞ¿áJÄí ×ÞÌßÏÞÃí. §KᢠÏâØËÜß ÕàGßW ÈßKá ÏÞdÄ ÉáùæM¿áçOÞZ ×ÞÌßÏáæ¿ èµµZ Èà{á¢. dÉßÏÄÎæa è¿ ÎçÈÞÙøÎÞAÞX.

¯Äá Éáøá×æa Õß¼ÏJßÈí ÉßKßÜᢠ²øá ØídÄàÏáIÞµáæÎKí ÉùÏÞùáæICßÜᢠÄæa µÞøcJßW ¥ÄßæˆK ÉfAÞøÈÞÃá ÏâØËÜß.  ¥ˆÞÙáÕßæa ¥Èád·Ù¢ æµÞIá ÎÞdÄÎÞÃí ¨ ÈßÜÏßæÜJßÏæÄKá ºßøßçÏÞæ¿ ÉùÏáKá.

D       æºùáMµÞÜJí dÉÃÏ¢ ÕˆÄá¢?
¥ÄßÈáU ØÎÏ¢ µßGßÏßÏ߈. 21êÞÕÏØßW ÕßÕÞÙ¢ µÝßEá. §çMÞZ çdÉÎß‚ÞW æµÞUÞæÎKáIí. Éçf, ®Lá 溇ÞX? æµÞ‚áÎAZ ÈÞÜÞÏßçˆ.

(¥XÉJßÏFÞ¢ ÕÏØßW §AæÏ §ÈßÏÞøí çdÉÎßAÞX ®K ÎGßW ×ÞÌßÏáæ¿ Îá~Já æºùáÉáFßøß. æµÞ‚áÎA{ÞÃí §AÏáæ¿ §çMÞÝæJ ÕàAíæÈØí ®Kí ×ÞÌß. ¥ÕøáæICßW ØÎÏ¢ çÉÞµáKÄùßÏ߈. ÜÞ{ßAÞÈᢠµÞÝíºµZ µÞÃßAÞÈáæÎÞæA ®dÄ ÄßøAÞÏÞÜᢠØÎÏ¢ µæIJá¢. ÎAZAá µßGÞJ ØìÍÞ·c¢!)

D ÎAZ ÎâKá æÉYµáGßµ{ÞÃçˆÞ...?
¥ÄßW ØbµÞøc Æá£~æÎÞKáÎ߈. èÆÕ¢ ®Lá ÄøáKáçÕÞ ¥Äá ØbàµøßAáK ÕcµíÄßÏÞÃá ¾ÞX. ÎÞdÄΈ, ÈÞÜí çÉøAáGßµ{ÞÃí §çMÞÝáUÄí. ÈÞÜá çÉøᢠÎß¿áAzÞøÞÃí.

D Õøá¢ÄÜÎáùÏáæ¿ èµÕÖ¢ ÜáÜá ®JáçOÞZ ®BæÈÏÞÏßøßAÃæÎKá ÕßÍÞÕÈ¢ æºÏíÄßGáçIÞ?
§çMÞÝçJÄßæa §øGß ¦µÃæÎKÞÃí ¦d·Ù¢. çÁÞµí¿ùÞÃá ÎâJεZ ×ÌàÈ. ¥ÌáÆÞÌß èÜËíèÜX çÙÞØíÉßxÜßæa ¥ÎøAÞøX çÁÞ Õß Éß ×¢Øàùßæa Éyß. §Õøáæ¿ ÎAZ ËÞÆßW ¥Üß, ¦ÆßW ¥Üß, ØÞÙßW ¥Üß, ÜIÈßW ÈßKí ÌßÌß® ÌßøáÆ¢ çÈ¿ßÏ øIÞÎæJ εZ ×ËàÈ æùØíxùaí Öã¢~Ü ÉÞµæM¿áJÞÈáU ²øáAJßÜÞÃí. ÜáÜá ®µíØíçºFí Øߧ² µâ¿ßÏÞÏ ¥ÆàÌí ¥ÙNÆßæa ÉyßÏÞÃí. §ÕVæAÞøá εXê ¥ÏÞX ¥Üß. ¥¿áJßæ¿ÏÞÏßøáKá §{ÏεZ ×ßËÏᢠ×ÞùâY ×¢ØáÆàÈáÎÞÏáU ÕßÕÞÙ¢. §øáÕøᢠÜIÈßW ®¢Ìß® ÉÀÈJßæa ÄßøAßÜÞÃí.

D ®Ü·aí, Ù¢ÌßZ, ØߢÉßZ
øÞ¼çÏÞ·¢ ÏâØËÜßÏáæ¿ Îá~JáçÉÞÜᢠ®ÝáÄßÕ‚ßGáIí. Éçf ÈßÄc¼àÕßÄJßW ÏâØËÜß ÎßAçMÞÝᢠdɼÏÞÃí. ÉÃAÞøÈí ØbÉíÈ¢ µÞÃÞÕáKÄßÜáÎÇßµ¢ ØOJáIí, ØbÞÇàÈÕá¢. Õà¿í æµÞGÞøØÎÞÈÎÞæÃCß ÜᢠÕcµíÄß¼àÕßÄJßW ²Gᢠ¦Á¢ÌødÍÎÎ߈. ÈÞGßæÜJßÏÞW ®¢ ® ÏâØËÜß ÄÈß ÈÞ¿ÈÞÃí.

çµÞ¿ßµZ ÕßÜ ÕøáK çùÞZØí çùÞÏíØᢠçÎçÌÞAᢠçÎÝíØßÁØí æÌXØᢠÌß®¢Á†cáÕᢠ´ÁßÏáæΈÞÎáIí. Éçf ÈÞGßæÜJßÏÞW ÌtáÕà¿í ØwVÖÈJßÈᢠÉUßÏßW çÉÞµÞÈᢠÎÞøáÄßæØX.

æÄÞHáùßçÜæù øÞ¼cBZ ØwVÖß‚ßGáIí. çÜÞµJßæÜ ¯xÕᢠÕßܵâ¿ßÏÄᢠøáºßµøÕáÎÞÏ ÕßÍÕBZ øáºß‚ßGáIí. çÜÞµJßæa ÕßÕßÇ ÍÞ·B{ßW ÈßKí ®JáK ¥ÄßÅßµZAá Õ‚áÕß{OÞX ÕßÕßÇ ÈÞ¿áµ{ßW ÈßKáU ÉÞºµAÞøᢠÉøߺÞøµøᢠ¥ÌáÆÞÌßÏßæÜ ÕàGßÜáÎáIí. ÏâØËÜßAí Éçf §×í¿¢ ÉáGᢠÉÝÕᢠµMÏᢠÎàXµâGÞÈáÎÞÃí.

æÉÞÄáçÕÆßÏßW ÏâØËÜß ®çMÞÝᢠ¿ßMíêç¿ÞMí ¦ÏßøßAá¢. çÕ×Jßæa µÞøcJßW ¥dÄÏÞÃá dÖi. è¿Ïáæ¿ µÞøcJßW çÉÞÜá¢. Éçf ÈÞGßæÜJßÏÞW ÄÈß ÈÞGßµAÞøX. ÎáIᢠ¼áÌîÏᢠ¥æˆCßW ÎáIᢠ×VGá¢. Ȉ è¿ ®Õßæ¿ µIÞÜᢠÕÞBßAÞùáIí. çÉȵ{ᢠÕÞBá¢. ¥ÄáÉçf ØwVÖµVAᢠØáÙãJáAZAᢠ©ÉÙÞøÎÞÏß æµÞ¿áAÞÈÞæÃKá ÎÞdÄ¢.

D Ífà dÉßÏÈÞçÃÞ?
¼àÕßAÞX çÕIß Ífâ µÝßAáæÎKˆÞæÄ Ífâ µÝßAÞX çÕIßψ ¼àÕßAáKÄí. ¦çøÞ·cµÞøcJßW dÖiÞÜáÕÞÃí. ¥ÄáæµÞIáÄæK 20 ÕV×ÎÞÏß ÖøàøÍÞø¢ µâ¿ÞæÄ ØâfßAáKá. 71 µßçÜÞ. §æÄAáùß‚í ¥¿áMÎáUÕV ÉùÏáK ÄÎÞÖÏáIí. ÕV×B{ÞÏß ®æa ÉÞaíØßæaÏᢠ×VGßæaÏᢠ¥{Õí ²Ká ÄæKÏÞæÃKí.

D ¯xÕᢠØçLÞ×µøÎÞÏ ÈßÎß×çÎÄÞÃí?
ÎAÏßæÜ µ¥ÌÏíAí ©UßÜßøáKá dÉÞVÅßAÞX µÝßEÄÞÃí ¯xÕᢠØçLÞ×µøÎÞÏ ÎáÙâVJ¢.

D ¯xÕᢠ¥ÍßÎÞȵøÎÞÏ ÈßÎß×çÎÞ?
®æa ØíÅÞÉÈJßW ç¼ÞÜß æº‡áKÕøáæ¿ ÎÞÄÞÉßÄÞAæ{ ÈÞGßW Õ‚á µÞÃáçOÞZ ®ˆÞÕøᢠØçLÞ×ÎÞÏßøßAáKá, æÉYÎA{áæ¿ ÕßÕÞÙ¢ µÝßEá, ȈæÏÞøá Õà¿í Õ‚á ®KßBæÈæÏÞæA çµZAÞÈÞµáKÄí.^ ÎÞÄÞÉßÄÞA{áæ¿ ÎøÃÎÞÃá ¼àÕßÄJßæÜ ¯xÕᢠÆá£~µøÎÞÏ ¥ÈáÍÕ¢.

D çÜÞµJßW ¯xÕᢠ§×í¿æMG ØíÅÜ¢?
ÈÞGßµ µÝßEÞW ØbßxíØVÜXÁßæÜ æÜÞØW. dɵãÄßøÎÃàÏÎÞÃí ¨ ØíÅÜ¢. ÕßdÖμàÕßÄæJAáùß‚í §ÄáÕæø §ˆ. æºùáM¢ ÎáÄW ¥ÇbÞÈß‚á ÖàÜß‚ÄßÈÞÜÞµá¢, ùßGÏVæÎaí èÜËí ©æICßW ¥Äá ÈÞGßµÏßÜÞµá¢.

D Ïᮧ ÉìøÄb¢ µßGÞÈáU ØÞÇcÄÏßçˆ?
©Ií. Éçf, §LcX ÉìøÈÞÏß ¼Èß‚ ®ÈßAí ¥BæÈ ÄæK ¼àÕß‚í ÎøßAÃæÎKÞÃí çÎÞÙ¢.

D çÜÞµÎùßÏÞJ dÉçÄcµÄµæ{æLCßÜá¢?
ÄÜÏßW æÄÞMß Õ‚ÞÃí ¾ÞX ©ùBáKÄí. ÄÜÏíAí ºâ¿áµßGÃæÎKí ÉùEí ©NÏÞÃí ÎËí{V æµGß µß¿JßÏáùAß ÖàÜßMß‚Äí. ÎËí{V ÎÞùß æÄÞMßÏÞæÏKá ÎÞdÄ¢. ®Õßæ¿ÏÞÏÞÜᢠ¥ÄßæˆCßW §çMÞÝᢠ©ùA¢ ÕøÞù߈.

D ¦d·ÙBæ{æLCßÜᢠÌÞAßÏáçIÞ?
¥ÎßÄ ¦d·ÙBæ{ÞKáÎ߈. §ÈßÏᢠ²øáÉÞ¿í ¦{áµZAá æÄÞÝßW æµÞ¿áAÞX ÉxÃæÎKÄÞÃí ²øá ¦d·Ù¢. 2015 ¦µáçOÞçÝAᢠÈâùßçÜæù ØíÅÞÉÈB{ÞµáæÎKÞÃá dÉÄàf. ¥øÜf¢ çÉVæACßÜᢠç¼ÞÜß æµÞ¿áAÃæÎKÞÃá çÎÞÙ¢. §LcÏßæÜ ¯xÕᢠÕÜßÏ ç×ÞMß¹í ÎÞZ æµÞ‚ßÏßæÜ §¿ÉUßÏßW §çMÞZ ÉáçøÞ·ÎßAáKá. ¯xÕᢠÕÜßÏ µYÕX×X æØaùᢠçµø{JßW æµÞIáÕøÃæÎKÞÃá Üfc¢.

¥ÍßÎá~JßÈí ¥ÈáÕÆß‚ ØÎÏ¢ ÄàøáµÏÞÃí. ÏâØËÜßÏáæ¿ µHáµZ ÕÞ‚ßçÜAá ÈàIÏá¿X ºáxáÎáUÕVAá µÞøc¢ ÎÈØßÜÞÏß. ÉâÎá~Jí æÕU çÎÝíØßÁØí æÌXØí ®Øí 600 ÄÏÞV. ÏâØËÜß ®ÝáçKxá. ÄáøáÄáøÞ ÕøáK çËÞÃáµ{áÎÞÏß ÉÝíØY ØíxÞËßÜáUÕV ÉßKÞæÜ. ç·xßW æصcâøßxßÏᢠµÞùßÈí ØÎàÉ¢ èdÁÕùᢠ©×ÞùÞÏß. µâ{ß¹í±ÞØí ®¿áJá Çøß‚á ÏâØËÜß µÞùßæa ÉßXØàxßçÜAí. ·ZËßæÜ ¯xÕᢠØOKÈÞÏ ÎÜÏÞ{ßçÏÏᢠÕÙß‚á æµÞIí ®¢ æµ d·âMßæa æÙÁí³ËßØßçÜAí æÌXØí ²Ýáµß ÈàBß.

¥¢·àµÞøBZ ÉÆÕßµZ   
·ZËßæÜ ¯xÕᢠØOKÈÞÏ ÎÜÏÞ{ßÏÞÏß ®¢ ® ÏâØËÜßæÏ ¥çùÌcX ÌßØßÈØí ¥¿áJßæ¿ µæIJßÏßøáKá. 5980 çµÞ¿ß øâÉÏÞÃí ¦ØíÄß. ·ZËßW ¯xÕᢠØbÞÇàÈÎáU ¥XÉÄ¢· Ø¢¸JßÜᢠ¨ ÈÞGßµAÞøX ©Ií. ÏᮧÏßW øÞ¼µá¿á¢ÌÞ¢·B{ˆÞJ ¯xÕᢠØbÞÇàÈÎáU 10 dÉÎá~ ÕcíÄßµ{ßæÜÞøÞ{ÞÏß Æí çÕÞZ Øíd¿àxí ç¼ÃW ÄßøæE¿áJÄᢠÏâØËÜßæÏ.

dÉÕÞØß ÍÞøÄàÏ ØNÞX ÈWµßÏÞÃí ¼zÈÞ¿í ÏâØËÜßæÏ ¦Æc¢ ¦Æøß‚Äí. ÉßæK ÉvdÖàÏá¢. ·ZËí çÎ~ÜÏßW ÈßKí Év ÉáøØíµÞø¢ çÈ¿ßÏ ¦Æc ÕcµíÄßÏáÎÞÃí. ¥ÌáÆÞÌß çº¢ÌV ³Ëí æµÞçÎÝíØßæa ÁÏùµí¿V çÌÞVÁí ¥¢·ÎÞÏ ¦Æc ¯×cAÞøX, ®ÏV §Lc, æµÞ‚ß øÞ¼cÞLø ÕßÎÞÈJÞÕ{¢ Äá¿BßÏÕÏáæ¿ ÁÏùµí¿V çÌÞVÁí ¥¢·¢ Äá¿Bß ²çGæù ÉÆÕßµZ çÕæùÏá¢.

®æa dÉÞVÅȵZ   
ÉøßÖái ùÎØÞÈßæÜ §øáÉJßçÏÝÞ¢ øÞÕßW ÎAÏßW çÈÞOá ÄáùAáK ÉÄßÕí 19 ÕV×ÎÞÏß ÏâØËÜß Îá¿AÞù߈. çdÖ×íÀÎÞÏ øÞÕßW ÉáÃcÎHßW èÆÕØKßÇßÏßW æºÜÕÝßAáK ÉÄßÕí ¥ˆÞÙáÕßæa ¥Èád·ÙJÞW Ä¿ØæÉGßGáÎ߈. ÍÞøc ×ÞÌßùÏᢠµâGßÈáIÞµá¢. çÜÞµJßæa ÕßÕßÇ ÍÞ·B{ßW ÈßKáU ÍøÃÞÇßµÞøßµZAᢠÕßÕßÇ ÈßùAÞøᢠÍÞ×AÞøáÎÞÏ ÕßÖbÞØßµZAáæΈÞæÎÞM¢ çÈÞOá ÄáùAáKÄßW §ÕV ¦ÈwÕᢠآÄãÉíÄßÏᢠµæIJáKá.

ùÎØÞÈßæÜ ¥ÕØÞÈ ÉJí ÎßAçMÞÝᢠÎAÏßÜÞÃí. ÌßØßÈØᢠ¿âùáµ{áæΈޢ ²ÝßÕÞAß dÕÄÖáißÏßW ¥ˆÞÙáÕßæa ØKßÇßÏßW æºÜÕÝßAáK ¨ ÈßÎß×B{ÞÃí ²øá ÕV×æJ dÉÕVJÈBZAí ³¼ØᢠֵíÄßÏáçεáKæÄKÞÃí ÏâØËÜßÏáæ¿ ÕßÖbÞØ¢. ²øá ÈÎØíµÞøJßÈí 70 ÈÎØíµÞøJßæa µâÜßÏáU ùÎØÞÈßW, Ùù¢ ÉUßÏßæÜ ²øá ÈÎØíµÞø¢ Üf¢ ÈÎØíµÞøJßæa ÉáÃcÎÞÃá ØNÞÈßAáKæÄKá ÏâØËÜß.

D ¼àÕßÄJßW ¯xÕᢠ¦ØbÆßAáK ÈßÎß×Bç{ÄÞÃí?
ùÎØÞÈßæÜ ¥ÕØÞÈæJ ÉJá ÈÞ{ßW ÍÞøcÏíæAÞM¢ ÎAÏßW æºÜÕÝßAáKÄÞÃí ¯xÕᢠ¥ÕßØíÎøÃàÏ ÈßÎß×BZ.

D ¥¿áJ ÄÕà ÎAÏßæÜJáçOÞZ èÆÕ¢ dÉÄcfæMGí ²øá Õø¢ çºÞÆßAÞX ¦ÕÖcæMGÞçÜÞ?
¾B{áæ¿ ÕßÖbÞØdɵÞø¢ ¥BæÈæÏÞøá ØÞÇcÄÏ߈ÞJÄßÈÞW ¥Äí ¦çÜÞºßçAI µÞøcÎ߈. Éçf, ¾ÞX dÉÞVÅß‚Äá ÄàdÕÕÞÆJßçÜAí ÄßøßÏáK ÎáØíÜߢ ÈÞÎÇÞøßµZAá ØWÌáiß çÄÞKßAÃçÎæÏKÞÃí. ®æa µá¿á¢ÌJßæÜÏᢠøÞ¼cJßæÜÏᢠ¼àÕßAáK øÞ¼cJßæÜÏᢠ¼ÈBZAá ØÎÞÇÞÈÕᢠØOJᢠÈWµÃæÎKᢠ®çMÞÝᢠdÉÞVÅßAÞùáIí.

2010, നവംബർ 21, ഞായറാഴ്‌ച

കോഴിക്കോട്‌ ശാന്താദേവിക്കു ബാഷ്‌പാഞ്‌ജലി

 കോഴിക്കോട്‌: അരങ്ങിലും അഭ്രപാളിയിലും അനായാസം പകര്‍ന്നാടിയിട്ടും സ്വന്തം ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രം ഏറ്റുവാങ്ങിയ അനുഗൃഹീതനടി കോഴിക്കോട്‌ ശാന്താദേവി (80) വിടവാങ്ങി.

വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴേകാലിനായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ 11.30-നു കോഴിക്കോട്‌ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. തുടര്‍ന്ന്‌ 1.30-നു നല്ലളത്തെ വീട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം രണ്ടുമണിക്ക്‌ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട്‌ മാവൂര്‍ റോഡ്‌ ശ്‌മശാനത്തില്‍.

ശാന്താദേവിയുടെ ജീവിതസായന്തനത്തിലെ കഷ്‌ടപ്പാടുകള്‍ക്കും ഒറ്റപ്പെടലിന്റെ വേദനയ്‌ക്കുമാണു മരണം തിരശീലയിട്ടത്‌. ദേശീയ-സംസ്‌ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഈ കലാകാരിക്ക്‌ അന്ത്യനാളുകളില്‍ സാമൂഹ്യക്ഷേമവകുപ്പിന്റെ വൃദ്ധസദനവും സര്‍ക്കാരിന്റെയും താരസംഘടനയായ 'അമ്മ'യുടെയും പെന്‍ഷനുമായിരുന്നു ആശ്രയം.

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ശാന്താദേവി നൂറ്റമ്പതോളം സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്‌. 'അണ്ണാറക്കണ്ണനും തന്നാലായത്‌' എന്ന സിനിമയിലാണ്‌ ഒടുവില്‍ അഭിനയിച്ചത്‌. മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരവും സമഗ്രസംഭാവനയ്‌ക്കുള്ള സംഗീതനാടക അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്‌. പോലീസ്‌ ഓഫീസറായ കൃഷ്‌ണക്കുറുപ്പിന്റെ മകളായി കോഴിക്കോട്‌ പൊറ്റമ്മല്‍ തോട്ടത്തില്‍ തറവാട്ടില്‍ ജനനം. സഭാസ്‌കൂളിലും ബി.ഇ.എം.സ്‌കൂളിലുമായി വിദ്യാഭ്യാസം. അമ്മാവന്റെ മകനായ ബാലകൃഷ്‌ണനാണ്‌ ആദ്യഭര്‍ത്താവ്‌. റെയില്‍വേയില്‍ ഗാര്‍ഡായിരുന്ന ഇദ്ദേഹം കുഞ്ഞു പിറന്നപ്പോള്‍ ശാന്താദേവിയെ ഉപേക്ഷിച്ചു. പിന്നീട്‌ സംഗീതജ്‌ഞനായ കോഴിക്കോട്‌ അബ്‌ദുള്‍ഖാദറാണു ജീവിതത്തില്‍ താങ്ങായത്‌.അബ്‌ദുള്‍ഖാദറിന്റെയും മകന്‍

സത്യജിത്തിന്റെയും മരണം ശാന്താദേവിക്കു തീരാനൊമ്പരമായിരുന്നു. സത്യജിത്ത്‌ ജീവനൊടുക്കുകയായിരുന്നു.

നല്ലളത്ത്‌ പൊളിഞ്ഞുവീഴാറായ വീട്ടിലായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന മറ്റൊരു മകന്‍ സുരേഷ്‌ബാബു ഗുജറാത്തിലേക്കു പോയതിനാല്‍ വീട്ടില്‍ ശാന്താദേവി തനിച്ചായിരുന്നു.അയല്‍ക്കാരും നാട്ടുകാരുമായിരുന്നു സഹായം. കോഴിക്കോട്‌ ജില്ലാ കലക്‌ടര്‍ ഡോ.പി.ബി. സലീമും തിരകഥാകൃത്ത്‌ ടി.എ. റസാഖും ഇടപെട്ട്‌ കഴിഞ്ഞ ഓണക്കാലത്ത്‌ സാമൂഹ്യക്ഷേമവകുപ്പിനു കീഴിലുള്ള വെള്ളിമാടുകുന്നിലെ വൃദ്ധസദനത്തിലേക്കു മാറ്റി. ഇവിടെ ഒരാഴ്‌ച കഴിഞ്ഞ ശാന്താദേവിയെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലേക്കു തിരിച്ചുകൊണ്ടുവന്നു. ഒരു മാസം മുമ്പാണു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

രോഗം ഭേദമായപ്പോള്‍ ഗുജറാത്തിലുള്ള മകന്‍ സുരേഷ്‌ബാബുവാണു വീട്ടിലേക്കു കൊണ്ടുവന്നത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച രോഗം മൂര്‍ച്‌ഛിച്ച്‌ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസമയത്ത്‌ മകന്‍ സുരേഷ്‌ബാബുവും ഭാര്യയും ശാന്താദേവിയുടെ അനുജത്തിയും സമീപത്തുണ്ടായിരുന്നു.വാസു പ്രദീപിന്റെ 'സ്‌മാരക'മാണ്‌ ആദ്യനാടകം. തുടര്‍ന്ന്‌ ദേശപോഷിണി വായനശാലയുടെ നിരവധി നാടകങ്ങളില്‍ വേഷമിട്ടു. പിന്നീട്‌ കെ.ടി. മുഹമ്മദിന്റെ നാടകങ്ങളില്‍ സ്‌ഥിരം നടിയായി. 'ദീപസ്‌തംഭം' എന്ന നാടകത്തിലെ അഭിനയത്തിന്‌ സംസ്‌ഥാനസര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ചു. രാമൂകാര്യാട്ടിന്റെ 'മിന്നാമുനുങ്ങില്‍' വേഷമിട്ടാണു സിനിമയിലെ അരങ്ങേറ്റം. അശ്വമേധം, കുട്ടിക്കുപ്പായം, ഇരുട്ടിന്റെ ആത്മാവ്‌, നിര്‍മ്മാല്യം തുടങ്ങി ചിത്രങ്ങളുടെ പട്ടിക നീളുന്നു.

1992-ല്‍ ഭരത്‌ഗോപി സംവിധാനം ചെയ്‌ത 'യമന'ത്തിലെ അഭിനയത്തിന്‌ സഹനടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ്‌, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌ തുടങ്ങിയവയും ശാന്താദേവിയെ തേടിയെത്തി. നിരവധി സീരിയലുകളിലും അഭിനയിച്ചു. 'കേരള കഫേ'യാണ്‌ അവസാന സിനിമ.

നാലുമാസം മുമ്പ്‌ മുഖ്യമന്ത്രിയുടെ സഹായമായി ഒരുലക്ഷം രൂപ അനുവദിച്ചിരുന്നു. സ്വന്തമായി നല്ലൊരു വീട്‌ സ്വപ്‌നം കണ്ടിരുന്നുവെങ്കിലും അതു യാഥാര്‍ഥ്യമാവാതെയാണ്‌ ശാന്താദേവി വിട പറഞ്ഞത്‌.

3 വയസുകാരന്‍ കണ്ടെത്തിയത്‌ 11.25 കോടിയുടെ സ്വര്‍ണം


 
ബ്രിട്ടണിലെ എസെക്‌സിലുള്ള മൂന്നു വയസുകാരനായ ജെയിംസ്‌ ഹ്യാത്താണ്‌ ലോകത്തെ ഏറ്റവും ഭാഗ്യവാനായ കുട്ടിയെന്നാണ്‌ പിതാവ്‌ പറയുന്നത്‌. കാരണം ജെയിംസ്‌ കണ്ടെത്തിയത്‌ ഒന്നോ രണ്ടോ ലക്ഷം രൂപയുടെ സ്വര്‍ണമല്ല; 11.25 കോടിരൂപയുടെ സ്വര്‍ണമാണ്‌. 16-ാം നൂറ്റാണ്ടില്‍ ബ്രിട്ടണ്‍ ഭരിച്ചിരുന്ന ഹെന്‍റി എട്ടാമന്റെ ഭരണകാലത്തുള്ള ചെറിയൊരു സ്വര്‍ണലോക്കറ്റാണ്‌ ഈ മൂന്നു വയസുകാരന്‍ കണ്ടെത്തിയത്‌.

അതും 15 വര്‍ഷമായി മെറ്റല്‍ ഡിക്‌ടറുമായി അലഞ്ഞ മുത്തച്‌ഛനെയും പിതാവിനെയും കടത്തിവെട്ടിയാണ്‌ കുഞ്ഞു ജെയിംസ്‌ സ്വര്‍ണവേട്ട നടത്തിയത്‌. പിതാവ്‌ ജെസണ്‍ പുത്രന്‍ ജെയിംസുമായി വീടിനു സമീപമുള്ള ഗ്രൗണ്ടില്‍ നടക്കാന്‍ പോകാറുണ്ട്‌. സാധാരണ പോകുമ്പോള്‍ കൂടെ മെറ്റല്‍ ഡിക്‌ടറും കരുതും. 15 വര്‍ഷമായുള്ള ശീലമായിരുന്നു ഇത്‌. എന്നാല്‍, ഒരിക്കല്‍ കുഞ്ഞു ജെയിംസ്‌ മെറ്റല്‍ ഡിക്‌ടര്‍ തനിക്കു തരണമെന്നു വാശിപിടിച്ചു. ജെസണ്‍ ജെയിംസിന്‌ മെറ്റല്‍ ഡിക്‌ടര്‍ നല്‍കി. ജെയിംസ്‌ മെറ്റല്‍ ഡിക്‌ടറുമായി ഏതാനും ചുവടുകള്‍ വച്ചതേയുള്ളൂ. പെട്ടെന്ന്‌ ബീപ്‌ ബീപ്‌ ശബ്‌ദം അതില്‍നിന്ന്‌ ഉയര്‍ന്നു. ശബ്‌ദം കേട്ട സ്‌ഥലം കുഴിച്ചു നോക്കിയപ്പോള്‍ എട്ട്‌ ഇഞ്ച്‌ താഴെ ഒരു ചെറിയ പെട്ടി. അതു തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു ചെറിയ ലോക്കറ്റ്‌. പിന്നീട്‌ പുരാവസ്‌തു വിദഗ്‌ധര്‍ ഈ ലോക്കറ്റ്‌ പരിശോധിക്കുകയും ഇത്‌ രാജകുടുംബത്തിന്റെ കൈവശമിരുന്നതാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തു. ഇതിന്‌ ഏകദേശം 11.25 കോടി രൂപ മൂല്യം വരുമെന്നും അവര്‍ കണ്ടെത്തി. എന്നാല്‍, ഈ തുക പൂര്‍ണമായും ജെയിംസിനും കുടുംബത്തിനും ലഭിക്കില്ല. പകുതി തുകയ്‌ക്കേ കുഞ്ഞു ജെയിംസിന്‌ അവകാശമുള്ളൂ. ശേഷിക്കുന്ന പകുതി തുക സ്‌ഥല ഉടമയ്‌ക്ക് അവകാശപ്പെട്ടതാണ്‌.

2010, നവംബർ 9, ചൊവ്വാഴ്ച

ഇനി അന്ധര്‍ക്കും കാണാം!

കാഴ്‌ചകള്‍ നിഷേധിക്കപ്പെട്ട്‌ ഇരുട്ടില്‍ കഴിയുന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. അന്ധര്‍ക്കു കാഴ്‌ച നല്‍കുന്ന ഉപകരണം കണ്ടെത്തിയിരിക്കുന്നു. ജന്മനാ കാഴ്‌ചയില്ലാത്ത ചില രോഗികള്‍ക്കും ഈ ഉപകരണം സഹായകരമാണ്‌. കണ്ണിനുള്ളില്‍ ഘടിപ്പിക്കുന്ന ചെറു മൈക്രോചിപ്പാണ്‌ അന്ധരെ കാഴ്‌ചയിലേക്കു നയിക്കുന്ന ഈ ഉപകരണം. കണ്ണിന്റെ റെറ്റിനയുടെ തകരാറിനെത്തുടര്‍ന്ന്‌ കാഴ്‌ച നഷ്‌ടപ്പെടുന്നവര്‍ക്കാണ്‌ ഇത്‌ ഏറെ സഹായകരമാകുന്നത്‌. പ്രകാശത്തെ തിരിച്ചറിയാനുള്ള കഴിവ്‌ റെറ്റിനയ്‌ക്കു നഷ്‌ടപ്പെട്ട്‌ അന്ധതയിലേക്കു നയിക്കപ്പെടുന്നവര്‍ക്ക്‌ വീണ്ടും പ്രകാശത്തിന്റെ ലോകത്തേക്കു വരാനുള്ള സഹായിയാണ്‌ ഈ മൈക്രോചിപ്പ്‌.

തിമിരംവന്ന്‌ കാഴ്‌ച നഷ്‌ടപ്പെടുന്നവര്‍ക്കും ഈ മൈക്രോചിപ്പ്‌ സഹായകരമാണ്‌. ബയോണിക്‌ ഐ എന്നാണ്‌ ഈ മൈക്രോചിപ്പിനെ ശാസ്‌ത്രലോകം പേരിട്ടിരിക്കുന്നത്‌. മൂന്നു മില്ലീമീറ്റര്‍ നീളവും മൂന്നു മില്ലീമീറ്റര്‍ വീതിയും മാത്രമുള്ള വളരെ ചെറിയ ഉപകരണമാണ്‌ ഈ മൈക്രോചിപ്പ്‌. ഇതിലുള്ള 1,500 ലൈറ്റ്‌ സെന്‍സറുകളാണ്‌ അന്ധരില്‍ കാഴ്‌ചസാധ്യമാകുന്നത്‌. റെറ്റിന ഇംപ്ലാന്റ്‌ എജി എന്ന ജര്‍മന്‍ കമ്പനിയാണ്‌ ബയോണിക്‌ ഐയുടെ നിര്‍മാതാക്കള്‍. ഇതില്‍ പതിക്കുന്ന വെളിച്ചത്തെ ഇലക്രേ്‌ടാണിക്‌ തരംഗങ്ങളാക്കി മാറ്റി കണ്ണിനു പിറകിലുള്ള ഞരമ്പിലേക്ക്‌ കൈമാറുകയാണ്‌ ചെയ്യുന്നത്‌. റെറ്റിനൈസ്‌ പിഗ്മെന്റോസ്‌, പ്രായക്കൂടുതലുകൊണ്ടുണ്ടാകുന്നതായ അന്ധത എന്നിവയ്‌ക്കുള്ള പരിഹാരമാണ്‌ ബയോണിക്‌ ഐ.

ബാറ്ററി ഉപയോഗിച്ചാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌. മൂന്ന്‌ അന്ധരില്‍ ബയോണിക്‌ ഐ ഘടിപ്പിച്ച്‌ പരീക്ഷണം നടത്തി വിജയിച്ചതോടെയാണ്‌ കമ്പനി വാര്‍ത്ത പുറത്തുവിട്ടത്‌. അന്ധര്‍ക്ക്‌ സഹായകരമാണെങ്കിലും വന്‍വിലയാണ്‌ ബയോണിക്‌ ഐക്കു കമ്പനി ഈടാക്കുന്നത്‌. 14 ലക്ഷം മുതല്‍ 32 ലക്ഷം വരെയാണ്‌ ഇതിന്റെ വില.

2010, നവംബർ 7, ഞായറാഴ്‌ച

ഒബാമയ്‌ക്കായി കരയിലും കടലിലും സുരക്ഷ‍

jeevancom-jeevan ഒബാമയുടെ ഓരോ സന്ദര്‍ശനവും അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കു തലവേദനയാണ്‌. അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷയ്‌ക്കായി കരയിലും കടലിലും ആകാശത്തും അവര്‍ സുരക്ഷ ഒരുക്കുന്നു. ആധുനിക ഉപകരണങ്ങള്‍അത്യന്താധുനികമായ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ വഹിക്കുന്ന 13 വമ്പന്‍ വിമാനങ്ങളാണ്‌ അമേരിക്കന്‍ പ്രസിഡന്റിനായി ഇന്ത്യയിലെത്തുന്നത്‌. കാഡിലാക്‌ വണ്‍ അമേരിക്കന്‍ പ്രസിഡന്റ
ിന്റെ ഔദ്യോഗിക കാര്‍. കറുത്ത നിറത്തിലുള്ള കാഡിലാക്‌ കാറാണ്‌ ഇത്‌. ലിങ്കണ്‍ കോണ്ടിനെന്റല്‍ അല്ലെങ്കില്‍ ബറാക്‌ മൊബൈല്‍ എന്ന്‌ ഇതിനെ വിളിക്കുന്നു. ഒരു യുദ്ധടാങ്ക്‌ പോലെ ആക്രമണങ്ങളെ നേരിടാന്‍ സജ്‌ജമാണ്‌ ഈ കാര്‍. ബോയിംഗ്‌ 757 വിമാനത്തിന്റെ കാബിന്‍ ഡോര്‍ പോലെ ശക്‌തമാണ്‌ ഈ വെടിയുണ്ടകളെ തടത്തുനിര്‍ത്താന്‍ കരുത്തുള്ള ഈ കാറിന്റെ ഡോറുകള്‍. അമേരിക്കന്‍ രഹസ്യാനേ്വഷണ ഏജന്‍സി പരിശീലിപ്പിച്ചയാളാണ്‌ ഇതിന്റെ ഡ്രൈവര്‍. ദുഷ്‌കരമായ ഏതു സാഹചര്യത്തിലും മികവോടെ ഡ്രൈവ്‌ ചെയ്യാന്‍ ഈ ഡ്രൈവര്‍ക്കു സാധിക്കും. സ്‌റ്റീല്‍, അലൂമിനിയം, ടൈറ്റാനിയം, സെറാമിക്‌ എന്നിവ കൊണ്ടാണ്‌ കാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്‌. ഈ കാറിലിരുന്ന്‌ വൈറ്റ്‌ ഹൗസുമായും വൈസ്‌ പ്രസിഡന്റുമായും ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്‌. ന്യൂക്ലിയര്‍ ബോംബുകള്‍ വിക്ഷേപിക്കുന്നതിനും മറ്റും അധികാരമുള്ള അമേരിക്കന്‍ പ്രസിഡന്റിനു ഈ കാറിലിരുന്ന്‌ ഇതു ചെയ്യാം. രാസ-ജൈവ ആക്രമണങ്ങളെ തടയാനുള്ള ശേഷി ഈ കാറിനുണ്ട്‌. ബോംബാക്രമണങ്ങളേയും ഈ കാര്‍ പ്രതിരോധിക്കും. യന്ത്രത്തോക്കുകളും ബോംബ്‌ വിക്ഷേപണികളും ടിയര്‍ ഗ്യാസ്‌ സംവിധാനങ്ങളും ഇതിലുണ്ട്‌. രഹസ്യാനേ്വഷണ ഉദ്യോഗസ്‌ഥര്‍ 1,700 രഹസ്യാനേ്വഷണ ഉദ്യോഗസ്‌ഥരാണ്‌ ഒബാമയുടെ സുരക്ഷയ്‌ക്കായി ഇന്ത്യയിലെത്തുന്നത്‌. നിരവധി തോക്കുകള്‍ വഹിച്ചാണ്‌ ഇവര്‍ ഒബാമയ്‌ക്കു അകമ്പടി സേവിക്കുന്നത്‌. മറൈന്‍ വണ്‍ പ്രത്യേക തരത്തിലുള്ള ഹെലികോപ്‌റ്ററുകളാണിത്‌. മൂന്നു മറൈന്‍ വണ്‍ ഹെലികോപ്‌റ്ററുകളാണ്‌ ഒബാമയുടെ സുരക്ഷയ്‌ക്കായി ഇന്ത്യയിലെത്തുന്നത്‌. ഇതിലായിരിക്കും ഒബാമ സഞ്ചരിക്കുക. പോലീസ്‌ നായ ബോംബുകളും മറ്റും മണം പിടിച്ചു കണ്ടെത്താന്‍ ശേഷിയുള്ള 30 പോലീസ്‌ നായ്‌ക്കളെയാണ്‌ അമേരിക്കന്‍ ഉദ്യോഗസ്‌ഥര്‍ സുരക്ഷയ്‌ക്കായി വിന്യസിപ്പിക്കുന്നത്‌.

2010, നവംബർ 5, വെള്ളിയാഴ്‌ച

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മെറാപ്പി അഗ്നി പര്‍വതം വീണ്‌ടും തീതുപ്പിയതിനെത്തുടര്‍ന്നു 49 പേര്‍ മരിച്ചു. അഗ്നിപര്‍വതം വീണ്‌ടും പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്‌ പ്രദേശത്തെ 20 കിലോമീറ്റര്‍ ചുറ്റളവ്‌ അപകട മേഖലയായി അധികൃതര്‍ പ്രഖ്യാപിച്ചു. അന്തരീക്ഷത്തില്‍ 4000 മീറ്റര്‍ അകലെവരെ പൊടിപടലവും പുകയും വ്യാപിച്ചിരിക്കുകയാണ്‌. ഏകദേശം 69,000 പേരെ കഴിഞ്ഞദിവസങ്ങളില്‍ മൗണ്‌ട്‌ മെറാപ്പിയുടെ താഴ്‌വരയില്‍ നിന്നും ഒഴിപ്പിച്ചിരുന്നു.

1994 ല്‍ മൗണ്‌ട്‌ മെറാപ്പി പൊട്ടിത്തെറിച്ച്‌ 70 പേര്‍ മരിച്ചിരുന്നു. 1930ല്‍ ആയിരുന്നു അതിനു മുന്‍പുള്ള സ്‌ഫോടനം. അന്നു 1,300 പേരാണു മരിച്ചത്‌. ഇന്തോനേഷ്യയില്‍ സജീവമായി നില്‍ക്കുന്ന 129 അഗ്നി പര്‍വതങ്ങളാണ്‌ ഉള്ളത്‌. ഇതില്‍ പത്തൊമ്പതെണ്ണം ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്‌ഥയിലാണ്‌.

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

അഭയക്രേന്ദത്തില്‍ പെണ്‍വാണിഭം

 കൊച്ചി: സ്‌ത്രീകള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ പെണ്‍വാണിഭ കേന്ദ്രങ്ങളാകുന്നതായി പരാതി. യാതൊരു മാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ പെണ്‍വാണിഭ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ്‌ ചൂഷണങ്ങള്‍ക്കും സാഹചര്യമൊരുക്കുന്നതായാണ്‌ പരാതി. പോലീസ്‌ ഉന്നതരുടേയും ഭരണത്തിന്റെ തണലും ഇത്തരക്കാര്‍ക്ക്‌ പിന്തുണയാകുന്നുമുണ്ട്‌. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായി അറിയപ്പെടുന്നവരാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. കേന്ദ്രത്തില്‍ നല്ല പിള്ള ചമയുകയും പുറത്തെത്തിച്ച്‌ ഉന്നതര്‍ക്ക്‌ കാഴ്‌ചവയ്‌ക്കുകയും ചെയ്യുന്ന രീതിയാണ്‌ നടക്കുന്നത്‌.

എറണാകുളം കെ.എസ്‌.ആര്‍.ടി.സി ബസ്സ്റ്റാന്റിനു സമീപത്തെ ബില്‍ഡിംഗില്‍ 'ചൈല്‍ഡ്‌ ലൈന്‍' ഓഫീസിനോട്‌ ചേര്‍ന്ന്‌ സ്‌ത്രീകള്‍ക്ക്‌ താമസസൗകര്യമൊരുക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തെ കുറിച്ചും വ്യാപകപരാതി ഉയര്‍ന്നിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല. കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍ വാടകകൂടാതെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിന്‌ സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങളും വിദേശ ഫണ്ടും ലഭിക്കുന്നുണ്ട്‌. കോര്‍പ്പറേഷന്‍ അധികൃതരുടെ യാതൊരുവിധ ഇടപെടലും നിയന്ത്രണവും ഈ സ്‌ഥാപനത്തിനില്ലെങ്കിലും ഔദ്യോഗിക പരിവേഷത്തോടെയാണ്‌ പ്രവര്‍ത്തനം.

രാത്രികാലങ്ങളില്‍ വഴിയോര കച്ചവടക്കാരായ സ്‌ത്രീകള്‍ക്കും നഗരത്തില്‍ എത്തപ്പെടുന്ന വനിതകള്‍ക്കും താമസിക്കാനൊരിടം ഒരുക്കിയാണ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോര്‍പ്പറേഷന്‍ ഇത്തരമൊരു കേന്ദ്രം ആരംഭിച്ചത്‌. എന്നാല്‍ വിവാദ ഐ.ജിയുടെയും സംസ്‌ഥാന ഭരണത്തിലെ ഉന്നതന്റേയും 'സ്വന്തമാളായി' സാമൂഹ്യപ്രവര്‍ത്തകയെന്ന്‌ വിശേഷിപ്പിക്കുന്ന മദ്ധ്യവയസ്‌ക ഈ സ്‌ഥാപനം ഹൈജാക്ക്‌ ചെയ്‌ത് തന്റെ അധീനതയിലാക്കുകയായിരുന്നു. ഈ സ്‌ഥാപനത്തില്‍ എത്തിക്കുന്ന പെണ്‍കുട്ടികളില്‍ ചിലരെ മുമ്പ്‌ കാണാതെപോയിട്ടുണ്ട്‌. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ കോടതി പോലീസ്‌ അന്വേഷണത്തിന്‌ ഡി.ജി.പിയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഉന്നതഇടപെടലിനെതുടര്‍ന്ന്‌ നടന്നില്ല. നിരാലംബരെന്ന പേരില്‍ പെണ്‍വാണിഭ സംഘത്തില്‍പെട്ട പെണ്‍കുട്ടികളെ കേന്ദ്രത്തിലെത്തിക്കുന്നുവെന്നാണ്‌ വിവരം. കേന്ദ്രത്തില്‍വച്ച്‌ യാതൊരുവിധ പ്രവര്‍ത്തനവും നടത്താതെ ഫ്‌ളാറ്റുകള്‍ അടക്കമുള്ള സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ച്‌ ഉന്നതര്‍ക്ക്‌ കാഴ്‌ചവയ്‌ക്കുന്നതായാണ്‌ പരാതി.

കേന്ദ്രത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ആലപ്പുഴ സ്വദേശി മനുഷ്യാവകാശ കമീഷന്‌ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ല. 2006- ല്‍ നല്‍കിയ പരാതി പൊടിപിടിച്ചുകിടന്നതോടെ 6 മാസം മുമ്പ്‌ വീണ്ടും പരിഗണിച്ച കമ്മീഷന്‍, കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ സമഗ്രമായി അന്വേഷിച്ച്‌ റിപ്പോട്ട്‌ സമര്‍പ്പിക്കാന്‍ സി.ഐ പ്രദീപിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ നാളിതുവരെയായി അന്വേഷണം തുടങ്ങിയിട്ടില്ല. പോലീസിനെ ഉന്നതരുടെ ഇടപെടലിനെതുടര്‍ന്ന്‌ ഇത്തരത്തിലുള്ള അന്വേഷണങ്ങളെല്ലാം തുടക്കത്തിലെ മരവിപ്പിക്കപ്പെടുന്നത്‌ പതിവുമാണ്‌. പരാതിക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ളതുകൊണ്ട്‌ പരാതിയെകുറിച്ച്‌ അന്വേഷിക്കാന്‍ സമയം കിട്ടിയില്ലെന്നും അതിനാല്‍തന്നെ കേന്ദ്രത്തെ കുറിച്ച്‌ ഇതുവരെ അന്വേഷിച്ച്‌ തുടങ്ങിയിട്ടില്ലെന്നുമാണ്‌ സി.ഐ പ്രദീപ്‌ 'മംഗളം പ്ലസി'നോട്‌ പറഞ്ഞത്‌.

ഏതു സ്‌ത്രീയേയും എപ്പോള്‍ വേണമെങ്കിലും എതു 'പിമ്പി'നും ഈ കേന്ദ്രത്തിലെത്തിക്കാം. എത്തിക്കുന്നയാളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തില്ല. ഇവരെ കുറിച്ച്‌ പിന്നെ അന്വേഷിക്കേണ്ടതുമില്ല. 60 വയസുവരെയുള്ള സ്‌ത്രീകള്‍ക്ക്‌ മാത്രമാണ്‌ പ്രവേശനം നല്‍കുന്നത്‌. ഇതേതുടര്‍ന്ന്‌ ഒരു സാമൂഹ്യ പ്രവര്‍ത്തകനാണെന്ന്‌ പരിചയപ്പെടുത്തി ഫോണില്‍ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയോട്‌ സംസാരിച്ചു. വിദേശസന്ദര്‍ശനം പതിവാക്കിയ കേന്ദ്രത്തിന്റെ അധിപയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍, സ്വീഡനിലായിരുന്നു. ഓഫീസ്‌ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കൗണ്‍സിലര്‍ എന്നു പരിചയപ്പെടുത്തിയ യുവതിയാണ്‌ സംസാരിച്ചത്‌.

പ്ലസ്‌: 'മാഡം' പറഞ്ഞിട്ടാണ്‌ ഓഫീസ്‌ നമ്പറില്‍ വിളിച്ചത്‌. നാട്ടിലെ 17 വയസുള്ള പെണ്‍കുട്ടിയുടെ കാര്യം സംസാരിക്കാനാണ്‌ വിളിച്ചത്‌....

കൗണ്‍സിലര്‍: സംസാരിച്ചോളൂ.

പ്ലസ്‌: അവള്‍ക്ക്‌ അമ്മയും അഛനുമില്ല. ചിറ്റപ്പനൊപ്പമാണ്‌ കഴിയുന്നത്‌. അവളെ നിങ്ങളുടെ കേന്ദ്രത്തില്‍ എത്തിക്കുന്നതിനെ കുറിച്ച്‌ അറിയാനാണ്‌...

കൗണ്‍സിലര്‍: ഇവിടെ എത്തിച്ചാല്‍മതി. കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം.

പ്ലസ്‌: നമ്മളാണ്‌ കൊണ്ടുവന്നതെന്നൊന്നും രേഖപ്പെടുത്തരുത്‌. പേപ്പറില്‍ ഒപ്പിട്ടുതരികയൊന്നുമില്ല. നാളെ നമുക്കൊരു പ്രശ്‌നമുണ്ടാകരുത്‌.

കൗണ്‍സിലര്‍: അതൊന്നുമില്ല. നിങ്ങള്‍ ഒപ്പിട്ടുതരേണ്ട ആവശ്യമോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യേണ്ടതില്ല. പെണ്‍കുട്ടിക്ക്‌ ഇവിടെ കഴിയാന്‍ സമ്മതമാണെന്ന്‌ എഴുതിതന്നാല്‍ മാത്രം മതി.

പ്ലസ്‌: ഇനി പോലീസെങ്ങാനും പ്രശ്‌നമുണ്ടാക്കുമോ..? പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാക്കിയേ ഇത്തരം കേന്ദ്രങ്ങളിലേക്ക്‌ മാറ്റാവൂ എന്നൊക്കെയല്ലെ ചട്ടം...?

കൗണ്‍സിലര്‍: പോലീസിന്റെ കാര്യമൊന്നും പ്രശ്‌നമല്ല. നിങ്ങളെ ആരും അന്വേഷിക്കുകയൊന്നുമില്ല. പെണ്‍കുട്ടി ഇവിടെയെത്തി ഒപ്പിട്ടുതന്നാല്‍ പിന്നെ ഞങ്ങള്‍ക്കാകും പൂര്‍ണ്ണ അധികാരം. നിങ്ങളാണ്‌ കൊണ്ടുവന്നതെന്നൊന്നും ആരും അറിയുകയോ രേഖപ്പെടുത്തുകയോ ഇല്ലെന്ന്‌ പറഞ്ഞില്ലെ...

പ്ലസ്‌: കോര്‍പ്പറേഷന്‍ ബില്‍ഡിംഗിലല്ലെ പ്രവര്‍ത്തിക്കുന്നത്‌. അപ്പോള്‍ അവരുടെ ഇടപെടലുണ്ടാകുമോ..?

കൗണ്‍സിലര്‍: അവരുടെ യാതൊരുവിധ ഇടപെടലും ഉണ്ടാവില്ല. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ 'മാഡ'ത്തിന്റേത്‌ മാത്രമാണ്‌ തീരുമാനം. കോര്‍പ്പറേഷന്റെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നുവെന്ന്‌ മാത്രമേയുള്ളൂ. കോര്‍പ്പറേഷന്റെ യാതൊരു നിയന്ത്രണവുമില്ല. അക്കാര്യത്തിലൊന്നും നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങള്‍ പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചുതന്നാല്‍ മാത്രംമതി. അപ്പോള്‍തന്നെ നിങ്ങള്‍ക്ക്‌ തിരികെ പോകാം. പിന്നെ നിങ്ങള്‍ക്ക്‌ യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാകില്ല.

സംസ്‌ഥാന ഭരണത്തിലെ ഉന്നതനുമായുമുള്ള അടുത്തബന്ധവും ഇവര്‍ പറഞ്ഞുനടക്കാറുണ്ട്‌. പോലീസ്‌ കണ്ടെത്തുന്ന അനാഥരായ പെണ്‍കുട്ടികളും ഈ കേന്ദ്രത്തിലെത്താറുണ്ട്‌. ആരോരുമില്ലാത്ത ഇത്തരക്കാരെ അന്വേഷിച്ചും പിന്നീടാരും എത്താറില്ല. ഇവര്‍ക്ക്‌ എന്തു സംഭവിച്ചെന്നും ആരും തിരക്കാറില്ല. 'മാഡ'ത്തിന്റെ ഭര്‍ത്താവ്‌ ഫ്‌ളാറ്റ്‌ നിര്‍മാണത്തിന്‌ സ്‌ഥലം വാങ്ങി ഒപ്പംനിന്നവരെ കബളിപ്പിച്ച്‌ പണം കൊടുക്കാതെ മുങ്ങുകയായിരുന്നു. പിന്നീട്‌ തിരിച്ചുകൊടുക്കാനുള്ള പണം ലഭിച്ചതെവിടെനിന്നെന്നതും വ്യക്‌തമല്ല. ഇവര്‍ സാമ്പത്തികമായി പൊടുന്നനെ വളര്‍ന്നതും ദുരൂഹം. ക്രൈം സിറ്റിയായ കൊച്ചിയില്‍ ഇത്തരക്കാരെകുറിച്ച്‌ പക്ഷെ, അന്വേഷണവും എങ്ങുമെത്താറില്ല.

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

വില കുടിയ കാര്‍ ബുഗട്ടി

ലോകത്തില്‍ വില കുടിയ കാര്‍ ബുഗട്ടി ഇന്ത്യയില്‍ എത്തി ,16  കോടി   ആണ് വില, മണിക്കൂര്‍ 400 കിലോമിറ്റര്   വേഗാതയിൽ ഓടൂന്ന ഈ കർ 1000 കുതിര ശക്ദി ആണ് ,400 കിലോമിറ്റര്   വേഗാതയിൽആകന്‍  7 കിലോമിറ്റര്  ദുരം  വേണം 
  

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

റാസല്‍ഖൈമ രാജാവ്‌ ഷെയ്‌ഖ് സഖര്‍ അന്തരിച്ചു

 ദുബായ്‌: യു.എ.ഇയിലെ ഏഴു പ്രവിശ്യകളിലൊന്നായ റാസല്‍ഖൈമയിലെ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്‌ഖ് സഖര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ക്വാസിമി (92) ഇന്നലെ പുലര്‍ച്ചെ അന്തരിച്ചു. കബറടക്കം നടത്തി. അധികാരത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാജാവായിരുന്നു ഇദ്ദേഹം. റാസല്‍ഖൈമയുടെ പുതിയ ഭരണാധികാരിയായി നാലാമത്തെ മകന്‍ ഷെയ്‌ഖ് സൗദ്‌ ബിന്‍ സഖര്‍ അല്‍ ക്വാസിമി (54) അധികാരമേറ്റു.

ഷെയ്‌ഖ് സഖറിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ റേഡിയോ നിലയങ്ങളും ഔദ്യോഗിക ടെലിവിഷന്‍ ചാനലുകളും ആദരസൂചകമായി സംപ്രേഷണം നിര്‍ത്തിവച്ചു. ദുബായ്‌, അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ, അജ്‌മാന്‍, ഫുജൈറ, ഉമ്മല്‍ഖ്വയിന്‍ എന്നീ എമിറേറ്റുകള്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കു റാസല്‍ഖൈമയില്‍ ഏഴു ദിവസത്തെയും ഷാര്‍ജ, അജ്‌മാന്‍, ഉമ്മല്‍ഖ്വയിന്‍ എന്നിവിടങ്ങളില്‍ മൂന്നു ദിവസത്തെയും അവധി പ്രഖ്യാപിച്ചു. ഒമാനിലെ വടക്കന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന അല്‍ ക്വാസിമി രാജകുടുംബാംഗമായ ഷെയ്‌ഖ് സഖര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ക്വാസിമി 1918 ഏപ്രില്‍ ഒമ്പതിനാണു ജനിച്ചത്‌. 1948 ജൂലൈ 17 ന്‌ റാസല്‍ഖൈമ എമിറേറ്റിന്റെ ഭരണം അമ്മാവനും ഭാര്യാപിതാവുമായ ഷെ്‌യ്ഖ്‌ ബിന്‍ സലീമില്‍നിന്ന്‌ ഏറ്റെടുത്തു.

ഏറെ നാളായി അസുഖബാധിതനായിരുന്നു. മകന്‍ ഷെയ്‌ഖ് സൗദ്‌ ബിന്‍ സഖര്‍ ആയിരുന്നു ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്‌. 2003 ഏപ്രില്‍ 28 നാണ്‌ ഷെയ്‌ഖ് സൗദ്‌ ബിന്‍ സഖറിനെ റാസല്‍ഖൈമയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്‌. 1971 ഡിസംബര്‍ രണ്ടിനു യു.എ.ഇ. രൂപം കൊണ്ടെങ്കിലും 1972 ഫെബ്രുവരി 24 നു മാത്രമാണ്‌ റാസല്‍ഖൈമ എമിറേറ്റ്‌ യു.എ.ഇ യോടൊപ്പം ചേര്‍ന്നത്‌.

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

പാരിജാതം നായികയും അച്‌ഛനെതിരേ

 മലപ്പുറം: പാരിജാതം എന്ന സീരിയലില്‍ നായിക കഥാപാത്രങ്ങളായ അരുണയ്‌ക്കും സീമയ്‌ക്കും ഒരേ സമയം ജീവന്‍ നല്‍കുന്ന നടി രസ്‌ത പിതാവിനെതിരേ മൊഴി നല്‍കാന്‍ കോടതിയില്‍. അമ്മയെ അച്‌ഛന്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ തെളിവ്‌ നല്‍കാനാണ്‌ നടി കോടതിയിലെത്തിയത്‌. പെരിന്തല്‍മണ്ണ കോടതിയിലാണ്‌ രസ്‌ന സാക്ഷി പറയാന്‍ എത്തിയത്‌. വെട്ടത്തൂര്‍ സ്വദേശി അബ്‌ദുല്‍ നാസറിനെതിരെ രസ്‌നയുടെ അമ്മ താഴെക്കോട്‌ സ്വദേശിനി സാജിതയാണ്‌ പരാതി നല്‍കിയത്‌.

ഭര്‍ത്താവ്‌ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ്‌ സാജിതയുടെ പരാതി. അമ്മയെ വളരെ ക്രൂരമായി അച്‌ഛന്‍ ഉപദ്രവിക്കുന്നുണ്ട്‌ എന്നായിരുന്നു രസ്‌നയുടെ മൊഴി. എന്നാല്‍ പണവും പ്രശസ്‌തിയും ആയപ്പോള്‍ രസ്‌നയും അമ്മയും നാസറിനെ ഉപേക്ഷിച്ച്‌ സ്വതന്ത്രരാകാന്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ ബലിയാടാണ്‌ നാസറെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. സാജിതയുടെ പരാതിയില്‍ വാദം കേട്ട മജിസ്‌ട്രേറ്റ്‌ കേസിന്റെ തുടര്‍വിചാരണ ഡിസംബറിലേക്ക്‌ മാറ്റി.

മലയാളത്തിലെ പ്രമുഖ നടിമാരില്‍ പിതാവിനെതിരേ പരാതിയുമായി വന്നിട്ടുള്ളവരുടെ ഗണത്തില്‍ അവസാനയാളാണ്‌ രസ്‌ന. മുന്‍പ്‌ ജോമോള്‍ അടക്കമുള്ളവര്‍ മാതാപിതാക്കള്‍ക്കെതിരേ രംഗത്തുവന്നിരുന്നു. നടി മുക്‌തയാണ്‌ ഏറ്റവും ഒടുവിലായി അച്‌ഛനെതിരേ പരസ്യമായി രംഗത്തുവന്ന നടി. ഇവരുടെ ഗണത്തിലേക്കാണ്‌ ഇപ്പോള്‍ രസ്‌നയും ചേര്‍ന്നിരിക്കുന്നത്‌.

സൗദിയിലെ ഫാല്‍ക്കന്‍ പക്ഷികള്‍ക്കും പാസ്‌പോര്‍ട്ട്‌

 സൗദി അറേബ്യയിലെ ഫാല്‍ക്കന്‍ പക്ഷികള്‍ക്ക്‌ ഇനി ഒരു തടസ്സവുമില്ലാതെ വിമാനത്തില്‍ യാത്ര ചെയ്യാം. ഉടമയ്‌ക്കൊപ്പം വിമാനത്തില്‍ കയറാനെത്തിയാല്‍ സുരക്ഷാ വിഭാഗം തടഞ്ഞുവെക്കുമെന്ന ഭയം വേണ്ട.

സൗദി അറേബ്യയിലെ ഫാല്‍ക്കന്‍ പക്ഷികള്‍ക്ക്‌ പ്രത്യേക പാസ്‌പോര്‍ട്ട്‌ അനുവദിക്കുന്നതു സംബന്ധിച്ച്‌ സൗദി അധികൃതരും അപൂര്‍വ ജന്തുജാലങ്ങളെയും സസ്യങ്ങളെയും വില്‍പന നടത്തുന്നത്‌ തടയുന്നത്‌ സംബന്ധിച്ച യു.എന്‍ സമിതിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.

ഇതിന്റെ അടിസ്‌ഥാനത്തില്‍ സൗദിയില്‍ നിന്നുള്ള ഫാല്‍ക്കനുകള്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ അനുവദിക്കും. മൂന്നു വര്‍ഷമായിരിക്കും ഇതിന്റെ കാലാവധി. ഫാല്‍ക്കന്‍ ഉടമയെ സംബന്ധിച്ച വിവരങ്ങളും പാസ്‌പോര്‍ട്ടിലുണ്ടാകും.

നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ ഫാല്‍ക്കന്‍ പക്ഷികളുമായി വിദേശത്തേക്ക്‌, പ്രത്യേകിച്ച്‌ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല.

ഓരോ യാത്രക്കും ഇറക്കുമതി ലൈസന്‍സ്‌ നേടേണ്ട അവസ്‌ഥയാണ്‌. കായിക ആവശ്യങ്ങള്‍ക്കും മല്‍സരത്തിനുമായി ഫാല്‍ക്കനുകളെ കൊണ്ടുപോകുന്നവര്‍ക്ക്‌ ഇത്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

എന്നാല്‍, പാസ്‌പോര്‍ട്ട്‌ ലഭിക്കുന്നതോടെ ഇനി ഫാല്‍ക്കനും വിമാനത്തില്‍ കയറാം.

ലോകത്തെ പല രാജ്യങ്ങളിലും, പ്രത്യേകിച്ച്‌ അറബ്‌ രാജ്യങ്ങളില്‍ ഏറെ പ്രിയപ്പെട്ട പക്ഷിയാണ്‌ ഫാല്‍ക്കന്‍. വന്‍ വില കൊടുത്ത്‌ ഇതിനെ വാങ്ങുന്നവരുണ്ട്‌. രണ്ടു കോടി രൂപയും അതില്‍ കൂടുതലും വിലയുള്ള ഫാല്‍ക്കനുകളുണ്ട്‌

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

ദി ലിറ്റില്‍ ഹള്‍ക്ക്‌

 അസാമാന്യ ശക്‌തിയുള്ള ഒരു കോമിക്ക്‌ കഥാപാത്രമാണ്‌ ഹള്‍ക്ക്‌. എന്നാല്‍, ഹള്‍ക്ക്‌ ഒരു ഭാവനാ സൃഷ്‌ടിമാത്രമാണ്‌. പക്ഷേ, ഹള്‍ക്കിനെ വെല്ലുന്നരീതിയില്‍ ശക്‌തിമാനായി അവതരിച്ചിരിക്കുകയാണ്‌ ആറു വയസുകാരനായ ജൂലിയാനോ സ്‌ട്രോ. സിക്‌സ്പായ്‌ക്ക് മസിലുകളുമായി ലോകത്തിന്റെ മുമ്പില്‍ നെഞ്ചുവിരിച്ചാണ്‌ ജൂലിയാനോയുടെ നടപ്പ്‌. ഏതൊരു അഭ്യാസിയേയും വെല്ലുന്ന ശാരീരിക മികവാണ്‌ ഈ കുഞ്ഞുപ്രായത്തിലേ ജൂലിയാനോ സ്വന്തമാക്കിയിരിക്കുന്നത്‌.

ഈ കരുത്തിന്റെ തെളിവായി രണ്ടു ലോകറിക്കാര്‍ഡുകളാണ്‌ കൊച്ചു ജൂലിയാനോയുടെ കൈയിലുള്ളത്‌. കാലുകള്‍ക്കിടയില്‍ ബോള്‍വച്ച്‌ തലകുത്തി പത്തു മീറ്റര്‍ ദൂരം ഏറ്റവും വേഗത്തില്‍ നടന്നുതീര്‍ക്കുക, കാലുകള്‍ തറയില്‍ തൊടാതെ കൈകള്‍മാത്രം തറയില്‍കുത്തിയുള്ള എയര്‍ പുഷ്‌ അപ്‌സ് ഏറ്റവും കൂടുതല്‍ നടത്തുക എന്നിവയാണ്‌ ജൂലിയാനോ സ്വന്തമാക്കിയ ഗിന്നസ്‌ റിക്കോര്‍ഡുകള്‍.

ബോഡിബിള്‍ഡിംഗിലും ജിംനാസ്‌റ്റിക്കിലുമാണ്‌ ഈ ആറു വയസുകാരന്‍ തന്റെ കഴിവ്‌ തെളിയിച്ചിരിക്കുന്നത്‌. റുമേനിയന്‍ സ്വദേശികളാണ്‌ ജൂലിയാനോയുടെ കുടുംബം. ലുലിയനാണ്‌ ജൂലിയാനോയുടെ പിതാവും പരിശീലകനും. ദിവസവും ശരാശരി രണ്ടു മണിക്കൂറാണ്‌ ജൂലിയാനോ ജിമ്മില്‍ പരിശീലിക്കുന്നത്‌. മകനെ കൊണ്ട്‌ നിര്‍ബന്ധിച്ച്‌ പരിശീലിപ്പിക്കാറില്ലെന്നും ജൂലിയാനോയ്‌ക്കു മടുക്കുമ്പോള്‍ കളിക്കാന്‍ പോകാറുണ്ടെന്നും പിതാവ്‌ പറയുന്നു.

എന്നാല്‍, ഈ ചെറുപ്രായത്തിലേ ജൂലിയാനോ പ്രകടിപ്പിക്കുന്ന മികവ്‌ ലോകത്തിനുതന്നെ അത്ഭുതമാണ്‌. പ്രഫഷണല്‍ ജിംനാസ്‌റ്റിക്ക്‌ താരങ്ങളോട്‌ കിടപിടിക്കുന്ന അഭ്യാസങ്ങളാണ്‌ ജൂലിയാനോ നടത്തുന്നത്‌. ജൂലിയാനോയ്‌ക്കൊപ്പം ജിമ്മില്‍ പരിശീലിക്കാന്‍ സഹോദരന്‍ ക്ലൗഡിയയുമുണ്ട്‌. നാലുവയസേ ആയുള്ളൂ എങ്കിലും സഹോദരനോട്‌ മത്സരിച്ചാണ്‌ ക്ലൗഡിയയുടെ പരിശീലനം.

ഇത്ര കഠിനമായി ചെറുപ്രായത്തിലേ പരിശീലിക്കുന്നത്‌ ജൂലിയാനോയുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ്‌ ചില ആരോഗ്യവിദഗ്‌ധരുടെ പക്ഷം. എന്നാല്‍, ലുലിയാന്‍ ഇതെല്ലാം തള്ളിക്കളയുന്നു. ചെടികള്‍ക്ക്‌ നല്ലതുപോലെ വളമിട്ട്‌ പരിചരിക്കുമ്പോഴാണ്‌ അവ കൂടുതല്‍ പുഷ്‌ടിപ്പെടുന്നതെന്നും ജൂലിയാനോയ്‌ക്കു ഇപ്പോള്‍ നല്‍കുന്ന പരിശീലനം ഇതുപോലെയാണെന്നുമാണ്‌ ലുലിയന്റെ വാദം.

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

വാവസുരേഷിന്‌ മുമ്പില്‍ രാജവെമ്പാലയും പത്തി താഴ്‌ത്തും

 കോന്നി: വാവസുരേഷിനെ കണ്ടാല്‍ ഏത്‌ രാജവെമ്പാലയും പത്തിതാഴ്‌ത്തും. കേരളത്തിലെ പ്രശസ്‌തനായ പാമ്പുപിടുത്തക്കാരന്‍ വാവസുരേഷിന്‌ പാമ്പുകളോടുള്ള പ്രണയം തന്റെ 12-ാമത്തെ വയസില്‍ തുടങ്ങിയതാണ്‌. ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വീടിന്‌ സമീപത്തെ വയലിലൂടെ നടന്നുപോകുമ്പോഴാണ്‌ മാളത്തിലൊളിക്കുന്ന മൂര്‍ഖന്‍ വാവയുടെ ദൃഷ്‌ടിയില്‍പ്പെടുന്നത്‌. പിന്നിട്‌ ഒട്ടും വൈകിയില്ല. സാഹസികമായി മൂര്‍ഖനെ പിടികൂടി. വീട്ടില്‍ കൊണ്ടുപോകണമെന്ന്‌ അതിയായ ആഗ്രഹം മനസിലുണ്ടായിരുന്നെങ്കിലും വീട്ടുകാരെ ഭയന്ന്‌ പിന്നീട്‌ മൂര്‍ഖനെ ഉപേക്ഷിച്ച വാവ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പാമ്പുപിടുത്തം തുടരുകയാണ്‌.

ഇതുവരെ 10,500 ഓളം പാമ്പുകളെയാണ്‌ വാവ പിടികൂടി വിട്ടയച്ചിട്ടുള്ളത്‌. കഴിഞ്ഞ ഡിസംബര്‍- ജനുവരി മാസങ്ങളില്‍ 450ലേറെ മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും 90 അണലികളെയും അടക്കം 650 ഓളം പാമ്പുകളെ വനപാലകരുടെ നിര്‍ദ്ദേശപ്രകാരം നെയ്യാര്‍ഡാം വനത്തില്‍ വിട്ടയച്ചു. എല്ലാ മാസവും ഇത്‌ തുടരുന്നുണ്ട്‌. എന്നാല്‍ 25 വര്‍ഷത്തിനിടെ എട്ട്‌ രാജവെമ്പാലകളെ മാത്രമാണ്‌ വാവയ്‌ക്ക് പിടികൂടാനായത്‌. ഇതില്‍ 5 എണ്ണവും പത്തനംതിട്ട ജില്ലയില്‍നിന്നുമാണ്‌. മൂഴിയാറില്‍നിന്ന്‌ രണ്ടും, കോന്നി പെരിഞ്ഞോട്ടയ്‌ക്കല്‍, കോന്നി താവളപ്പാറ, കോന്നി, കുമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്‌ അഞ്ച്‌ രാജവെമ്പാലകളെ പിടികൂടുന്നത്‌.

രാജവെമ്പാലകളില്‍ ഏറ്റവും വലിയ രാജവെമ്പാലയെ പിടികൂടുന്നത്‌ കുളത്തൂപ്പുഴ മടത്തറയില്‍നിന്നുമാണ്‌. പതനഞ്ചരയടി നീളമായിരുന്നു ഇതിന്‌. ഏറ്റവും പ്രായം കുറഞ്ഞ രാജവെമ്പാലയെ പിടിക്കുന്നത്‌ ഇന്നലെ കുമ്മണ്ണൂരില്‍നിന്നുമാണ്‌. മൂന്ന്‌ വയസ്‌ മാത്രമായിരുന്നു ഇതിന്‌ പ്രായം. ഇരുപത്തിയൊന്നാമത്തെ വയസിലാണ്‌ ആദ്യമായി പാമ്പുകടിയേല്‍ക്കുന്നത്‌് ഇതുള്‍പ്പെടെ നൂറിലധികം പാമ്പുകള്‍ വാവയെ കടിച്ചിട്ടുണ്ടെങ്കിലും അഞ്ചുതവണ മാത്രമാണ്‌ നില ഗുരുതരമായ ഘട്ടം ഉണ്ടായിട്ടുള്ളത്‌. നാലുതവണ മൂര്‍ഖന്റെയും, ഒരു തവണ അണലിയുടെയും കടിയാണ്‌. മൂന്നുതവണ വെന്റിലേറ്ററിലും, രണ്ട്‌ തവണ ഐ.സി.യുവിലും വാവയെ കിടത്തിയത്‌.

മറ്റ്‌ ജോലികള്‍ ഒന്നും ചെയ്യാന്‍ വാവയ്‌ക്ക് സമയം കിട്ടാറില്ല. ദിവസവും 15 ല്‍ കുറയാത്ത ഫോണ്‍ കോളുകളാണ്‌ പാമ്പുകളെ പിടിക്കാനായി വാവയ്‌ക്ക് എത്തുന്നത്‌. എല്ലായിടത്തും എത്തിച്ചേരാന്‍പോലും സമയം തികയാറില്ലെങ്കിലും പരമാവധി എത്താന്‍ ശ്രമിക്കാറുണ്ടെന്ന്‌ വാവ പറയുന്നു. തന്റെ വിയര്‍പ്പിന്റെ ഗന്ധം നാക്കുകൊണ്ട്‌ പാമ്പുകള്‍ തിരിച്ചറിയുന്നുണ്ടെന്ന്‌ വാവ അവകാശപ്പെടുന്നു.

25 വര്‍ഷത്തെ പാമ്പുപിടിത്ത ജീവിതത്തില്‍ മറക്കാനാവാത്ത സംഭവം മൂന്നുമാസം മുമ്പാണുണ്ടായത്‌. വനപാലകരോടൊപ്പം 100 പാമ്പുകളെ നെയ്യാര്‍ാമില്‍ വിട്ടയയ്‌ക്കാന്‍ പോയിരുന്നു. വനത്തില്‍ ഇവയെ ഉപേക്ഷിച്ചശേഷം തിരികെ തങ്ങള്‍ വന്ന ബോട്ടിന്‌ സമീപം എത്തിയപ്പോള്‍ വിട്ടയച്ച കൂട്ടത്തിലുള്ള ഒരു പാമ്പ്‌ ഇവരെ കാത്തുനില്‍ക്കുന്നു. പാമ്പിനെ തടവി യാത്രചോദിച്ച്‌ ബോട്ടില്‍ കയറിയപ്പോള്‍ പാമ്പ്‌ തനിയെ വനത്തിനുള്ളിലേക്ക്‌ കടന്നുപോയി. ഇത്‌ മറക്കാന്‍ കഴിയാത്ത സംഭവമാണെന്ന്‌ വാവ പറയുന്നു.തിരുവനന്തപുരം ശ്രീകാര്യം ചെറുവക്കല്‍ തേരുവിളയില്‍ ബാഹുലന്റെയും കൃഷ്‌ണമ്മയുടെയും മൂന്നാമത്തെ മകനായ വാവ സുരേഷ്‌ ശിഷ്‌ടജീവിതവും പാമ്പുകള്‍ക്കായി ഒഴിഞ്ഞുവച്ചിരിക്കുകയാണ്‌.

അമ്പോ! ഇവനൊരു വമ്പന്‍‍

 സ്‌റ്റ്യൂയി ഒരു സാധാരണ പൂച്ചയല്ല. ഇവന്‍ പൂച്ചകളില്‍ പുലിയാണ്‌. കാരണം ലോകത്തിലെ ഏറ്റവും നീളമേറിയ വളര്‍ത്തുപൂച്ചയാണ്‌ കക്ഷി. നാലടിയാണ്‌ ഇവന്റെ നീളം. കൃത്യമായി കണക്കാക്കിയാല്‍ 48.5 ഇഞ്ച്‌ നീളം. മൂക്കുമുതല്‍ വാലിന്റെ തുമ്പുവരെയുള്ള നീളമാണിത്‌.സാധാരണ പൂച്ചകള്‍ സ്‌റ്റ്യുയിനെ കണ്ടാല്‍ ആ പരിസരത്തെന്നല്ല ആ സംസ്‌ഥാനത്തുപോലും പ്രവേശിക്കില്ല. കാരണം ശരാശരി ഒരു പൂച്ചയുടെ നീളം 18 ഇഞ്ചാണ്‌. അപ്പോള്‍ സാദാ പൂച്ചകള്‍ ഓടിയൊളിക്കേണ്ടേ. റോബിന്‍ ഹെന്‍ഡ്രിക്‌സണും എറിക്‌ ബ്രാന്‍ഡ്‌സ്നെസുമാണ്‌ ഇവന്റെ ഉടമകള്‍. അഞ്ചു വയസാണ്‌ ഇവന്റെ പ്രായം.

മുതലയെ തിന്നും പിരാന!!

 മനുഷ്യരെ തിന്നുന്ന പിരാന മത്സ്യങ്ങളുടെ കഥകള്‍ നിരവധിയുണ്ട്‌. മുന്നില്‍വന്നുപെടുന്ന ജീവികളെ നിമിഷങ്ങള്‍ കൊണ്ട്‌ തിന്നുതീര്‍ക്കുന്ന ഇവയുടെ കഥകള്‍ ആഫ്രിക്കന്‍ വന്‍കരകളില്‍ അത്ര പുതുമയല്ല. എന്നാല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ പര്യടനം നടത്തിയിരുന്ന ജെറെമി വേഡിന്‌ ഇവയുടെ കഥകള്‍ അത്ര പരിചിതമല്ലായിരുന്നു. അമ്പത്തിരണ്ടുകാരനായ ജെറെമി സാധാരണ പര്യടനംനടത്തുന്ന എല്ലാ സഞ്ചാരികളേയും പോലെ കോംഗോ നദിയില്‍ മീന്‍ പിടിക്കാന്‍ പോയി.

എന്നാല്‍, ജെറെമിയുടെ വലയില്‍ കുടുങ്ങിയത്‌ സാധാരണ മീനൊന്നുമല്ലായിരുന്നു. ഒരു കൂറ്റന്‍ പിരാന മത്സ്യമായിരുന്നു. അഞ്ചടി നീളവും അമ്പതു കിലോയോളം തൂക്കവുമുള്ള ഒരു വമ്പന്‍ പിരാന. അസാധാരണമായേ ഇത്തരം വലിയ പിരാനകളെ പിടികൂടാറുള്ളൂ. പിരാനയെ പിടിച്ചതും ജെറെമിനൊരു മോഹം അവനെ കൈയിലേന്തി ഫോട്ടോ എടുക്കണം. മുതലയെ തിന്നുന്ന പിരാനയാണ്‌ താന്‍ കൈയില്‍ പിടിച്ചിരിക്കുന്നതെന്ന ഭാവമൊന്നു ജെറെമിക്കില്ലായിരുന്നു. നാട്ടില്‍ ചെന്നാല്‍ തന്റെ വീരകൃത്യത്തെക്കുറിച്ച്‌ കാണിക്കാന്‍ തെളിവായല്ലോ എന്നേ ജെറെമി കരുതിയുള്ളൂ.

എന്നാല്‍, താന്‍ പിടികൂടിയ പിരാനയെക്കുറിച്ച്‌ അറിഞ്ഞപ്പോഴാണ്‌ ജെറെമിക്ക്‌ പേടിതേന്നിയത്‌. കൊലയാളി സ്രാവുകളെപ്പോലെയുള്ള മൂര്‍ച്ചയേറിയ 32 പല്ലുകളാണ്‌ ഈ വമ്പനുണ്ടായിരുന്നത്‌. ഇവന്റെ പല്ലെങ്ങാനും ശരീരത്തില്‍ കൊണ്ടിരുന്നെങ്കില്‍ ഹോ! ജെറെമിക്ക്‌ അത്‌ ആലോചിക്കാനേ വയ്യ. മനുഷ്യരെയും മുതലയെയും ജീവനോടെ തിന്നുന്ന പിരാനയെ പിടികൂടിയതിനാല്‍ ജെറെമി ഇപ്പോള്‍ സുഹൃത്തുക്കളുടെ മുമ്പില്‍ ഹീറോ ആയിരിക്കുകയാണ്‌

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഒരു തമാശ ആണ്

ഷക്കീലയുടെ വിവാഹം മുടക്കിയതാര്‌?

 ഷക്കീലയെ ഭൂതകാലം വേട്ടയാടുകയാണോ? മലയാള സിനിമാ പ്രേക്ഷകരെ കുളിക്കടവിലേക്കും മറ്റും കൈപിടിച്ചു കൊണ്ടുപോയ ഷക്കീല 'ഇക്കിളിപ്പടങ്ങളുടെ' കാലം കഴിഞ്ഞതോടെ മാനസാന്തരം വന്ന്‌ മര്യാദക്കാരിയാവുകയായിരുന്നു. ഇതോടെ കളം മാറ്റി ചവിട്ടിയ ഷക്കീല ഇപ്പോള്‍ തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന 'കോമഡി' താരമാണ്‌. തമിഴില്‍ പുതിയ പ്രതിഛായയുമായി നിലയുറപ്പിക്കുന്നതിനിടെയാണ്‌ താന്‍ വിവാഹിതയാവുകയാണെന്ന്‌ ഷക്കീല പ്രഖ്യാപിച്ചത്‌.

വരന്‍ നടന്‍ വിജയകാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ നേതാവ്‌ സതീഷാണെന്നും ഷക്കീല പ്രസ്‌താവിച്ചിരുന്നു. 2011 ജൂണ്‍ മാസത്തില്‍ വിജയകാന്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിവാഹം നടക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ വിവാഹമാണ്‌ ഇപ്പോള്‍ മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്‌. വിജയകാന്ത്‌ ഫാനായ സതീഷ്‌ ചെന്നൈയില്‍ റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്‌ നടത്തുകയായിരുന്നു. തുടക്കത്തില്‍ വിജയകാന്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായിരുന്നു സതീഷ്‌. വിജയകാന്ത്‌ രാഷ്‌ട്രീയ പാര്‍ട്ടി തുടങ്ങിയപ്പോള്‍ സ്വാഭാവികമായും സതീഷും രാഷ്‌ട്രീയ നേതാവാകുകയായിരുന്നു. ഒപ്പം ബിസിനസും തഴച്ചുവളര്‍ന്നു. ചെന്നൈ വില്ലിവാക്കത്തെ ഡിഎംഡികെ യൂണിറ്റിന്‍റെ തലൈവനാണ്‌ ഇപ്പോള്‍ സതീഷ്‌. എന്നാല്‍ എന്താണ്‌ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറാനുള്ള കാരണമെന്ന്‌ സതീഷും വെളിപ്പെടുത്തിയിട്ടില്ല.

ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ ഷക്കീലയും തയാറാകുന്നില്ല. തന്റെ ദുഃഖം തന്റേതു മാത്രമാകട്ടെ എന്ന നിലപാടിലാണ്‌ ഷക്കീല. സതീഷാണ്‌ പിന്മാറിയതെന്നും ഇതിനു കാരണം സതീഷിനോടു തന്നെ ചോദിക്കണമെന്നുമാണ്‌ ഷക്കീല പറയുന്നത്‌. എന്തായാലും ഷക്കീലയുടെ നഷ്‌ടം അവരുടെ ആരാധകര്‍ക്ക്‌ നേട്ടമാണെന്ന്‌ വിശ്വസിക്കാം. തല്‍ക്കാലം വിവാഹമില്ലെന്ന്‌ ഉറപ്പായതോടെ ഷക്കീലയെ തുടര്‍ന്നും സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഇനി 'പഴയ തട്ടക'ത്തിലേക്ക്‌ ഷക്കീല മടങ്ങിവരുമോ എന്നാണ്‌ ആരാധക ലോകം ഉറ്റുനോക്കുന്നത്‌.

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

വമ്പന്‍ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍‍‍



 സെഡ്രണ്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കത്തിന്റെ നിര്‍മ്മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി. ആല്‍പ്‌സ് പര്‍വ്വത നിരയുടെ ഇരുവശവുമുള്ള പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഥാര്‍ഡ് റെയില്‍വേ തുരങ്കത്തിന് 57 കിലോമീറ്റര്‍ (35.4 മൈല്‍) ൈദര്‍ഘ്യമുണ്ട്. യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിലുപരി, പരിസ്ഥിതിക്കു കോട്ടംതട്ടാതെ ചരക്കു കടത്തലിനുള്ള പാതയായാണ് ഗോഥാര്‍ഡിനെ കണ്ടിരിക്കുന്നത്. ഒമ്പതര മീറ്റര്‍ വീതിയുള്ള ഈ പാതയിലുടെ 2017 ഓടെ ്രെടയിന്‍ സര്‍വ്വീസ് ആരംഭിക്കനാവും. ഇറ്റലിയിലെ മിലാനില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചിലേക്ക് മണിക്കൂറില്‍ 250 കിലോമീറ്റര്‍ മവഗതയില്‍ തെടയിന്‍ കുതിച്ചുപായും. പ്രതിദിനം 300 സര്‍വ്വീസുകള്‍ നടത്താമെന്നാണ് കരുതുന്നത്.



ജപ്പാനിലെ സെയ്ക്കാം റെയില്‍ തുരങ്കത്തെ പിന്നിലാക്കിയാണ് (53.8 കിലോമീറ്റര്‍) ദൈര്‍ഘ്യം ഗോഥാര്‍ഡ് ഒന്നാം സ്ഥാനം അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെയും ഫ്രാന്‍ിനെയും കടല്‍ വഴി ബന്ധിപ്പിക്കുന്ന ചാനല്‍ തുരങ്കത്തില്‍ 50 കിലോമീറ്റാണ് ദൈര്‍ഘ്യം. ഗോഥാര്‍ഡിന് സമീപമുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ മെറ്റാരു തുരങ്കത്തിന് 37 കിലോമീറ്ററാണ് ദൈര്‍ഘ്യം.



ഗോഥാര്‍ഡ് യാഥാര്‍ത്ഥമായതോടെ യാത്രസമയം വളരെയധികം ലാഭിക്കാനായില്ല, എന്നിതിലുപരി ആല്‍പ്‌സ് പര്‍വ്വത നിരയെ കീറിമുറിച്ച തലങ്ങും വിലഞ്ഞും ആടുന്ന ചരക്കു വണ്ടികള്‍ വരുത്തിവയ്ക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് മോചനം നേടുമെന്നാണ് കരുതുന്നത്. ആല്‍പ്‌സ് പര്‍വ്വത നിരയുടെ മുകള്‍ഭാഗത്തുനിന്നും 2,000 മീറ്റര്‍ താഴേക്കൂടിയാണ് പുതിയ തുരങ്കം കടന്നുപോകുന്നത്. പതിനഞ്ചു വര്‍ഷം െകാണ്ടായിരുന്നു പാതയുടെ നിര്‍മ്മാണം. അല്‍പ്‌സിന്റെ ഇരുവശങ്ങളില്‍ നിന്നും ആരംഭിച്ച നിര്‍മ്മാണം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെഡ്രണില്‍ പരസ്പരം കണ്ടുമുട്ടിയത്. ചടങ്ങ് യൂറോപ്യന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. 2500 ജോലിക്കാര്‍ പങ്കെടുത്ത ഈ നിര്‍മ്മാണത്തിന് 980 കോടി സ്വിസ് ഫ്രാങ്ക് (45,000 കോടി രൂപ) ആണ് ചെലവായത്.
   

ജനനത്തീയതിയില്‍ അത്ഭുതവുമായി ഈ അപൂര്‍വ സഹോദരങ്ങള്‍

 ജനനത്തീയതിലെ അപൂര്‍വമായ ഒരുമയില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍! ശാസ്‌ത്ര ലോകത്തെപ്പോലും അത്ഭുതപ്പെടുത്തി അമേരിക്കന്‍ ദമ്പതികള്‍ക്കാണ്‌ ദൈവം ഈ അത്ഭുതം കാത്തുവച്ചിരുന്നത്‌. മൂന്നു മക്കളുടെയും ജനനത്തീയതി അറിഞ്ഞാല്‍ ഈ അത്ഭുതം നിങ്ങള്‍ക്കുമുണ്ടാകുമെന്നുറപ്പ്‌. മൂത്ത മകന്റെ ജനനത്തീയതി 08/08/08. അതിലെന്താണിത്ര അത്ഭുതം എന്നാകും ചിലപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ പറയുന്നത്‌. എന്നാല്‍ കേട്ടോളൂ.. രണ്ടാമന്റെ ജനനത്തീയതി എത്രയെന്നോ 09/09/09.

യാദൃശ്‌ചികം എന്നാകും ഇപ്പോള്‍ നിങ്ങളുടെ കമന്റ്‌... വരെട്ട തീര്‍ന്നില്ല. ഇവര്‍ കഴിഞ്ഞ ദിവസം ഒരു കുട്ടി കൂടി ജനിച്ചു. തീയതി എത്രയെന്നോ 10/10/10!!! ശസ്‌ത്രക്രിയയോ മറ്റു കൃത്രിമ മാര്‍ഗങ്ങളിലൂടെയോ അല്ല ഈ ജനനം എന്നു തിരിച്ചറിയുക. തികച്ചും സ്വാഭാവികമായി. അതും പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ദിസങ്ങള്‍ക്കു മുന്നില്‍. ബാര്‍ബി സോപറിന്റെയും ഭര്‍ത്താവ്‌ ചാഡ്‌ സോപെറിന്റെയും ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലുണ്ടായെന്നു തെളിയിക്കാന്‍ ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്‌. കോള്‍, കാമറൂണ്‍, സിയറ സഹോദരങ്ങളാണ്‌ ജനനത്തീയതി കൊണ്ട്‌ ലോകത്തിന്റെ അത്ഭുതമാകുന്നത്‌. കോളിന്റെ ഭാഗ്യ നമ്പര്‍ എട്ടും കാമറൂണിന്റെ ഒമ്പതും സിയാറയുടെ പത്തുമാണെന്നും മുപ്പത്താറുകാരിയായ അമ്മ ബാര്‍ബറ സോപെര്‍ പറയുന്നു.

മുന്‍കൂട്ടി യാതൊരു ആലോചനയും നടത്തിയല്ല കുട്ടികള്‍ ഇത്തരത്തില്‍ ജനിച്ചതെന്ന്‌ അറിയുമ്പോഴാണു പ്രകൃതിയുടെ വികൃതി നമ്മളില്‍ കൗതുകമുയര്‍ത്തുന്നത്‌. സിയാറ നിശ്‌ചിത സമയത്തിന്‌ ഒരു മാസം മുമ്പും കാമറൂണ്‍ രണ്ടാഴ്‌ച മുമ്പുമാണു ജനിച്ചത്‌. അമേരിക്കയിലെ മിഷിഗണില്‍നിന്നുള്ളവരാണ്‌ ദമ്പതികള്‍. നൂറ്റാണ്ടിന്റെ ആദ്യ 12 വര്‍ഷങ്ങളി മാത്രമേ ഇത്തരത്തി അപൂര്‍വ ജനസമയക്രമം സംഭവിക്കുകയുള്ളുവെന്നു ജ്യോതിഷികള്‍ പറയുന്നു. അപ്പോള്‍ സോപര്‍ ദമ്പതികള്‍ക്ക്‌ ഇനിയൊരു അത്ഭുത ശിശുവിനു കൂടി സ്‌കോപ്‌ ഉണ്ട്‌ എന്നു തോന്നിയാല്‍ ആരെയാകും കുറ്റം പറയാനാവുക. എന്നാല്‍ അങ്ങനെ ഒന്നു സംഭവിക്കില്ലെന്ന്‌ സോപെര്‍ ദമ്പതികള്‍ ഒറ്റ സ്വരത്തില്‍ പറയുന്നു. ചിലപ്പോള്‍ അതു യാഥാര്‍ത്ഥ്യവുമായേക്കും. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍!

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ട്യൂഷന്‍' നല്‍കിയ ടീച്ചര്‍

ടീച്ചര്‍ എന്നു പറയുമ്പോള്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ത്തു നല്‍കണമെന്നാകും ചിലപ്പോള്‍ ഹിന പട്ടേല്‍ കരുതിയിരുന്നത്‌. കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക്‌ വീട്ടില്‍ 'ട്യൂഷന്‍' നല്‍കിയ ടീച്ചര്‍ ഇപ്പോള്‍ അഴിക്കുള്ളിലാണ്‌. 15 വയസുള്ള രണ്ടു വിദ്യാര്‍ഥികളുമായി പൂര്‍ണമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‌ ഇന്ത്യന്‍ ടീച്ചര്‍ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട്‌ പ്രഖ്യാപിക്കും. 930 ആണ്‍കുട്ടികള്‍ പഠിക്കുന്ന ബ്രിക്‌ഡെയില്‍ ഹൈസ്‌കൂളിലാണ്‌ സംഭവം നടന്നത്‌. 11-നും 16-നും ഇടയില്‍ പ്രായമുള്ളവരാണ്‌ ഇവിടുത്തെ വിദ്യാര്‍ഥികള്‍.

മെഴ്‌സിസൈഡിലെ സൗത്ത്‌പോര്‍ട്ടിലാണ്‌ സ്‌കൂള്‍ സ്‌ഥിതി ചെയ്യുന്നത്‌. അവിടെ കവര്‍ സൂപ്പര്‍വൈസറായാണ്‌ 37 വയസുള്ള ഹിന പട്ടേല്‍ ജോലിക്ക്‌ ചേര്‍ന്നത്‌. ഹൈടൗണിനു സമീപമുള്ള വീട്ടിലേക്ക്‌ വിദ്യാര്‍ഥികളെ ക്ഷണിച്ചു വരുത്തി അവരുമായി ടീച്ചര്‍ ശാരീരികമായി ബന്ധപ്പെട്ടതായാണ്‌ ആരോപണമുയര്‍ന്നത്‌. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ആരോപണം ശരിയാണെന്നു തെളിയുകയും ടീച്ചറെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ഫെബ്രുവരി ഒന്നിനും മാര്‍ച്ച്‌ 18-നും ഇടയില്‍ നിരവധി തവണ ഹിന വിദ്യാര്‍ഥികളുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ്‌ അന്വേഷണത്തില്‍ കണ്ടെത്തിയത്‌.

സംഭവം അറിഞ്ഞു ഞെട്ടിപ്പോയതായാണ്‌ സ്‌കൂളിലെ ഹെഡ്‌ടീച്ചര്‍ ഗാരി ലവര്‍ബ്രിഡ്‌ജ് പ്രതികരിച്ചത്‌. മുന്‍പ്‌ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍നിന്ന്‌ മികച്ച ടീച്ചറെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തിയതിനാലാണ്‌ അവര്‍ക്കു ജോലി നല്‍കിയതെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു. അധ്യാപനത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാത്തതിനും വിശ്വാസ വഞ്ചന കാട്ടിയതുമാണ്‌ ഹിനയ്‌ക്കെതിരേ ചാര്‍ത്തിയിരിക്കുന്ന കുറ്റം. ലിവര്‍പൂള്‍ ക്രൗണ്‍ കോര്‍ട്ടിലാകും കേസ്‌ നടക്കുക. ബന്ധപ്പെട്ട ആണ്‍കുട്ടികളെയോ സ്‌കൂളിലെ മറ്റു കുട്ടികളെയോ കാണരുതെന്ന ഉപാധിയില്‍ ടീച്ചര്‍ക്ക്‌ ഇപ്പോള്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്‌.  

മുകേഷ്‌ അംബാനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

 രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ്‌ അംബാനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 27 നിലകളുള്ള വീട്‌, ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണ്‌. ദീപാവലിയോട്‌ അനുബന്ധിച്ചാകും ഗൃഹപ്രവേശം. അറ്റലാന്റിക്‌ സമുദ്രത്തിലെ ദ്വീപായ അന്റിലിയയുടെ പേരാണ്‌ വീടിന്‌ നല്‍കിയിരിക്കുന്നത്‌. വ്യാവസായിക ലോകത്ത്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ഉടമ മുകേഷ്‌ അംബാനി, മറ്റൊരു അത്ഭുതംകൂടി യാഥാര്‍ത്ഥ്യമാക്കി. ലോകത്തിലെ ഏറ്റവും വിലകൂടിയ വീടിന്റെ ഉടമ. തെക്കന്‍ മുംബൈയിലാണ്‌ മുകേഷ്‌ അംബാനിയുടെ വീട്‌ പൂര്‍ത്തിയായത്‌.27 നിലകളുള്ള വീടിന്‌ 570 അടി ഉയരമുണ്ട്‌. ആദ്യത്തെ ആറ്‌ നിലകളും പാര്‍ക്കിംഗിന്‌ വേണ്ടി മാറ്റിവെച്ചിരിക്കുന്നു.

ഇവിടെ 160 കാറുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാം. ഏറ്റവും മുകളില്‍ ഹെലിപ്പാട്‌, ഒരേസമയം മൂന്നു ഹെലികോപ്‌ടറുകള്‍ ഇവിടെ നിര്‍ത്തിയിടാം. വീടിന്റെ ലോബിയില്‍ പ്രവേശിച്ചാല്‍ ആരും ഞെട്ടിപ്പോകും. ക്രിസ്‌റ്റലുകള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. നിരവധി എല്‍സിഡി മോണിറ്ററുകള്‍. മുകളിലേക്ക്‌ പ്രവേശിക്കാന്‍ ഒമ്പത്‌ എലിവേറ്റുകള്‍ ഇവിടെയുണ്ട്‌. ഓരോ മുറികള്‍ക്കും ഓരോ ഡിസൈനുകള്‍. നിര്‍മ്മാണ വസ്‌തുക്കളും വ്യത്യസ്‌തം. മിനി സിനിമാ തിയറ്റര്‍, നീന്തല്‍ക്കുളം, ഹെല്‍ത്ത്‌ ക്ലബ്‌, സലൂണ്‍ തുടങ്ങി രാജകൊട്ടാരത്തെക്കാള്‍ വലിയ സൗകര്യങ്ങള്‍.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്‌ ഇന്റീരിയല്‍ ഡെക്കറേഷനുള്ള സാധനങ്ങള്‍ കൊണ്ടുവന്നത്‌. ഇരുപത്തിയേഴാം നിലയിലാണ്‌ മുകേഷ്‌ അംബാനിയും ഭാര്യയും മൂന്നു കുട്ടികളും താമസിക്കുക. നാല്‌ ലക്ഷം ചതുരശ്ര അടിയാണ്‌ വീടിന്റെ വിസ്‌തീര്‍ണ്ണം. ഇരുന്നൂറ്‌ കോടി അമേരിക്കന്‍ ഡോളര്‍ ഇതുവരെ ചെലവായി

ഫോണൊന്നിന്‌ വില 35 കോടി രൂപ!

 ഒരു മൊബൈല്‍ ഫോണിന്‌ പരമാവധി എത്ര രൂപയാകും മുടക്കാന്‍ കഴിയുക...ഒരു കോടീശ്വരനാണെങ്കില്‍ ചിലപ്പോള്‍ ഒരു ലക്ഷം രൂപ വരെയൊക്ക മനോവിഷമമില്ലാതെ മുടക്കിയേക്കും. എന്നാല്‍ ഓസ്‌ട്രേലിയക്കാരനായ ഒരു കോടീശ്വരന്‍ മൊബൈല്‍ ഫോണിനായി മുടക്കിയതെത്രയെന്നോ? ഒന്നും രണ്ടും ലക്ഷമല്ല. 50 ലക്ഷം പൗണ്ടാണ്‌ (ഏകദേശം 35 കോടി രൂപ)! ഐഫോണ്‍ 4ന്റെ 32 ജിബി മോഡലിന്‌ ഇന്ത്യയില്‍ ഏകദേശം 50000 രൂപ മാത്രമാണ്‌ വിലയെന്നിരിക്കേയാണ്‌ ഈ കോടികളുടെ ഫോണ്‍ ഒരാള്‍ സ്വന്തമാക്കുന്നത്‌.


പിന്നെ എങ്ങനെയാണ്‌ ഈ ഫോണിന്‌ ഇത്ര വിലയാകുന്നത്‌? സംശയം ന്യായം.. ഐഫോണ്‍ എന്നതിന്‌ പകരം ഡയമണ്ട്‌ ഫോണ്‍ എന്ന പേരായിരിക്കുംം ഇതിന്‌ കൂടുതല്‍ ഇണങ്ങുക.നൂറ്‌ കാരറ്റ്‌ വരുന്ന 500 രത്നങ്ങളാണ്‌ ഈ ഐഫോണിനെ മോടി പിടിപ്പിയ്‌ക്കുന്നത്‌. ഫോണിന്റെ രണ്ട ഹോം ബട്ടണുകളിലെ രത്നത്തിന്‌ മാത്രം ഏകദേശം 28 കോടി രൂപയാണ്‌ വില. ഫോണിന്റെ നാലരികുകളും ആപ്പിള്‍ ലോഗോയും രത്നങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചിട്ടുണ്ട്‌. ഇതിനെല്ലാം പുറമെ പിന്‍ഭാഗം സ്വര്‍ണം പൂശിയിട്ടുമുണ്ട്‌. ബ്രിട്ടീഷ്‌ ഡിസൈനര്‍ സ്‌റ്റുവര്‍ട്ട്‌ ഹ്യൂസാണ്‌ ഈ രത്ന ഫോണ്‍ തയാറാക്കിയത്‌. ഇത്തരത്തില്‍ രണ്ട്‌ ഫോണ്‍ സ്‌റ്റുവര്‍ട്ട്‌ തയാറാക്കിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍

2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

അപരന്‍

 
വാഷിംഗ്‌ടണ്‍: ബഹിരാകാശത്ത്‌ ഭൂമിയുടെ 'സ്വഭാവങ്ങളുള്ള' ഗ്രഹം കണ്ടെത്തിയതായി ശാസ്‌ത്രജ്‌ഞര്‍. കാര്‍നിജ്‌ ഇന്‍സ്‌റ്റിറ്റ്യൂഷനിലെ ആര്‍ പോള്‍ ബട്ട്‌ലര്‍ ആണ്‌ പുതിയ ഗ്രഹം കണ്ടെത്തിയത്‌ . പുതിയ ഗ്രഹത്തിലെ താപനിലയും അന്തരീക്ഷവും ഭൂമിക്കു സമാനമെന്നാണ്‌ ഒരു വിഭാഗം ശാസ്‌ത്രജ്‌ഞരുടെ മതം. ഗുരുത്വാകര്‍ഷണം ഭൂമിക്കു തുല്യമാണ്‌ . ജീവന്‌ അനുകൂലമായ സാഹചര്യമാണ്‌ ഗ്രഹത്തിലുള്ളതെന്ന്‌ പെന്‍ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ജിം കാസ്‌റ്റിംഗ്‌ പറഞ്ഞു. ബാക്‌ടീരിയകളുടെ സാന്നിധ്യവും പുതിയ 'ഭൂമി'യില്‍ ശാസ്‌ത്രലോകം പ്രതീക്ഷിക്കുന്നുണ്ട്‌ .

എന്നാല്‍ പുതിയ ഗ്രഹത്തോട്‌ വിയോജിപ്പുള്ളവരുമുണ്ട്‌ . ഭൂമിയുടെ മൂന്നിരട്ടി ഭാരമാണ്‌ പുതിയ ഗ്രഹത്തിനുളളത്‌ . അച്ചുതണ്ടിന്‌ ചുറ്റുമുള്ള കറക്കത്തിനും വേഗതകുറവാണ്‌ . അതിനാല്‍ ഗ്രഹത്തില്‍ രാത്രിയും പകലും ഉണ്ടാകില്ല.

120 ത്രില്യണ്‍ മൈലുകള്‍ അകലെയാണ്‌ പുതിയ ഗ്രഹം. ഗ്ലൈസ്‌ 581 എന്ന നക്ഷത്രമാണ്‌ പുതിയ ഗ്രഹത്തിന്റെ 'സൂര്യന്‍'. പ്രപഞ്ചത്തില്‍ 40 ബില്യന്‍ ഗ്രഹങ്ങളില്‍ ഭൂമിക്കു തുല്യമായ സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന്‌ ഗവേഷണത്തില്‍ പങ്കെടുത്ത കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്‌റ്റീവന്‍ വോട്ട്‌ പറഞ്ഞു.

'പത്തു'തരം; ഇവള്‍ നൂറ്റാണ്ടിന്റെ ശിശു//10/10/2010

 പത്തിന്റെ പെരുക്കത്തില്‍ വിവാഹം കഴിച്ചവരും ശുഭകാര്യങ്ങള്‍ ചെയ്‌തവരും എന്തിനേറെ സിസേറിയനിലൂടെ കുട്ടികയെ പുറത്തെടുത്തവര്‍ വരെ കണ്ടേക്കും. എന്നാല്‍ പത്തിന്റെ ഈ അപൂര്‍വ ഒത്തുചേരില്‍ ഭൂമിയിലേക്ക്‌ ദൈവഹിതത്തോടെ എത്തിയത്‌ ആരാകും? അതു നിയാമ ബോണ്ട്‌ എന്ന കൊച്ചു മാലാഖ തന്നെയാകും. 2010-ാം വര്‍ഷത്തെ 10 മാസത്തിലെ പത്താം തീയതിയില്‍ പത്തുമണിയും പത്തു മിനിറ്റും പത്തു സെക്കന്‍ഡും കഴിഞ്ഞപ്പോള്‍ അമ്മയുടെ ഉദരത്തില്‍നിന്നു ഭൂമിയിലേക്ക്‌ എത്തിയവള്‍.

പറഞ്ഞിരുന്ന ഡേറ്റിനും എട്ടാഴ്‌ചയ്‌ക്കു മുന്‍പാണ്‌ നിയാമയുടെ വരവ്‌. കുട്ടിയുടെ ജനന സമയം ആശുപത്രിയിലെ ഡിജിറ്റല്‍ ക്ലോക്കില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്‌തു. വെസ്‌റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഗുഡ്‌ ഹോപ്‌ ഹോസ്‌പിറ്റലിലായിരുന്നു നിയാമയുടെ ജനനം. നിയാമയും അമ്മ കീലി ഹിയാര്‍നിയും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. മകളുടെ ജനനസമയം അറിഞ്ഞ്‌ ആദ്യം ആശ്‌ചര്യപ്പെട്ട അമ്മ പിന്നീട്‌ ആഹ്‌ളാദത്താല്‍ വീര്‍പ്പുമുട്ടിയതായി അധികൃതര്‍ പറയുന്നു.

പബ്‌ വെയിട്രസായി ജോലി നോക്കുകയാണ്‌ ഹിയാര്‍നി. 22 വയസുകാരനായ ഡീന്‍ ബോണ്ടാണ്‌ ഈ സമയക്കുരുന്നിന്റെ അമ്മ. മകള്‍ പിറക്കുമ്പോള്‍ ആശുപത്രിയില്‍ ഇല്ലാതിരുന്ന അച്‌ഛന്‍ വിവരം അറിഞ്ഞ്‌ എത്തുമ്പോഴത്തേക്ക്‌ എല്ലാം കഴിഞ്ഞിരുന്നു. കോളജില്‍ മേസ്‌തിരിയാകാന്‍ പഠിക്കുകയാണ്‌ ബോണ്ട്‌. മാസം തികയാതെയാണ്‌ കുഞ്ഞ്‌ പിറന്നതിനാല്‍ നവംബറോടു കൂടിമാത്രമേ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുകയുള്ളൂ. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ്‌ ഇത്തരമൊരു അപൂര്‍വ വേള പിറക്കുകയുള്ളൂ എന്നതിനാല്‍ കുഞ്ഞിനെ നൂറ്റാണ്ടിന്റെ ശിശു എന്നു വിളിച്ചാലും അത്ഭുതമില്ല.

കൊച്ചു മനുഷ്യന്‍ ഇനി നേപ്പാളിന്‌ സ്വന്തം

 ഒക്‌ടോബര്‍ 14 ഖജേന്ദ്ര താപ്പാ മഗര്‍ കാത്തിരുന്ന ദിവസമാണ്‌. ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ താനണെന്ന്‌ ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ അംഗീകരിക്കുന്ന ദിവസം. വ്യാഴാഴ്‌ച 18 വയസ്സ്‌ തികഞ്ഞ ഖജേന്ദ്ര തന്നെയാണ്‌ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന്‌ ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ അംഗീകരിച്ചു. രണ്ടടി 1.8 ഇഞ്ചാണ്‌ നേപ്പാളി സ്വദേശിയായ ഖജേന്ദ്രയുടെ ഉയരം. അഞ്ചരക്കിലോയാണ്‌ തൂക്കം. കൊളംബിയയില്‍ നിന്നുള്ള 24 കാരനായ എഡ്‌വേര്‍ഡ്‌ നിനോ ഹെര്‍ണാണ്ടസിന്റെ റെക്കോര്‍ഡാണ്‌ ഖജേന്ദ്ര തകര്‍ത്തത്‌. മധ്യ നേപ്പാളിലെ ഹിമാലത്തിനു സമീപം പൊഖാറയിലാണ്‌ കുഞ്ഞു ഖജേന്ദ്രയുടെ താമസം.

നേപ്പാളിലെ ഒരു പഴക്കച്ചവടക്കാരന്റെ മകനാണ്‌ ഖജേന്ദ്ര. രണ്ടടിയെ ഉയരമുള്ളങ്കിലും ആഗ്രഹങ്ങള്‍ക്ക്‌ ഹിമാലയത്തോളം ഉയരമുണ്ട്‌. ഏതൊരു പുരുഷനെയും പോലെ കല്യാണം കഴിക്കണമെന്നും കുടുംബവുമായി കഴിയണമെന്നും ഖജേന്ദ്രയ്‌ക്കും മോഹമുണ്ട്‌. കൂടാതെ ഭാര്യയുടെ ഹാന്‍ഡ്‌ ബാഗില്‍ കയറി ലോകം കറങ്ങണമെന്നും ഖജേന്ദ്രയ്‌ക്കു ആഗ്രഹമുണ്ട്‌.

നേപ്പാള്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി അലങ്കരിക്കുന്ന ഖജേന്ദ്ര ടൂറിസം പ്രചാരത്തിനായി അടുത്തിടെ ന്യുയോര്‍ക്കിലും ലണ്ടനിലും പര്യടനം നടത്തിയിരുന്നു.

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

എആര്‍ റഹ്മാന് വാനമ്പാടിയുടെ പിന്തുണ

[^] ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ് മെച്ചമല്ലെന്ന നേരിടുന്ന എആര്‍ റഹ്മാന് ഇന്ത്യ യുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറുടെ പിന്തുണ. അവിശ്വസനീയമായ കഴിവുകളുള്ള കലാകാരനാണ് റഹ്മാനെന്നും ഈയൊരു കാരണത്തിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിയ്ക്കരുതെന്നും ലത പറഞ്ഞു.

ഇപ്പോള്‍ റഹ്മാനെതിരെ എവിടെയും വിമര്‍ശനങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളൂ അദ്ദേഹത്തിന്റെ ഗാനങ്ങളും ഹിറ്റാകുമെന്ന് ്പ്രതീക്ഷിയ്ക്കരുത്. അത് തീര്‍ത്തും ശരിയല്ല.

എല്ലാ മത്സരങ്ങളിലും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിക്കുന്നതു പോലെയാണതെന്നും ലത മങ്കേഷ്‌ക്കര്‍ പറഞ്ഞു.

റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഓ യാരോ യേ ഇന്ത്യ എ്‌ന ഗാനം അദ്ദേഹത്തിന്റെ പ്രതിഭയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നും ധൃതിപ്പെട്ട് ചെയ്തതെന്ന് തോന്നിക്കുകയും ചെയ്യുമെന്നായിരുന്നു വിമര്‍ശനം. ഗാനം കമ്പോസ് ചെയ്യുന്നതിന് വേണ്ടി അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയത് അധികമായിപ്പോയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു

മമ്മൂട്ടി ചിത്രത്തില്‍ എആര്‍ റഹ്മാന്‍


മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ട്രാക്ക് വിത്ത് റഹ്മാനില്‍ പ്രേക്ഷകര്‍ക്കൊരു വലിയൊരു സര്‍പ്രൈസ്.

ടൈറ്റിലിനൊപ്പം സിനിമയിലും മദ്രാസ് മൊസാര്‍ട്ട് എആര്‍ റഹ്മാന്റെ സാന്നിധ്യമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്റെ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ഉണ്ടാവുമെന്നാല്ലാതെ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. മോഹാല്‍ലാല്‍ ചിത്രമായ യോദ്ധയ്ക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് വേണ്ടിയും റഹ്മാന്‍ ഇതുവരെ സംഗീതം പകര്‍ന്നിട്ടില്ല.

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ഇന്‍വെന്‍സ്റ്റിഗേറ്റീവ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രമുഖ ഗായകനൊപ്പം ട്രാക്ക് പാടാന്‍ മുംബൈയിലെത്തിയ യുവാവിന്റെ ദുരൂഹ മരണവും അതിന്റെ അന്വേഷണവുമാണ് സിനിമയുടെ തീം.

സംഗീതത്തിനും ആക്ഷനും ഒരു പോലെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുംജയരാജിന്റേത് തന്നെയാണ്. ശ്രീനിവാസന്‍ സംഗീതം കൈകാര്യം ചെയ്യുന്ന ട്രാക്ക് വിത്ത് റഹ്മാനിന്റെ ക്യാമറമാന്‍ അജയ് വിന്‍സന്റാണ്.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

free counters

സുരാജിന്‌ യൂട്യൂബ്‌ പാര‍

സിനിമാ ലോകത്തുനിന്ന്‌ വീണ്ടുമൊരു യൂട്യൂബ്‌ ദൃശ്യം. ഇക്കുറി ഹാസ്യ താരം സുരാജ്‌ വെഞ്ഞാറമ്മൂടാണ്‌ നായകന്‍. കാറിനുള്ളില്‍വച്ച്‌ സുരാജിനോടു സാമ്യമുള്ള ആള്‍ ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യമാണ്‌ 'കോമഡി ആക്‌ടര്‍ സുരാജ്‌ വെഞ്ഞാറമ്മൂട്‌ സ്‌കാന്‍ഡല്‍' എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്‌. ഒമ്പത്‌ സെക്കന്റ്‌ മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ സ്‌ത്രീ ആരാണെന്ന്‌ വ്യക്‌തമല്ല. മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ്‌ കരുതപ്പെടുന്നത്‌. കഴിഞ്ഞയാഴ്‌ച ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തതാണ്‌ വീഡിയോ. ഇതിനോടകം പതിനായിരത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. വ്യക്‌തത കുറവായ വീഡിയോ വ്യാജമാണെന്നാണ്‌ സുരാജിനോട്‌ അടുപ്പമുള്ള ചിലര്‍ പറയുന്നത്‌.

എന്നാല്‍ ഒരു സാമ്പിള്‍ പോലെയാണ്‌ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. സുരാജില്‍നിന്ന്‌ പണം തട്ടാനുള്ള രീതിയിലാണ്‌ വീഡിയോ എഡിറ്റ്‌ ചെയ്‌തിട്ടുള്ളത്‌. ബാക്കി സീനുകള്‍ കൈവശമുണ്ടെന്നു കാട്ടി ഭീഷണിപ്പെടുത്തുകയോ മറ്റോ ആകാം ഇതിന്റെ ലക്ഷ്യമെന്നു കരുതുന്നു. ഏതായാലും സുരാജ്‌ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഇതിനു മുന്‍പ്‌ നിരവധി മലയാള താരങ്ങളുടെ ചിത്രങ്ങള്‍ യൂ ട്യൂബിലൂടെയും ഇ മെയിലുകളിലൂടെയും പ്രചരിച്ചിരുന്നു. നടി മങ്ക മഹേഷിനോടു സാമ്യമുള്ള നടിയുടെ അശ്ലീല രംഗങ്ങള്‍ മുന്‍പ്‌ യൂട്യുബില്‍ ഏറെ പ്രചരിച്ചിരുന്നു. പരിചയക്കാരനായ ഒരു പഴയ സംവിധായകന്‍ തന്നെ ചതിച്ചു വ്യാജമായി നിര്‍മിച്ചതാണ്‌ വീഡിയോ എന്ന്‌ മങ്ക പിന്നീട്‌ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ശ്രീലക്ഷ്‌മി എന്ന നടിയും മലയാളത്തിലെ പ്രമുഖ സംവിധായക ജോഡികളിലൊരാളും ചുംബിക്കുന്ന ചിത്രത്തിനും ഏറെ പ്രചാരം ലഭിച്ചിരുന്നു. ഇത്‌ പിന്നീട്‌ താനേ കെട്ടടങ്ങി. എന്തായാലും ഇനിയുള്ള കുറച്ചുദിവസത്തേക്ക്‌ സുരാജിന്റെ യൂട്യൂബ്‌ ദൃശ്യങ്ങളാകും ഇന്റര്‍നെറ്റിലെ സംസാരവിഷയം.

പറക്കുംതളികകള്‍ ചൈനയിലേക്ക്‌

ചൈന പറക്കുംതളിക ഭീഷണിയില്‍!. കഴിഞ്ഞ ജൂണിന്‌ ശേഷം എട്ടു പറക്കുംതളികകളാണത്രേ ചൈനയിലെത്തിയത്‌ . കഴിഞ്ഞ മാസം 22 ന്‌ ബൗതോവ്‌ വിമാനത്താവളത്തിലാണ്‌ അവസാനമായി പറക്കുംതളികകളെ കണ്ടെത്തിയത്‌ . ഇതോടെ ഒരു മണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ജു എന്നൊരാള്‍ പറക്കുംതളികകളെ കാമറയില്‍ പകര്‍ത്തിയതായി ഷാന്‍ക്‌സി ന്യൂസ്‌ നെറ്റ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

ആദ്യം നക്ഷത്രമെന്നാണ്‌ ഇയാള്‍ കരുതിയത്‌ . പിന്നീട്‌ അന്തരീക്ഷത്തില്‍ ഇവ പൊങ്ങിക്കിടക്കുന്നതായി മനസിലാക്കിയത്രേ. എന്നാല്‍ പറക്കുംതളികള്‍ സംബന്ധിച്ച്‌ സ്‌ഥിരീകരണം നല്‍കാന്‍ ചൈന വിസമ്മതിച്ചു.

ചൈനീസ്‌ സൈന്യത്തിന്റെ വിമാനങ്ങളെ പറക്കും തളികകളായി തെറ്റിധരിച്ചതാകാമെന്ന വാദവുമുണ്ട്‌

വാര്‍ത്ത