
പുരുഷന്മാര്‍ ഓരോ ഏഴു സെക്കന്‍ഡിലും ലൈംഗികതയെക്കുറിച്ചു ചിന്തിക്കുമെന്നാണ് ഫെമിനിസ്‌റ്റുകളുടെ വാദം. ഫെമിനിസ്‌റ്റുകള്‍ മാത്രമല്ല പുരുഷന്മാരെക്കുറിച്ച് ലോകം കരുതിയിരിക്കുന്നതും ഈ രീതിയിലാണ്. എന്നാല്‍, പുരുഷന്മാരെക്കുറിച്ചുള്ള ഈ ധാരണകളെല്ലാം തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഓഹിയോ സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍. പുരുഷന്‍ ലൈംഗികതയേക്കാള്‍ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തേക്കുറിച്ചുമാണ് ചിന്തിക്കുന്നതെന്നാണ് ഇവര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
മനശാസ്‌ത്രജ്‌ഞയായ പ്രഫസര്‍ ടെറി ഫിഷര്‍ നടത്തിയ പഠനങ്ങളിലാണ് പുരുഷന്മാര്‍ ലോകം ആരോപിക്കുന്നതുപോലെ ലൈംഗിക ജീവികളെല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പ്രത്യേകം തയാറാക്കിയ ഒരു ചാര്‍ട്ട്‌് ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കു നല്‍കി. എപ്പോഴൊക്കെ ലൈംഗികതയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ചിന്തകള്‍ വരുന്നുവോ അപ്പോള്‍ ഈ ചാര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നു നിര്‍ദേശവും നല്‍കി. ഇങ്ങനെ വിദ്യാര്‍ഥികളില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചാണ് ടെറി തന്റെ പഠനം നടത്തിയത്.
വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി നല്‍കിയ ചാര്‍ട്ടുപ്രകാരം പരുഷന്മാര്‍ ഭക്ഷണം, ഉറക്കം എന്നിവയെക്കുറിച്ചാണ് ലൈംഗികതയേക്കാള്‍ ഏറെ ചിന്തിക്കുന്നതെന്നാണ് കണ്ടെത്തിയത്. ആരോഗ്യത്തെക്കുറിച്ചും ക്ഷീണത്തെക്കുറിച്ചും പുരുഷന്മാര്‍ കൂടുതല്‍ ബോധവാന്മാരായതിനാലാണ് ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും കൂടുതലായി ചിന്തിക്കാന്‍ കാരണമെന്നാണ് പ്രഫസര്‍ ടെറി പറയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ