
ചെമ്മരിയാട് നായയ്‌ക്കു ജന്മം നല്‍കിയിരിക്കുന്നു. ശാസ്‌ത്രലോകത്തെ ഞെട്ടിച്ച സംഭവം നടന്നിരിക്കുന്നത് ചൈനയിലാണ്. ചെമ്മരിയാടിനെ വളര്‍ത്തുന്ന ലിയൂ നിയിംഗിന്റെ ഉടമസ്‌ഥതയിലുള്ള ആടാണ് നായക്കുഞ്ഞിനു ജന്മം നല്‍കിയിരിക്കുന്നത്. ശരീരം മുഴുവന്‍ ചെമ്മരിയാടിനെപ്പോലെ വെളുത്ത രോമം നിറഞ്ഞതാണ് ഈ ചെമ്മരിനായക്കൂട്ടി. എന്നാല്‍, വായ്, മൂക്ക്, കണ്ണ്, കാലുകള്‍ എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളെല്ലാം നായയുടേതു പോലെയാണ്. ചൈനയിലെ ഷാനിങ് പ്രവശ്യയിലാണ് ലിയുവിന്റെ ഫാം.
ചെമ്മരിയാട് കുഞ്ഞിനു ജന്മം നല്‍കിയ ഉടന്‍തന്നെ ലിയു ഫാമിലെത്തിയിരുന്നു. അപ്പോഴാണ് നായക്കുട്ടിയെക്കാണുന്നത്. നായയുടെയും ചെമ്മരിയാടിന്റെയും സങ്കരയിനമാണ് ഈ കുഞ്ഞെന്നായിരുന്നു ലിയുവിന്റെ സംശയം. എന്നാല്‍, നായയും ചെമ്മരിയാടും രണ്ടു വംശങ്ങളാണെന്നും ഇവയെ തമ്മില്‍ ഒരിക്കലും യോജിപ്പിച്ച് സങ്കരയിനം ഉണ്ടാക്കാന്‍ സാധ്യമല്ലെന്നാണ് ശാസ്‌ത്രലോകം പറയുന്നത്.