ടീച്ചര്‍ എന്നു പറയുമ്പോള്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ത്തു നല്‍കണമെന്നാകും ചിലപ്പോള്‍ ഹിന പട്ടേല്‍ കരുതിയിരുന്നത്. കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ 'ട്യൂഷന്‍' നല്‍കിയ ടീച്ചര്‍ ഇപ്പോള്‍ അഴിക്കുള്ളിലാണ്. 15 വയസുള്ള രണ്ടു വിദ്യാര്‍ഥികളുമായി പൂര്‍ണമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇന്ത്യന്‍ ടീച്ചര്‍ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 930 ആണ്‍കുട്ടികള്‍ പഠിക്കുന്ന ബ്രിക്‌ഡെയില്‍ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. 11-നും 16-നും ഇടയില്‍ പ്രായമുള്ളവരാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍.
മെഴ്‌സിസൈഡിലെ സൗത്ത്‌പോര്‍ട്ടിലാണ് സ്‌കൂള്‍ സ്‌ഥിതി ചെയ്യുന്നത്. അവിടെ കവര്‍ സൂപ്പര്‍വൈസറായാണ് 37 വയസുള്ള ഹിന പട്ടേല്‍ ജോലിക്ക് ചേര്‍ന്നത്. ഹൈടൗണിനു സമീപമുള്ള വീട്ടിലേക്ക് വിദ്യാര്‍ഥികളെ ക്ഷണിച്ചു വരുത്തി അവരുമായി ടീച്ചര്‍ ശാരീരികമായി ബന്ധപ്പെട്ടതായാണ് ആരോപണമുയര്‍ന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ആരോപണം ശരിയാണെന്നു തെളിയുകയും ടീച്ചറെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ഫെബ്രുവരി ഒന്നിനും മാര്‍ച്ച് 18-നും ഇടയില്‍ നിരവധി തവണ ഹിന വിദ്യാര്‍ഥികളുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സംഭവം അറിഞ്ഞു ഞെട്ടിപ്പോയതായാണ് സ്‌കൂളിലെ ഹെഡ്‌ടീച്ചര്‍ ഗാരി ലവര്‍ബ്രിഡ്‌ജ് പ്രതികരിച്ചത്. മുന്‍പ് പഠിപ്പിച്ചിരുന്ന സ്‌കൂളില്‍നിന്ന് മികച്ച ടീച്ചറെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തിയതിനാലാണ് അവര്‍ക്കു ജോലി നല്‍കിയതെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു. അധ്യാപനത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാത്തതിനും വിശ്വാസ വഞ്ചന കാട്ടിയതുമാണ് ഹിനയ്‌ക്കെതിരേ ചാര്‍ത്തിയിരിക്കുന്ന കുറ്റം. ലിവര്‍പൂള്‍ ക്രൗണ്‍ കോര്‍ട്ടിലാകും കേസ് നടക്കുക. ബന്ധപ്പെട്ട ആണ്‍കുട്ടികളെയോ സ്‌കൂളിലെ മറ്റു കുട്ടികളെയോ കാണരുതെന്ന ഉപാധിയില്‍ ടീച്ചര്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ