
ഐസ്‌വാള്‍: 39 ഭാര്യമാര്‍, 94 മക്കള്‍, 33 കൊച്ചുമക്കള്‍... 66 കാരനായ സിയോണ ചനയ്‌ക്ക് വലിയ കാരണവരാണെന്ന ഭാവമൊന്നുമില്ല. നാലു നിലയുളള , 100 മുറികളുളള വീട്ടില്‍ ചുവാന്‍ തത് റണ്‍ വീട്ടില്‍ തന്റെ വലിയ കുടുംബവുമായി ഹാപ്പിയാായി കഴിയുന്നു. മിസോറാമിലെ പിച്ചറസ്‌ക്യൂ ഗ്രാമ നിവാസിയാണ് സിയോണ. പലമുറികളിലാണ് താമസമെങ്കിലും ഒരോയൊരു അടുക്കളയെ വീട്ടിലുളളൂ.
'ദൈവത്തിന് സ്‌തുതി. എന്റെ സംരക്ഷണത്തിന് ദൈവം ഒട്ടേറെപ്പേരെ തന്നു. ഞാന്‍ ഭാഗ്യവാനാണ് '- വലിയ കുടുംബത്തെക്കുറിച്ച് സിയോണയുടെ അഭിപ്രായം. ക്രിസ്‌തുമത വിശ്വാസിയാണ് ഇദ്ദേഹം. യേശുവിന്റെ രണ്ടാംവരവില്‍ ദൈവത്തിനൊപ്പം ലോകംഭരിക്കാമെന്നാണ് വിശ്വാസം.