2011, മേയ് 2, തിങ്കളാഴ്‌ച

സൂപ്പര്‍മാന്‌ അമേരിക്കന്‍ പൗരത്വം

ലോകത്തെ നശിപ്പിക്കാന്‍ എത്തുന്ന തിന്മയുടെ ശക്‌തികളെ ചെറുത്തു തോല്‍പ്പിക്കുന്ന നായകനാണ്‌ സൂപ്പര്‍മാന്‍. കോമിക്കുകളിലൂടെയും ഹോളിവുഡ്‌ സിനിമകളിലൂടെയുമൊക്കെ ജനപ്രീയനായ സൂപ്പര്‍മാന്‍ ഒടുവില്‍ തന്റെ പൗരത്വം പ്രഖ്യാപിച്ചിരിക്കുന്നു. സത്യവും നീതിയും നടപ്പാക്കാന്‍ അമേരിക്കന്‍ വഴികളിലൂടെ ശ്രമിക്കുമെന്ന്‌ വ്യക്‌തമാക്കിയാണ്‌ സൂപ്പര്‍മാന്‍ തന്റെ പൗരത്വം പ്രഖ്യാപിച്ചിരിക്കുന്നത്‌. സൂപ്പര്‍മാന്‍ സീരിയസിലെ ഏറ്റവും പുതിയ പതിപ്പിലാണ്‌ അമേരിക്കന്‍ പൗരത്വം പ്രഖ്യാപിച്ചരിക്കുന്നത്‌. 900-ാമെത്തെ സൂപ്പര്‍മാന്‍ കോമിക്കാണിതെന്ന പ്രത്യേകതയുമുണ്ട്‌. അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേശകനോടാണ്‌ തന്റെ പൗരത്വം സൂപ്പര്‍മാന്‍ ആദ്യമായി വെളിപ്പെടുത്തുന്നത്‌. അമേരിക- ഇറാന്‍ ബന്ധത്തിലും പുതിയ സൂപ്പര്‍മാന്‍ സീരിയസ്‌ വിവാദത്തിനു തിരിതെളിയിച്ചിട്ടുണ്ട്‌. ഇറാനില്‍ ഭരണവിരുദ്ധ പ്രതിഷേധം നടത്തുന്നവര്‍ക്കു പിന്തുണയുമായി സൂപ്പര്‍മാന്‍ എത്തുന്ന രംഗങ്ങള്‍ പുതിയ കോമിക്കിലുണ്ട്‌. ഇതാണ്‌ ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്‌. ഇനി അമേരിക്കന്‍ പൗരനായ സൂപ്പര്‍മാനും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലിനായി കാത്തിരിക്കുകയാണ്‌ ലോകം. 1938ലാണ്‌ സൂപ്പര്‍മാനെ കഥാപാത്രമാക്കി ആദ്യമായി കോമിക്ക്‌് പ്രസിദ്ധീകരിക്കുന്നത്‌.

നഷ്‌ടപ്പെട്ട പേഴ്‌സ്‌ കണ്ടുകിട്ടിയത്‌ 48 വര്‍ഷം കഴിഞ്ഞ്‌

പേഴ്‌സ് കാണാതാവുന്നതും കണ്ടുകിട്ടുന്നതും വലിയ സംഭവമൊന്നുമല്ല. എന്നാല്‍, അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ജെയിംസ്‌ സിംപ്‌സണ്‍ എന്നയാളുടെ പേഴ്‌സ് കാണാതായിട്ട്‌ ലഭിച്ചതോ 48 വര്‍ഷങ്ങള്‍ക്കുശേഷവും. സിന്‍സിനാറ്റിയിലുള്ള ഒരു സ്‌കൂളില്‍നിന്നാണ്‌ ഈ പേഴ്‌സ് ജെയിംസിനു തിരികെ ലഭിക്കുന്നത്‌. ഹൈസ്‌കൂളില്‍ പഠിക്കവേയായിരുന്നു ജെയിസിനു പേഴ്‌സ് നഷ്‌ടപ്പെട്ടത്‌. അത്യാവശ്യം കാശും ഏതാനും രേഖകളും ആ പേഴ്‌സിലുണ്ടായിരുന്നു. ഒരാഴ്‌ചയോളം സ്‌കൂള്‍ പരിസരത്ത്‌ പേഴ്‌സിനായി ജെയിംസ്‌ തപ്പിനടന്നെങ്കിലും ലഭിച്ചിരുന്നില്ല.

ഈ ചിത്രം വ്യാജമോ?

ന്യൂയോര്‍ക്ക്‌: ഒസാമ ബിന്‍ ലാദന്റെ മുഖത്ത്‌ വെടിയേറ്റ രീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന്‌ എതിര്‍പ്രചരണം. ഈ ചിത്രം വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ യു.എസ്‌. അധികൃതര്‍ തന്നെ അവിടത്തെ ടിവി ചാനലുകളോടു പറഞ്ഞിട്ടുണ്ടെന്നാണ്‌ ഇന്റര്‍നെറ്റ്‌ ബ്ലോഗുകളിലെ വാര്‍ത്ത. ലാദന്റെതായി 1998-ല്‍ പുറത്തുവന്ന ചിത്രത്തില്‍ മാറ്റം വരുത്തിയാണത്രേ പുതിയ ചിത്രം ഇറങ്ങിയിരിക്കുന്നത്‌. ലാദന്റെ ശരീരവും വസ്‌ത്രത്തിന്റെ നിറവും മുടിയുമെല്ലാം സൂക്ഷ്‌മമായി പരിശോധിക്കുകയാണെങ്കില്‍ ഇതു വ്യക്‌തമാകുമെന്നാണ്‌ വാര്‍ത്തയില്‍ നല്‍കുന്ന സൂചന. വായ്‌, താടി, മൂക്ക്‌ എന്നിവിടങ്ങളിലാണ്‌ കൃത്രിമത്വം കൂടുതല്‍ പ്രകടമായിട്ടുള്ളത്‌.

വാര്‍ത്ത