
ഫുജിത്സു എഫ് സീരീസ് ഫ്‌ളിപ്പ് ഫോണുകളാണ് പങ്കാളികളെ വഞ്ചിക്കാന്‍ സഹായിക്കുന്നത്. ഇതുവരെ ഒരു പുതുതലമുറ ഫോണുകളും പ്രയോഗിക്കാത്ത രഹസ്യ സജ്‌ജീകരണങ്ങളാണ് ഇതിലുളളത്. സ്വകാര്യ നമ്പരുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും കോളുകളും എഫ് സീരീസ് പ്രൈവസി സെറ്റിംഗ് അതീവരഹസ്യമാക്കിവയ്‌ക്കും. അതായത,് ഈ നമ്പറുകളില്‍ നിന്ന് കോള്‍ വരുമ്പോള്‍ ഫോണില്‍ പ്രകടമായ ഒരു വ്യത്യാസവുമുണ്ടാവില്ല.
പിന്നീടെങ്ങനെയാണ് ഫോണിന്റെ ഉടമ രഹസ്യ കോളോ സന്ദേശമോ സ്വീകരിക്കുക എന്നാവും നിങ്ങള്‍ ചിന്തിക്കുക. ഇത്തരം കോളുകള്‍ വരുമ്പോള്‍ ബാറ്ററി ചിഹ്നത്തിന്‍െയോ ആന്റിനയുടേയോ നിറം അല്‍പ്പം മാറും. ഇത് ഫോണ്‍ ഉടമയ്‌ക്ക് അല്ലാതെ മറ്റാര്‍ക്കും അത്രപെട്ടെന്ന് കണ്ടുപിടിക്കാനാവില്ല. ഇനി കണ്ടുപിടിച്ചാല്‍ തന്നെ രഹസ്യ കോഡ് നല്‍കാതെ കോള്‍ അല്ലെങ്കില്‍ സന്ദേശം കണ്ടെത്താനുമാവില്ല.