രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 27 നിലകളുള്ള വീട്, ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണ്. ദീപാവലിയോട് അനുബന്ധിച്ചാകും ഗൃഹപ്രവേശം. അറ്റലാന്റിക് സമുദ്രത്തിലെ ദ്വീപായ അന്റിലിയയുടെ പേരാണ് വീടിന് നല്‍കിയിരിക്കുന്നത്. വ്യാവസായിക ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ഉടമ മുകേഷ് അംബാനി, മറ്റൊരു അത്ഭുതംകൂടി യാഥാര്‍ത്ഥ്യമാക്കി. ലോകത്തിലെ ഏറ്റവും വിലകൂടിയ വീടിന്റെ ഉടമ. തെക്കന്‍ മുംബൈയിലാണ് മുകേഷ് അംബാനിയുടെ വീട് പൂര്‍ത്തിയായത്.27 നിലകളുള്ള വീടിന് 570 അടി ഉയരമുണ്ട്. ആദ്യത്തെ ആറ് നിലകളും പാര്‍ക്കിംഗിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു.
ഇവിടെ 160 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. ഏറ്റവും മുകളില്‍ ഹെലിപ്പാട്, ഒരേസമയം മൂന്നു ഹെലികോപ്‌ടറുകള്‍ ഇവിടെ നിര്‍ത്തിയിടാം. വീടിന്റെ ലോബിയില്‍ പ്രവേശിച്ചാല്‍ ആരും ഞെട്ടിപ്പോകും. ക്രിസ്‌റ്റലുകള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി എല്‍സിഡി മോണിറ്ററുകള്‍. മുകളിലേക്ക് പ്രവേശിക്കാന്‍ ഒമ്പത് എലിവേറ്റുകള്‍ ഇവിടെയുണ്ട്. ഓരോ മുറികള്‍ക്കും ഓരോ ഡിസൈനുകള്‍. നിര്‍മ്മാണ വസ്‌തുക്കളും വ്യത്യസ്‌തം. മിനി സിനിമാ തിയറ്റര്‍, നീന്തല്‍ക്കുളം, ഹെല്‍ത്ത് ക്ലബ്, സലൂണ്‍ തുടങ്ങി രാജകൊട്ടാരത്തെക്കാള്‍ വലിയ സൗകര്യങ്ങള്‍.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇന്റീരിയല്‍ ഡെക്കറേഷനുള്ള സാധനങ്ങള്‍ കൊണ്ടുവന്നത്. ഇരുപത്തിയേഴാം നിലയിലാണ് മുകേഷ് അംബാനിയും ഭാര്യയും മൂന്നു കുട്ടികളും താമസിക്കുക. നാല് ലക്ഷം ചതുരശ്ര അടിയാണ് വീടിന്റെ വിസ്‌തീര്‍ണ്ണം. ഇരുന്നൂറ് കോടി അമേരിക്കന്‍ ഡോളര്‍ ഇതുവരെ ചെലവായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ