2011, ജൂൺ 28, ചൊവ്വാഴ്ച
2.7 കോടിയുടെ പാചകപാത്രം
പണം ധൂര്‍ത്തടിക്കാന്‍ മാര്‍ഗം തേടുന്ന കോടീശ്വരരെ തിരയുകയാണ് പാചകപാത്രങ്ങള്‍ നിര്‍മിക്കുന്നൊരു ചൈനീസ് കമ്പനി. കാരണം, ഇവര്‍ നിര്‍മിച്ച 2.7 കോടിരൂപയുടെ പാചകപാത്രം വാങ്ങാന്‍ ശേഷിയുള്ള കോടീശ്വരരെയാണ് കമ്പനിക്കാവശ്യം. സ്വര്‍ണവും രത്നവും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ പാത്രം ചൈനയിലെ ചാംഗ്‌ചുംഗിലെ ഷോറൂമിലാണ് കമ്പനി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 738 ഗ്രാമാണ് ഇതിന്റെ തൂക്കം. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന 13 രത്നങ്ങളാണ് ഈ പാത്രത്തെ അലങ്കരിച്ചിരിക്കുന്നത്.
ഈ പാത്രം വാങ്ങിയാല്‍ റോള്‍സ് റോയ്‌സ് കാറില്‍ ഇതു കമ്പനി വീട്ടിലെത്തിക്കും. അതോടൊപ്പം പാത്രം വാങ്ങുന്ന ആളിനും 10 സുഹൃത്തുക്കള്‍ക്കും യൂറോപ്പിലെ ഏറ്റവും പ്രശസ്‌തമായ ഹോട്ടലില്‍ സൗജന്യമായി ഭക്ഷണത്തിനുള്ള ഓഫറും കമ്പനി നല്‍കുന്നുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)