
പാചകം സ്‌ത്രീകളുടെ ജോലിയാണെന്നാണ് പൊതുധാരണ. എന്നാല്‍, ബ്രിട്ടീഷ് വനിതകള്‍ക്ക് ഇതു ബാധകമല്ല. കാരണം, തങ്ങളേക്കാള്‍ മികച്ച പാചകക്കാര്‍ ഭര്‍ത്താക്കന്മാരാണെന്നാണ് പകുതിയിലേറെ ബ്രിട്ടീഷ് സ്‌ത്രീരത്നങ്ങള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ടീഷ് വനിതകളില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്‌്. ഭൂരിഭാഗം ബ്രിട്ടീഷ് യുവതികള്‍ക്കും ഏഴു വിഭവങ്ങളില്‍ക്കൂടുതലുണ്ടാക്കാന്‍ അറിയില്ലെന്നും സര്‍വേഫലങ്ങള്‍ പറയുന്നു.
ഇരുപതിലൊന്ന് ബ്രിട്ടീഷ് യുവതികള്‍ക്ക് മുട്ട പുഴുങ്ങാന്‍പോലും അറിയില്ലെന്നാണ് ഗുഡ് ഫുഡ് ചാനല്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞത്. രണ്ടായിരം പുരുഷന്മാരിലും സ്‌ത്രീകളിലുമായിരുന്നു സര്‍വേ നടത്തിയത്. പാചകപുസ്‌തങ്ങളുടെ സഹായത്തോടെയാണ് ബ്രിട്ടീഷ് യുവതികളുടെ പാചക പരീക്ഷണങ്ങളിലേറെയുമെന്നും സര്‍വേ പറയുന്നു. വീടും തൊഴിലും കൈകാര്യം ചെയ്യാന്‍ ബ്രിട്ടീഷ് യുവതികള്‍ക്കാവാത്തതാണ് ഇതിനുകാരണമെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ