
ഒലിവര്‍ ജേബ്‌സണിനു പ്രായം മൂന്നു വയസുകഴിഞ്ഞു. പക്ഷേ, കാഴ്‌ചയില്‍ പ്രായമേറെ തോന്നും ഈ ബാലന്. ജന്മനാലുള്ള അസുഖമാണ് ഒലിവറിന്റെ രൂപത്തെപ്പോലും വ്യത്യാസപ്പെടുത്തിയത്. ഒലിവറിനു ശാരീരികമായി വേദനിക്കില്ലെന്ന പ്രത്യേകതയുണ്ട്. ഇതും ഈ രോഗത്തിന്റെ ഭാഗമാണ്. സ്വന്തം ചുണ്ട് കടിച്ചുപൊട്ടിച്ച് ചോരയൊലിപ്പിച്ചാലോ, കനല്‍ക്കട്ട കൈകൊണ്ടു വാരിയെടുത്താലോ, വീഴ്‌ച്ചയില്‍ എല്ലുകള്‍ പൊട്ടിയാലോ ഒന്നും ഒലിവര്‍ക്ക് വേദനിക്കില്ല.
ഒലിവറിനു വേദനയനുഭവിക്കാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത് മാതാപിതാക്കളായ ഹേയ്‌ലിയും ഡെനയുമാണ്. കാരണം, ആരെങ്കിലും എപ്പോഴും ഒലിവര്‍ക്ക് കൂട്ടായി ഒപ്പമുണ്ടാവണം. അല്ലെങ്കില്‍ ഒലിവര്‍ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് അറിയില്ലല്ലോ. വേദനയില്ലാത്തതിനാല്‍ ഒലിവര്‍ക്ക് സ്വാതന്ത്രത്തോടെ എന്തും ചെയ്യാമല്ലോ.
കോര്‍നെലിയ ഡി ലാങ് സിന്‍ഡ്രോം എന്ന അപൂര്‍വരോഗമാണ് ഒലിവറെ ബാധിച്ചിരിക്കുന്നത്. ഒലിവര്‍ രണ്ടുവയസില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നാണ് ഡോക്‌ടര്‍മാര്‍ പോലും വിധിയെഴുതിയത്. എന്നാല്‍, വൈദ്യശാസ്‌ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയാണ് ഒലിവറുടെ വളര്‍ച്ച.