
വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്ക് എന്തു സമ്മാനം നല്‍കുമെന്നു തലപുകഞ്ഞ് ചിന്തിക്കുന്ന ഭര്‍ത്താക്കന്മാര്‍ ബ്രിട്ടീഷുകാരനായ നിക് വില്യമിനെ മാതൃകയാക്കരുത്. നിക് 30-ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ സൂയിക്ക് വ്യത്യസ്‌തമായൊരു സമ്മാനം നല്‍കി.
രണ്ടു നില കക്കൂസ് കെട്ടിടമാണ് നിക് ഭാര്യയ്‌ക്കു സമ്മാനമായി നല്‍കിയത്. ഇംഗ്ലണ്ടിലെ ഷെറിംഗ്‌ഹാം നോര്‍ഫോക്ക് ബീച്ചിലാണ് ഈ കെട്ടിടം.
70 ലക്ഷത്തോളം രൂപ മുടക്കിയാണ് നിക് ഈ കെട്ടിടം വിലയ്‌ക്കു വാങ്ങിയത്. എന്നാല്‍, ഈ കക്കൂസ് കെട്ടിടത്തിന്റെ സ്‌ഥാനത്ത് നല്ലൊരു പാര്‍പ്പിടം പണിതീര്‍ക്കാനാണ് താനിതു വാങ്ങിയതെന്നാണ് നിക് പറയുന്നത്. അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ പതിവായി ഈ ബീച്ചിലെത്തുന്നതിനാല്‍ ഇവിടെയൊരു പാര്‍പ്പിടമുള്ളത് നല്ലതാണെന്നാണ് നിക് പറയുന്നത്.