2011, ജൂൺ 4, ശനിയാഴ്‌ച

മൊബൈല്‍ ചാര്‍ജ്‌ ചെയ്യാന്‍ ഇനി ബിക്കിനി

സ്‌ത്രീ ശരീരത്തിന്റെ അഴകളവുകള്‍ എടത്തുകാണിക്കുന്ന ബിക്കിനികളുടെ ചരിത്രത്തിന്‌ ഒരു നൂറ്റാണ്ടിലേറെ പഴക്കമേയുള്ളൂ. ഈ നൂറുവര്‍ഷത്തിനിടെ നിരവധി പരീക്ഷണങ്ങള്‍ക്ക്‌ ബിക്കിനികള്‍ വേദിയായിട്ടുണ്ട്‌. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്‌തമായി ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങള്‍ സൗരോര്‍ജത്തിന്റെ സഹായത്തോടെ റീചാര്‍ജ്‌ ചെയ്യാന്‍ സഹായിക്കുന്ന ബിക്കിനികള്‍ രൂപകല്‌പന ചെയ്‌തിരിക്കുകയാണ്‌ ന്യൂയോര്‍ക്കുകാരനായ ആന്‍ഡ്രു ഷിന്‍ഡര്‍. ഐകിനിയെന്നാണ്‌ സൗരോര്‍ജപാനലുകളോടു കൂടിയ ഈ ബിക്കിനിയുടെ ഓമനപേര്‌. ബീച്ചുകളില്‍ സൂര്യസ്‌നാനത്തിനെത്തുന്നവരെ ലക്ഷ്യമാക്കിയാണ്‌ ആന്‍ഡ്രു ഐകിനി അവതരിപ്പിക്കുന്നത്‌. സൂര്യപ്രകാശമേറ്റ്‌ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെയും ഐപോഡിന്റെയും കാമറയുടെയുമൊക്കെ ചാര്‍ജ്‌ തീര്‍ന്നാല്‍ പരിഹാരമായാണ്‌ ഐകിനിയുടെ അവതാരം. പേപ്പറോളം മാത്രം കനമുള്ള ഫോട്ടോ വോള്‍ടായിക്‌ പാനലുകള്‍ ഉപയോഗിച്ചാണ്‌ ഈ ബിക്കിനികള്‍ നിര്‍മിച്ചിരിക്കുന്നത്‌. തുണിപോലെ വഴങ്ങുന്നവയാണിവ. ഈ പാനലുകളുമായി ഘടിപ്പിച്ചിരിക്കുന്ന ചാര്‍ജര്‍ ഉപയോഗിച്ചാണ്‌ ഇല്‌കട്രോണിക്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യാവുന്നത്‌. പക്ഷേ, ഈ റീചാര്‍ജ്‌ ബിക്കിനികള്‍ക്ക്‌ അല്‌പം വിലകൂടും. 5,400 രൂപയാണ്‌ ഐകിനിയുടെ വില.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത