2011, ജൂൺ 29, ബുധനാഴ്‌ച

അത്യുന്നതങ്ങളില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍

സമുദ്രനിരപ്പില്‍നിന്ന്‌ 12,000 അടി ഉയരത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍. തിബറ്റിലാണ്‌ ഈ അത്യാഢംബര ഹോട്ടല്‍ തുറന്നിരിക്കുന്നത്‌. ബുദ്ധമതത്തിന്റെ ആത്മീയ-ഭരണകേന്ദ്രമായിരുന്ന തിബറ്റ്‌ ഇപ്പോള്‍ ചൈനീസ്‌ ആധിപത്യത്തിലാണ്‌. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്‌ടപ്പെട്ടയിടം കൂടിയാണ്‌ തിബറ്റ്‌. വിനോദ സഞ്ചാരികളുടെ വര്‍ധനവിനെത്തുടര്‍ന്ന്‌ ചൈനീസ്‌ ഭരണകൂടമാണ്‌ ഇവിടെ പഞ്ചനക്ഷത്ര ഹോട്ടല്‍ ആരംഭിക്കാന്‍ തയാറായത്‌. ബുദ്ധമത ആശ്രമത്തിന്റെ മാതൃകയിലാണ്‌ ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്‌. രൂപകല്‌പനയില്‍ മാത്രമേ ആശ്രമത്തിന്റെ സ്വാധീനമുള്ളൂ. ഉള്ളില്‍ പ്രവേശിച്ചാല്‍ ആശ്രമമൂല്യങ്ങള്‍ പൊടിപോലും കാണാനാവില്ല. ബാറും സ്‌പായും സിമ്മിംഗ്‌ പൂളുമൊക്കെ ഈ ഹോട്ടലിലുണ്ട്‌. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന ആഢംബര ഹോട്ടലെന്ന പ്രത്യേകതയും ഇതിനുണ്ട്‌. 12,000 അടി ഉയരത്തില്‍ സ്‌ഥിതിചെയ്യുന്നതിനാല്‍ ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക്‌ ശ്വസിക്കാന്‍ ബുദ്ധിമുട്ട്‌ വരാനുള്ള സാധ്യതയുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുകളും മുറികളില്‍ ക്രമീകരിച്ചിട്ടുണ്ട്‌. ടിബറ്റിന്റെ തലസ്‌ഥാനമായ ലാസയിലാണ്‌ ഹോട്ടല്‍ സ്‌ഥിതിചെയ്യുന്നത്‌.

ഉന്നംവച്ചത്‌ പന്നിയെ; വെടികൊണ്ടത്‌ ഭാര്യയ്‌ക്ക്‌

പന്നിയെ ലക്ഷ്യമാക്കി റഷ്യക്കാരന്‍ ഉതിര്‍ത്തവെടി കൊണ്ടത്‌ ഭാര്യയ്‌ക്ക്. റഷ്യയിലെ ടുലയിലാണ്‌ സംഭവം. അറുപതുകാരനും ഭാര്യയും പന്നിയെ വെടിവയ്‌ക്കാനായി ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടെ ഇയാളുടെ തോക്ക്‌ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. വെടിയേറ്റ ഭാര്യ സംഭവസ്‌ഥലത്തുവച്ചുതന്നെ മരിച്ചു. നാടന്‍ തോക്കുപയോഗിച്ചായിരുന്നു റഷ്യന്‍ ദമ്പതികള്‍ പന്നിയെ വെടിവയ്‌ക്കാന്‍ ഇറങ്ങിയത്‌. ഭാര്യയെ കൊന്ന കുറ്റത്തിനു പോലീസ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തിരിക്കുകയാണ്‌. എന്നാല്‍, വെടിയേറ്റ്‌ പന്നിക്കെന്തെങ്കിലും പരിക്കു പറ്റിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

2011, ജൂൺ 28, ചൊവ്വാഴ്ച

2.7 കോടിയുടെ പാചകപാത്രം

പണം ധൂര്‍ത്തടിക്കാന്‍ മാര്‍ഗം തേടുന്ന കോടീശ്വരരെ തിരയുകയാണ്‌ പാചകപാത്രങ്ങള്‍ നിര്‍മിക്കുന്നൊരു ചൈനീസ്‌ കമ്പനി. കാരണം, ഇവര്‍ നിര്‍മിച്ച 2.7 കോടിരൂപയുടെ പാചകപാത്രം വാങ്ങാന്‍ ശേഷിയുള്ള കോടീശ്വരരെയാണ്‌ കമ്പനിക്കാവശ്യം. സ്വര്‍ണവും രത്നവും ഉപയോഗിച്ച്‌ നിര്‍മിച്ചിരിക്കുന്ന ഈ പാത്രം ചൈനയിലെ ചാംഗ്‌ചുംഗിലെ ഷോറൂമിലാണ്‌ കമ്പനി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. 738 ഗ്രാമാണ്‌ ഇതിന്റെ തൂക്കം. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന 13 രത്നങ്ങളാണ്‌ ഈ പാത്രത്തെ അലങ്കരിച്ചിരിക്കുന്നത്‌. ഈ പാത്രം വാങ്ങിയാല്‍ റോള്‍സ്‌ റോയ്‌സ് കാറില്‍ ഇതു കമ്പനി വീട്ടിലെത്തിക്കും. അതോടൊപ്പം പാത്രം വാങ്ങുന്ന ആളിനും 10 സുഹൃത്തുക്കള്‍ക്കും യൂറോപ്പിലെ ഏറ്റവും പ്രശസ്‌തമായ ഹോട്ടലില്‍ സൗജന്യമായി ഭക്ഷണത്തിനുള്ള ഓഫറും കമ്പനി നല്‍കുന്നുണ്ട്‌.

2011, ജൂൺ 14, ചൊവ്വാഴ്ച

വെള്ളത്തിലും കരയിലും ഓടും കാര്‍

ഏതു പ്രതലത്തിലും ഓടുന്ന കാര്‍ വരുന്നു. കര, വെള്ളം, മണല്‍, ഐസ്‌ എന്നിവയുടെ മുകളിലൂടെ ഓടുന്ന കാര്‍ രൂപകല്‍പ്പന ചെയ്‌തത്‌ 21 വയസുകാരിയായ ചൈനീസ്‌ ഗവേഷകനാണ്‌. Xihua സര്‍വകലാശാലയിലെ Zhang Yuhan താന്‍ രൂപകല്‍പ്പന ചെയ്‌ത കാറിന്‌ പേരിട്ടിരിക്കുന്നത്‌ Volkswagen Aqua എന്നാണ്‌ . ഗവേഷണത്തിന്‌ സഹായം നല്‍കിയതിന്‌ നന്ദിയായാണ്‌ Volkswagen ന്‌ സ്‌ഥാനം നല്‍കിയത്‌ . മണിക്കൂറില്‍ 62 കിലോ മീറ്ററാണ്‌ കാറിന്റെ പരമാവധി വേഗം. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളാണ്‌ കാറിന്‌ ഊര്‍ജം നല്‍കുന്നത്‌. രണ്ടു മോട്ടോറുകളുടെ സഹായത്തോടെയാണ്‌ യാത്ര. കാര്‍ ഉടന്‍ മാര്‍ക്കറ്റിലെത്തുമെന്നാണ്‌ യുഹാന്റെ പ്രതീക്ഷ. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു മലയാളി മാരുതി 800 നെ കരയിലും വെളളത്തിലും ഓടിക്കാവുന്ന വിധത്തില്‍ പരിഷ്‌കരിച്ചെങ്കിലും അദ്ദേഹത്തെ അംഗീകരിക്കന്‍ കാര്‍നിര്‍മ്മാതാക്കള്‍ മുതിര്‍ന്നില്ല.

2011, ജൂൺ 13, തിങ്കളാഴ്‌ച

പ്രിയതമയ്‌ക്ക് സ്‌നേഹപൂര്‍വം ഒരു കക്കൂസ്‌...

വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്ക് എന്തു സമ്മാനം നല്‍കുമെന്നു തലപുകഞ്ഞ്‌ ചിന്തിക്കുന്ന ഭര്‍ത്താക്കന്മാര്‍ ബ്രിട്ടീഷുകാരനായ നിക്‌ വില്യമിനെ മാതൃകയാക്കരുത്‌. നിക്‌ 30-ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ സൂയിക്ക്‌ വ്യത്യസ്‌തമായൊരു സമ്മാനം നല്‍കി. രണ്ടു നില കക്കൂസ്‌ കെട്ടിടമാണ്‌ നിക്‌ ഭാര്യയ്‌ക്കു സമ്മാനമായി നല്‍കിയത്‌. ഇംഗ്ലണ്ടിലെ ഷെറിംഗ്‌ഹാം നോര്‍ഫോക്ക്‌ ബീച്ചിലാണ്‌ ഈ കെട്ടിടം. 70 ലക്ഷത്തോളം രൂപ മുടക്കിയാണ്‌ നിക്‌ ഈ കെട്ടിടം വിലയ്‌ക്കു വാങ്ങിയത്‌. എന്നാല്‍, ഈ കക്കൂസ്‌ കെട്ടിടത്തിന്റെ സ്‌ഥാനത്ത്‌ നല്ലൊരു പാര്‍പ്പിടം പണിതീര്‍ക്കാനാണ്‌ താനിതു വാങ്ങിയതെന്നാണ്‌ നിക്‌ പറയുന്നത്‌. അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ പതിവായി ഈ ബീച്ചിലെത്തുന്നതിനാല്‍ ഇവിടെയൊരു പാര്‍പ്പിടമുള്ളത്‌ നല്ലതാണെന്നാണ്‌ നിക്‌ പറയുന്നത്‌.

ചൊവ്വയില്‍ ഗാന്ധിജിയുടെ മുഖം

ഉപഗ്രഹം ചൊവ്വയില്‍ 'ഗാന്ധിജിയെ' കണ്ടെത്തി. യൂറോപ്പിന്റെ മാര്‍സ്‌ എക്‌സ്പ്രസ്‌ എടുത്ത ചിത്രങ്ങളിലാണ്‌ ഗാന്ധിജിയുള്ളത്‌ . ഇറ്റലിയിലെ ഗവേഷകനായ Matteo Lanneo ആണ്‌ ചൊവ്വയില്‍ ഗാന്ധിജിയുടെ രൂപം കണ്ടെത്തിയത്‌ . ഇതാദ്യമായല്ല ചൊവ്വയില്‍ മനുഷ്യമുഖം കണ്ടെത്തുന്നത്‌ . 1976 അമേരിക്ക അയച്ച വൈക്കിംഗ്‌ ഒന്ന്‌ അയച്ച ചിത്രത്തിലും മനുഷ്യരൂടെ രൂപം കണ്ടെത്തിയിരുന്നു. നാസയുടെ ശക്‌തിയേറിയ കാമറ നല്‍കിയ ചിത്രത്തിന്റെ അടിസ്‌ഥാനത്തില്‍ ഗാന്ധിജിയുടെ രൂപം പാറകളും കുന്നുകളും നിറഞ്ഞ പ്രദേശമാണെന്ന്‌ വ്യക്‌തമായിട്ടുണ്ട്‌ . ചൊവ്വയിലെ ധാതുക്കളെക്കുറിച്ചും മാര്‍സ്‌ എക്‌സ്പ്രസ്‌ പരിശോധന നടത്തുന്നുണ്ട്‌ .

2011, ജൂൺ 5, ഞായറാഴ്‌ച

വൈറസിനെ നേരിടാന്‍ 'ഉറുമ്പ്‌'

കമ്പ്യൂട്ടര്‍ വൈറസുകളെ നേരിടാന്‍ പ്രോഗ്രാമര്‍മാര്‍ പ്രകൃതിയിലേക്ക്‌ മടങ്ങുന്നു. കോളനികള്‍ സംരക്ഷിക്കാനുള്ള ഉറുമ്പുകളുടെ തന്ത്രങ്ങള്‍ അനുകരിക്കാനാണ്‌ നീക്കം. ഡിജിറ്റല്‍ ഉറുമ്പുകള്‍ എന്നാണ്‌ ഇവര്‍ തയാറാക്കുന്ന ആന്റി വൈറസുകള്‍ക്കുള്ള പേര്‌ . നോര്‍ത്ത്‌ കരോളിന ഫോറസ്‌റ്റ് സര്‍വകലാശാല പസഫിക്‌ നോര്‍ത്ത്‌ വെസ്‌റ്റ് നാഷണല്‍ ലാബട്ടറി എന്നിവയാണ്‌ ഗവേഷണത്തിന്‌ പിന്നില്‍. കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന എന്തിനെയും (യുഎസ്‌ബി ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്ക്‌ , സിഡി- ഡിവിഡി) ഉറുമ്പുകളുടെ ജാഗ്രതയോടെ ഇവ വീക്ഷിക്കും. ശത്രുവിനെ(വൈറസ്‌) കണ്ടെത്തിയാല്‍ ഉറുമ്പുകള്‍ ചെയ്യുന്നതു പോലെ സംഘടിത ആക്രമണമാകും പ്രോഗ്രാമുകള്‍ നടത്തുക. പ്രശ്‌നം ഉപയോക്‌താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തും. വൈറസുകളെ കണ്ടെത്തിയാല്‍ അവയുടെ വിവരങ്ങള്‍ മറ്റു 'ഉറുമ്പു'കള്‍ക്കു നല്‍കാന്‍ സൂചനകള്‍ അവശേഷിപ്പിക്കും. ഈ സൂചനകള്‍ മറ്റു പ്രോഗ്രാമുകളെയും സഹായിക്കും. ഉറുമ്പു വിദ്യ ആദ്യഘട്ടത്തില്‍ വിജയം കണ്ടുകഴിഞ്ഞു. എന്നാല്‍ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, പ്രോസസറുകള്‍, കമ്പ്യൂട്ടറുകളുടെ വേഗത എന്നിവ തടസപ്പെടുത്താത്ത ഉറുമ്പുകള്‍ക്കായുളള ശ്രമമാണ്‌ നടക്കുന്നത്‌

IE 9 : മലയാളത്തിനും അംഗീകാരം

ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍ 9 ല്‍ മലയാളത്തിനും പരിഗണന. മലയാളം അടക്കം 11 ഭാഷകളിലുള്ള പതിപ്പുകളാണ്‌ ഇന്ന്‌ മൈക്രോസോഫ്‌റ്റ് പുറത്തുവിട്ടത്‌ . അസമീസ്‌ , ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്‌ , തെലുങ്ക്‌ എന്നീ ഭാഷകള്‍ക്കും സോഫ്‌റ്റ്വേര്‍ ഭീമന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌ . പ്രാദേശിക ഭാഷകളില്‍ ഇ മെയില്‍ , ഇന്‍സ്‌റ്റന്റ്‌ മെസഞ്ചര്‍ സന്ദേശങ്ങള്‍ നല്‍കാന്‍ IE 9ല്‍ സൗകര്യം ഉണ്ടാകും. ഇന്ത്യന്‍ ഭാഷകളില്‍ സന്ദേശങ്ങള്‍ തയാറാക്കാനുള്ള സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്‌ . ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണ്‌ മൈക്രോസോഫ്‌റ്റ്

2011, ജൂൺ 4, ശനിയാഴ്‌ച

കുട്ടി ആണോ അതോ പെണ്ണോ?

നീലക്കണ്ണുകളും തവിട്ടു നിറത്തിലുള്ള തലമുടികളുമുള്ള സേ്‌റ്റാം എന്ന കുട്ടി ആണോ അതോ പെണ്ണോ? സേ്‌റ്റാമിന്റെ മാതാപിതാക്കള്‍ കുട്ടിയുടെ ലിംഗം വെളിപ്പെടുത്താന്‍ തയാറല്ലാത്തതാണ്‌ കാരണം. നാലുമാസം പ്രായമായെങ്കിലും സേ്‌റ്റാം ആണ്‍കുട്ടിയോ അതോ പെണ്‍കുട്ടിയോ എന്ന്‌ മുത്തച്‌ഛനോ മുത്തശിക്കോ പോലുമറിയില്ല. കാനഡയിലെ ഒട്ടാവയിലാണ്‌ സ്‌റ്റോമിന്റെ ജനനം. കാത്തി വിറ്റെറിക്കും ഡേവിഡ്‌ സ്‌റ്റോക്കറുമാണ്‌ സ്‌റ്റാമിന്റെ മാതാപിതാക്കള്‍. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വേര്‍തിരിവോടെ സമൂഹം പെരുമാറുന്നത്‌ കുട്ടികളില്‍ മാനസിക സമ്മര്‍ദമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ്‌ കാത്തിയും ഡേവിഡും സേ്‌റ്റാമിന്റെ ലിംഗം വെളിപ്പെടുത്താത്‌. എന്നാല്‍, സേ്‌റ്റാമിന്‌ ഏതു ലിംഗം വേണമെന്ന്‌ തോന്നുന്നുവോ അത്‌ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാകുമെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. കാത്തി-ഡേവിഡ്‌ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ്‌ സേ്‌റ്റാം. കൊടുങ്കാറ്റ്‌ എന്ന അര്‍ഥം വരുന്ന ഈ പേര്‌ കുഞ്ഞ്‌ ആണോ അതോ പെണ്ണോ എന്നു വെളിപ്പെടുത്തുന്നില്ല. എന്നാല്‍, സഹോദരങ്ങളായ അഞ്ചു വയസുകാരന്‍ ജാസിനും രണ്ടു വയസുകാരന്‍ കിയോയ്‌ക്കും സേ്‌റ്റാമിന്റെ ലിംഗമറിയാം. സ്‌റ്റോമിന്റെ പ്രസവവേളയില്‍ ഒപ്പമുണ്ടായിരുന്നു രണ്ട്‌ പേര്‍ക്കും കാത്തി-ഡേവിഡ്‌ ദമ്പതികളുടെ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ സേ്‌റ്റാമിന്റെ യഥാര്‍ഥ ലിംഗമറിയൂ. ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ സേ്‌റ്റാമിനെ വളര്‍ത്തുന്നതിനെക്കുറിച്ച്‌ കാനഡയില്‍ മാത്രമല്ല അന്താരാഷ്ര്‌ട തലത്തില്‍ തന്നെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്‌.

പെര്‍ഫ്യൂമായി മൂത്രം ഉപയോഗിക്കുന്ന സുന്ദരി(കൗതുക വാര്‍ത്ത )

ശരീരദുര്‍ഗന്ധങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ്‌ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്‌. ഓരോ പെര്‍ഫ്യൂം ഗന്ധങ്ങളും ഓരോരുത്തരുടെയും വ്യക്‌തിത്വത്തിന്റെ തന്നെ തെളിവാണ്‌. എന്നാല്‍, ഒരു അമേരിക്കന്‍ യുവതി പെര്‍ഫ്യൂമായി ഉപയോഗിക്കുന്നത്‌ സ്വന്തം മൂത്രമാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഷെറി ട്രീ എന്ന യുവതി സ്വന്തം മൂത്രമാണ്‌ ശരീരത്തില്‍ പൂശുന്നത്‌. മൂത്രം പലവട്ടം സംസ്‌കരിച്ചശേഷമാണ്‌ ഷെറി ഉപയോഗിക്കുന്നത്‌. മൂത്രം ശരീരത്തില്‍ പൂശുന്നത്‌ ആത്മവിശ്വാസം നല്‍കുന്നെന്നാണ്‌ ഷെറി പറയുന്നത്‌. 2006ലാണ്‌ ഇത്തരമൊരാശയം ഷെറിയുടെ മനസില്‍ ഉദിക്കുന്നത്‌. ആദ്യം ഒരു രസത്തിനാണ്‌ ഷെറി മൂത്രം പെര്‍ഫ്യൂമായി ഉപയോഗിച്ച്‌ തുടങ്ങിയത്‌. എന്നാല്‍, പിന്നീട്‌ ഇത്‌ ഒഴിവാക്കാനാവാത്ത ശീലമാവുകയായിരുന്നു.

മൊബൈല്‍ ചാര്‍ജ്‌ ചെയ്യാന്‍ ഇനി ബിക്കിനി

സ്‌ത്രീ ശരീരത്തിന്റെ അഴകളവുകള്‍ എടത്തുകാണിക്കുന്ന ബിക്കിനികളുടെ ചരിത്രത്തിന്‌ ഒരു നൂറ്റാണ്ടിലേറെ പഴക്കമേയുള്ളൂ. ഈ നൂറുവര്‍ഷത്തിനിടെ നിരവധി പരീക്ഷണങ്ങള്‍ക്ക്‌ ബിക്കിനികള്‍ വേദിയായിട്ടുണ്ട്‌. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്‌തമായി ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങള്‍ സൗരോര്‍ജത്തിന്റെ സഹായത്തോടെ റീചാര്‍ജ്‌ ചെയ്യാന്‍ സഹായിക്കുന്ന ബിക്കിനികള്‍ രൂപകല്‌പന ചെയ്‌തിരിക്കുകയാണ്‌ ന്യൂയോര്‍ക്കുകാരനായ ആന്‍ഡ്രു ഷിന്‍ഡര്‍. ഐകിനിയെന്നാണ്‌ സൗരോര്‍ജപാനലുകളോടു കൂടിയ ഈ ബിക്കിനിയുടെ ഓമനപേര്‌. ബീച്ചുകളില്‍ സൂര്യസ്‌നാനത്തിനെത്തുന്നവരെ ലക്ഷ്യമാക്കിയാണ്‌ ആന്‍ഡ്രു ഐകിനി അവതരിപ്പിക്കുന്നത്‌. സൂര്യപ്രകാശമേറ്റ്‌ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെയും ഐപോഡിന്റെയും കാമറയുടെയുമൊക്കെ ചാര്‍ജ്‌ തീര്‍ന്നാല്‍ പരിഹാരമായാണ്‌ ഐകിനിയുടെ അവതാരം. പേപ്പറോളം മാത്രം കനമുള്ള ഫോട്ടോ വോള്‍ടായിക്‌ പാനലുകള്‍ ഉപയോഗിച്ചാണ്‌ ഈ ബിക്കിനികള്‍ നിര്‍മിച്ചിരിക്കുന്നത്‌. തുണിപോലെ വഴങ്ങുന്നവയാണിവ. ഈ പാനലുകളുമായി ഘടിപ്പിച്ചിരിക്കുന്ന ചാര്‍ജര്‍ ഉപയോഗിച്ചാണ്‌ ഇല്‌കട്രോണിക്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യാവുന്നത്‌. പക്ഷേ, ഈ റീചാര്‍ജ്‌ ബിക്കിനികള്‍ക്ക്‌ അല്‌പം വിലകൂടും. 5,400 രൂപയാണ്‌ ഐകിനിയുടെ വില.

2011, ജൂൺ 3, വെള്ളിയാഴ്‌ച

15,000 സിഗരറ്റുകള്‍ കൊണ്ടൊരു ചെരുപ്പ്‌

മുംബൈയിലെ ഒരു മാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹൈഹീല്‍ ചെരുപ്പ്‌ കണ്ടാല്‍ ഏതു കഠിന ഹൃദയനായ പുകവലിക്കാരന്റെയും നെഞ്ച്‌ പുകയും. പുകവലിച്ചു രസിക്കാവുന്ന സിഗരറ്റു കൊണ്ടാണ്‌ ഈ വമ്പന്‍ ചെരുപ്പ്‌ തീര്‍ത്തിരിക്കുന്നത്‌. പത്തോ നൂറോ സിഗരറ്റുകള്‍ കൊണ്ടല്ല 15,000 സിഗരറ്റുകള്‍ ഉപയോഗിച്ചാണ്‌ ഈ കൂറ്റന്‍ ചെരുപ്പ്‌ നിര്‍മിച്ചിരിക്കുന്നത്‌. പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ്‌ ഈ ചെരുപ്പ്‌ തീര്‍ത്തത്‌. അഞ്ചിലൊന്ന്‌ ഇന്ത്യാക്കാരും ഏതെങ്കിലും തരത്തിലുള്ള പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്‌.

വാര്‍ത്ത