2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ഫോണൊന്നിന്‌ വില 35 കോടി രൂപ!

 ഒരു മൊബൈല്‍ ഫോണിന്‌ പരമാവധി എത്ര രൂപയാകും മുടക്കാന്‍ കഴിയുക...ഒരു കോടീശ്വരനാണെങ്കില്‍ ചിലപ്പോള്‍ ഒരു ലക്ഷം രൂപ വരെയൊക്ക മനോവിഷമമില്ലാതെ മുടക്കിയേക്കും. എന്നാല്‍ ഓസ്‌ട്രേലിയക്കാരനായ ഒരു കോടീശ്വരന്‍ മൊബൈല്‍ ഫോണിനായി മുടക്കിയതെത്രയെന്നോ? ഒന്നും രണ്ടും ലക്ഷമല്ല. 50 ലക്ഷം പൗണ്ടാണ്‌ (ഏകദേശം 35 കോടി രൂപ)! ഐഫോണ്‍ 4ന്റെ 32 ജിബി മോഡലിന്‌ ഇന്ത്യയില്‍ ഏകദേശം 50000 രൂപ മാത്രമാണ്‌ വിലയെന്നിരിക്കേയാണ്‌ ഈ കോടികളുടെ ഫോണ്‍ ഒരാള്‍ സ്വന്തമാക്കുന്നത്‌.


പിന്നെ എങ്ങനെയാണ്‌ ഈ ഫോണിന്‌ ഇത്ര വിലയാകുന്നത്‌? സംശയം ന്യായം.. ഐഫോണ്‍ എന്നതിന്‌ പകരം ഡയമണ്ട്‌ ഫോണ്‍ എന്ന പേരായിരിക്കുംം ഇതിന്‌ കൂടുതല്‍ ഇണങ്ങുക.നൂറ്‌ കാരറ്റ്‌ വരുന്ന 500 രത്നങ്ങളാണ്‌ ഈ ഐഫോണിനെ മോടി പിടിപ്പിയ്‌ക്കുന്നത്‌. ഫോണിന്റെ രണ്ട ഹോം ബട്ടണുകളിലെ രത്നത്തിന്‌ മാത്രം ഏകദേശം 28 കോടി രൂപയാണ്‌ വില. ഫോണിന്റെ നാലരികുകളും ആപ്പിള്‍ ലോഗോയും രത്നങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചിട്ടുണ്ട്‌. ഇതിനെല്ലാം പുറമെ പിന്‍ഭാഗം സ്വര്‍ണം പൂശിയിട്ടുമുണ്ട്‌. ബ്രിട്ടീഷ്‌ ഡിസൈനര്‍ സ്‌റ്റുവര്‍ട്ട്‌ ഹ്യൂസാണ്‌ ഈ രത്ന ഫോണ്‍ തയാറാക്കിയത്‌. ഇത്തരത്തില്‍ രണ്ട്‌ ഫോണ്‍ സ്‌റ്റുവര്‍ട്ട്‌ തയാറാക്കിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത