
നീലക്കണ്ണുകളും തവിട്ടു നിറത്തിലുള്ള തലമുടികളുമുള്ള സേ്‌റ്റാം എന്ന കുട്ടി ആണോ അതോ പെണ്ണോ? സേ്‌റ്റാമിന്റെ മാതാപിതാക്കള്‍ കുട്ടിയുടെ ലിംഗം വെളിപ്പെടുത്താന്‍ തയാറല്ലാത്തതാണ് കാരണം. നാലുമാസം പ്രായമായെങ്കിലും സേ്‌റ്റാം ആണ്‍കുട്ടിയോ അതോ പെണ്‍കുട്ടിയോ എന്ന് മുത്തച്‌ഛനോ മുത്തശിക്കോ പോലുമറിയില്ല. കാനഡയിലെ ഒട്ടാവയിലാണ് സ്‌റ്റോമിന്റെ ജനനം. കാത്തി വിറ്റെറിക്കും ഡേവിഡ് സ്‌റ്റോക്കറുമാണ് സ്‌റ്റാമിന്റെ മാതാപിതാക്കള്‍. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വേര്‍തിരിവോടെ സമൂഹം പെരുമാറുന്നത് കുട്ടികളില്‍ മാനസിക സമ്മര്‍ദമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കാത്തിയും ഡേവിഡും സേ്‌റ്റാമിന്റെ ലിംഗം വെളിപ്പെടുത്താത്. എന്നാല്‍, സേ്‌റ്റാമിന് ഏതു ലിംഗം വേണമെന്ന് തോന്നുന്നുവോ അത് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
കാത്തി-ഡേവിഡ് ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് സേ്‌റ്റാം. കൊടുങ്കാറ്റ് എന്ന അര്‍ഥം വരുന്ന ഈ പേര് കുഞ്ഞ് ആണോ അതോ പെണ്ണോ എന്നു വെളിപ്പെടുത്തുന്നില്ല. എന്നാല്‍, സഹോദരങ്ങളായ അഞ്ചു വയസുകാരന്‍ ജാസിനും രണ്ടു വയസുകാരന്‍ കിയോയ്‌ക്കും സേ്‌റ്റാമിന്റെ ലിംഗമറിയാം. സ്‌റ്റോമിന്റെ പ്രസവവേളയില്‍ ഒപ്പമുണ്ടായിരുന്നു രണ്ട് പേര്‍ക്കും കാത്തി-ഡേവിഡ് ദമ്പതികളുടെ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ സേ്‌റ്റാമിന്റെ യഥാര്‍ഥ ലിംഗമറിയൂ.
ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ സേ്‌റ്റാമിനെ വളര്‍ത്തുന്നതിനെക്കുറിച്ച് കാനഡയില്‍ മാത്രമല്ല അന്താരാഷ്ര്‌ട തലത്തില്‍ തന്നെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ