
മുംബൈയിലെ ഒരു മാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹൈഹീല്‍ ചെരുപ്പ് കണ്ടാല്‍ ഏതു കഠിന ഹൃദയനായ പുകവലിക്കാരന്റെയും നെഞ്ച് പുകയും. പുകവലിച്ചു രസിക്കാവുന്ന സിഗരറ്റു കൊണ്ടാണ് ഈ വമ്പന്‍ ചെരുപ്പ് തീര്‍ത്തിരിക്കുന്നത്. പത്തോ നൂറോ സിഗരറ്റുകള്‍ കൊണ്ടല്ല 15,000 സിഗരറ്റുകള്‍ ഉപയോഗിച്ചാണ് ഈ കൂറ്റന്‍ ചെരുപ്പ് നിര്‍മിച്ചിരിക്കുന്നത്.
പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ഈ ചെരുപ്പ് തീര്‍ത്തത്. അഞ്ചിലൊന്ന് ഇന്ത്യാക്കാരും ഏതെങ്കിലും തരത്തിലുള്ള പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.