ടീച്ചര്‍ എന്നു പറയുമ്പോള്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ത്തു നല്‍കണമെന്നാകും ചിലപ്പോള്‍ ഹിന പട്ടേല്‍ കരുതിയിരുന്നത്. കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ 'ട്യൂഷന്‍' നല്‍കിയ ടീച്ചര്‍ ഇപ്പോള്‍ അഴിക്കുള്ളിലാണ്. 15 വയസുള്ള രണ്ടു വിദ്യാര്‍ഥികളുമായി പൂര്‍ണമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇന്ത്യന്‍ ടീച്ചര്‍ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 930 ആണ്‍കുട്ടികള്‍ പഠിക്കുന്ന ബ്രിക്‌ഡെയില്‍ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. 11-നും 16-നും ഇടയില്‍ പ്രായമുള്ളവരാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍.
മെഴ്‌സിസൈഡിലെ സൗത്ത്‌പോര്‍ട്ടിലാണ് സ്‌കൂള്‍ സ്‌ഥിതി ചെയ്യുന്നത്. അവിടെ കവര്‍ സൂപ്പര്‍വൈസറായാണ് 37 വയസുള്ള ഹിന പട്ടേല്‍ ജോലിക്ക് ചേര്‍ന്നത്. ഹൈടൗണിനു സമീപമുള്ള വീട്ടിലേക്ക് വിദ്യാര്‍ഥികളെ ക്ഷണിച്ചു വരുത്തി അവരുമായി ടീച്ചര്‍ ശാരീരികമായി ബന്ധപ്പെട്ടതായാണ് ആരോപണമുയര്‍ന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ആരോപണം ശരിയാണെന്നു തെളിയുകയും ടീച്ചറെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ഫെബ്രുവരി ഒന്നിനും മാര്‍ച്ച് 18-നും ഇടയില്‍ നിരവധി തവണ ഹിന വിദ്യാര്‍ഥികളുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സംഭവം അറിഞ്ഞു ഞെട്ടിപ്പോയതായാണ് സ്‌കൂളിലെ ഹെഡ്‌ടീച്ചര്‍ ഗാരി ലവര്‍ബ്രിഡ്‌ജ് പ്രതികരിച്ചത്. മുന്‍പ് പഠിപ്പിച്ചിരുന്ന സ്‌കൂളില്‍നിന്ന് മികച്ച ടീച്ചറെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തിയതിനാലാണ് അവര്‍ക്കു ജോലി നല്‍കിയതെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു. അധ്യാപനത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാത്തതിനും വിശ്വാസ വഞ്ചന കാട്ടിയതുമാണ് ഹിനയ്‌ക്കെതിരേ ചാര്‍ത്തിയിരിക്കുന്ന കുറ്റം. ലിവര്‍പൂള്‍ ക്രൗണ്‍ കോര്‍ട്ടിലാകും കേസ് നടക്കുക. ബന്ധപ്പെട്ട ആണ്‍കുട്ടികളെയോ സ്‌കൂളിലെ മറ്റു കുട്ടികളെയോ കാണരുതെന്ന ഉപാധിയില്‍ ടീച്ചര്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച
മുകേഷ് അംബാനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി
രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 27 നിലകളുള്ള വീട്, ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണ്. ദീപാവലിയോട് അനുബന്ധിച്ചാകും ഗൃഹപ്രവേശം. അറ്റലാന്റിക് സമുദ്രത്തിലെ ദ്വീപായ അന്റിലിയയുടെ പേരാണ് വീടിന് നല്‍കിയിരിക്കുന്നത്. വ്യാവസായിക ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ഉടമ മുകേഷ് അംബാനി, മറ്റൊരു അത്ഭുതംകൂടി യാഥാര്‍ത്ഥ്യമാക്കി. ലോകത്തിലെ ഏറ്റവും വിലകൂടിയ വീടിന്റെ ഉടമ. തെക്കന്‍ മുംബൈയിലാണ് മുകേഷ് അംബാനിയുടെ വീട് പൂര്‍ത്തിയായത്.27 നിലകളുള്ള വീടിന് 570 അടി ഉയരമുണ്ട്. ആദ്യത്തെ ആറ് നിലകളും പാര്‍ക്കിംഗിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു.
ഇവിടെ 160 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. ഏറ്റവും മുകളില്‍ ഹെലിപ്പാട്, ഒരേസമയം മൂന്നു ഹെലികോപ്‌ടറുകള്‍ ഇവിടെ നിര്‍ത്തിയിടാം. വീടിന്റെ ലോബിയില്‍ പ്രവേശിച്ചാല്‍ ആരും ഞെട്ടിപ്പോകും. ക്രിസ്‌റ്റലുകള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി എല്‍സിഡി മോണിറ്ററുകള്‍. മുകളിലേക്ക് പ്രവേശിക്കാന്‍ ഒമ്പത് എലിവേറ്റുകള്‍ ഇവിടെയുണ്ട്. ഓരോ മുറികള്‍ക്കും ഓരോ ഡിസൈനുകള്‍. നിര്‍മ്മാണ വസ്‌തുക്കളും വ്യത്യസ്‌തം. മിനി സിനിമാ തിയറ്റര്‍, നീന്തല്‍ക്കുളം, ഹെല്‍ത്ത് ക്ലബ്, സലൂണ്‍ തുടങ്ങി രാജകൊട്ടാരത്തെക്കാള്‍ വലിയ സൗകര്യങ്ങള്‍.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇന്റീരിയല്‍ ഡെക്കറേഷനുള്ള സാധനങ്ങള്‍ കൊണ്ടുവന്നത്. ഇരുപത്തിയേഴാം നിലയിലാണ് മുകേഷ് അംബാനിയും ഭാര്യയും മൂന്നു കുട്ടികളും താമസിക്കുക. നാല് ലക്ഷം ചതുരശ്ര അടിയാണ് വീടിന്റെ വിസ്‌തീര്‍ണ്ണം. ഇരുന്നൂറ് കോടി അമേരിക്കന്‍ ഡോളര്‍ ഇതുവരെ ചെലവായി

ഫോണൊന്നിന് വില 35 കോടി രൂപ!
ഒരു മൊബൈല്‍ ഫോണിന് പരമാവധി എത്ര രൂപയാകും മുടക്കാന്‍ കഴിയുക...ഒരു കോടീശ്വരനാണെങ്കില്‍ ചിലപ്പോള്‍ ഒരു ലക്ഷം രൂപ വരെയൊക്ക മനോവിഷമമില്ലാതെ മുടക്കിയേക്കും. എന്നാല്‍ ഓസ്‌ട്രേലിയക്കാരനായ ഒരു കോടീശ്വരന്‍ മൊബൈല്‍ ഫോണിനായി മുടക്കിയതെത്രയെന്നോ? ഒന്നും രണ്ടും ലക്ഷമല്ല. 50 ലക്ഷം പൗണ്ടാണ് (ഏകദേശം 35 കോടി രൂപ)! ഐഫോണ്‍ 4ന്റെ 32 ജിബി മോഡലിന് ഇന്ത്യയില്‍ ഏകദേശം 50000 രൂപ മാത്രമാണ് വിലയെന്നിരിക്കേയാണ് ഈ കോടികളുടെ ഫോണ്‍ ഒരാള്‍ സ്വന്തമാക്കുന്നത്.
പിന്നെ എങ്ങനെയാണ് ഈ ഫോണിന് ഇത്ര വിലയാകുന്നത്? സംശയം ന്യായം.. ഐഫോണ്‍ എന്നതിന് പകരം ഡയമണ്ട് ഫോണ്‍ എന്ന പേരായിരിക്കുംം ഇതിന് കൂടുതല്‍ ഇണങ്ങുക.നൂറ് കാരറ്റ് വരുന്ന 500 രത്നങ്ങളാണ് ഈ ഐഫോണിനെ മോടി പിടിപ്പിയ്‌ക്കുന്നത്. ഫോണിന്റെ രണ്ട ഹോം ബട്ടണുകളിലെ രത്നത്തിന് മാത്രം ഏകദേശം 28 കോടി രൂപയാണ് വില. ഫോണിന്റെ നാലരികുകളും ആപ്പിള്‍ ലോഗോയും രത്നങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ പിന്‍ഭാഗം സ്വര്‍ണം പൂശിയിട്ടുമുണ്ട്. ബ്രിട്ടീഷ് ഡിസൈനര്‍ സ്‌റ്റുവര്‍ട്ട് ഹ്യൂസാണ് ഈ രത്ന ഫോണ്‍ തയാറാക്കിയത്. ഇത്തരത്തില്‍ രണ്ട് ഫോണ്‍ സ്‌റ്റുവര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)