Jokes Box

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ കുട്ടപ്പന്‍ ലാലു അവിടെ വെയ്‌റ്ററായി ജോലി ചെയ്യുന്നതു കണ്ടപ്പോള്‍: നിനക്ക്‌ നാണമില്ലേ ഇത്തരം താണ ഹോട്ടലില്‍ വെയ്‌റ്ററായി ജോലി ചെയ്യാന്‍? എന്നെപ്പോലെ വേറെ നല്ല ജോലി വല്ലതും നോക്കിക്കൂടെ?

ലാലു: ഞാന്‍ ജോലി ചെയ്യുന്നത്‌ ഇവിടെയാണെങ്കിലും ഭക്ഷണം വേറെ നല്ല സ്‌ഥലത്തു നിന്നാ കഴിക്കാറ്‌...... നിന്നെപ്പോലെ ഇത്തരം താണ ഹോട്ടലില്‍നിന്നു കഴിക്കാറില്ല.

ആന

ലാലു: കുട്ടപ്പാ, തന്റെ ആന ചെരിഞ്ഞെടോ!

കുട്ടപ്പന്‍: അതിനെന്താ, ആന നിന്നാലും ചെരിഞ്ഞാലും പന്തീരായിരമെന്നല്ലേ?

ലാലു: അതല്ല, ആനയുടെ അടിയില്‍ തന്റെ പെമ്പ്രന്നോരും ഉണ്ടായിരുന്നെടോ.

ഹെഡ്‌മാസ്‌റ്റര്‍

അപ്പൂപ്പന്‍ ലാലുവിനോട്‌: നിന്റെ ഹെഡ്‌മാസ്‌റ്റര്‍ ഇങ്ങോട്ടു വരുന്നുണ്ട്‌. അടി കിട്ടേണ്ടെങ്കില്‍ വേഗം ഒളിച്ചോ!

ലാലു: ആദ്യം അപ്പൂപ്പന്‍ ഒളിക്ക്‌, അപ്പൂപ്പന്‍ മരിച്ചുപോയി എന്നും പറഞ്ഞാ ഞാന്‍ രണ്ടാഴ്‌ച അവധി വാങ്ങിച്ചത്‌.

വാക്യത്തില്‍ പ്രയോഗിക്കുക

ടീച്ചര്‍: വാക്യത്തില്‍ പ്രയോഗിക്കുക

ക്രിയാത്മകം

ലാലു : ടീച്ചര്‍ ക്ലാസ്സില്‍ ക്രിയാത്മകം എന്ന വാക്കിന്റെ അര്‍ഥം ചോദിച്ചപ്പോള്‍ ആര്‍ക്കും ഉത്തരം കിട്ടിയില്ല.

കവിത

ടുണ്ടുമോന്‍: ചെറുപ്പം മുതലേ കവിത എന്റെയൊരു വീക്‌നെസ്‌ ആണ്‌, നിനക്കോ ??

ലാലു : കവിത മാത്രമല്ല അവളുടെ അനിയത്തിമാരും എന്റെ വീക്‌നെസ്‌ ആയിരുന്നു.

ഡ്രൈവിങ്‌

െ്രെഡവിംഗ്‌ സീറ്റില്‍ ഇരിക്കുന്ന ലാലുവിനോട്‌ ഗിയറില്‍ പിടിച്ചു കൊണ്ട്‌

ആശാന്‍: ഫസ്‌റ്റ് എങ്ങോട്ടാ?

ടിന്റുമോന്‍: ഫസ്‌റ്റ് മാമന്റെ വീട്ടില്‍ പോകാം.

വാര്‍ത്ത