2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

കരുത്തിന്റെ പ്രതീകമായി തണ്ടര്‍ബേഡ് 500

ഇരുചക്രവാഹന പ്രേമികള്‍ക്കിടയില്‍ പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഇന്ത്യയുടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആയി അറിയപ്പെടുന്ന ബുള്ളറ്റ് 12 വര്‍ഷമായി ഉപയോഗിക്കുന്ന ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍.

1958 മോഡല്‍ ഉപയോഗിക്കുന്ന എനിക്ക് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിനോടാണ് പ്രിയം. 1995ലാണ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിന്റെ പരമ്പരാഗത രൂപത്തില്‍ നിന്ന് പരിവര്‍ത്തനം തുടങ്ങിയത്. അങ്ങനെ ആദ്യമായി തണ്ടര്‍ബേഡ് പുറത്തുവന്നു. തണ്ടര്‍ബേഡിന്റെ പുതിയ ആവിഷ്‌കാരത്തില്‍ രണ്ട് വേരിയന്റുകളാണുള്ളത്. തണ്ടര്‍ബേഡ് 350ഉം 500ഉം

 ക്രൂസര്‍ ബൈക്കുകളുടെ രാജാവായ ഹാര്‍ലി ഡേവിഡ്‌സണിന്റെ രൂപഭാവമാണ് തണ്ടര്‍ബേഡിലൂടെ ബുള്ളറ്റ് അവതരിപ്പിച്ചത്. പുതിയ തണ്ടര്‍ബേഡിന് അതേ രൂപകല്‍പന നിലനിര്‍ത്തിയിരിക്കുന്നു. മുന്‍വശത്ത് ആദ്യം ശ്രദ്ധ കിട്ടുന്ന രീതിയില്‍ പ്രൊജക്ടര്‍ ലെന്‍സോടുകൂടിയ പുതിയ ക്ലിയര്‍ലെന്‍സ് ഹെഡ്‌ലൈറ്റാണ് തണ്ടര്‍ബേര്‍ഡ് 500ല്‍ വരുന്നത്. ഇതിന്റെ തൊട്ടുമുകളിലായി ക്രോം ഫിനിഷിലുള്ള ഇരട്ട മീറ്റര്‍ കണ്‍സോളും ഹെഡ്‌ലൈറ്റിന്റെ ചുറ്റുമുള്ള ക്രോം ഫിനിഷും വലിയ ഹാന്‍ഡിലും കൂടിച്ചേരുമ്പോള്‍ ശരിയായ ക്രൂസര്‍ ബൈക്കിന്റെ ഭാവമാണ് ലഭിക്കുന്നത്.

20 ലിറ്റര്‍ പെട്രോള്‍ ടാങ്കാണ് പുതിയ തണ്ടര്‍ബേര്‍ഡിന്. ഫ്യുവല്‍ ക്യാപ് നടുവില്‍ നിന്ന് മാറി വലത് വശത്താണ് കൊടുത്തിരിക്കുന്നത്. ടാങ്കിനോട് ചേര്‍ന്നുനില്‍ക്കുന്ന സീറ്റ് രണ്ട് ഉയരത്തിലാണ് - മുന്നില്‍ താഴ്ന്നിട്ടും, പിന്നില്‍ പൊങ്ങിയും. ക്രൂസര്‍ ബൈക്കിന്റെ തനതായ ഭാവമാണ് ഈ സീറ്റുകള്‍ നല്‍കുന്നത്. പുതിയ മുന്‍-പിന്‍ വീല്‍ ആര്‍ച്ചുകളും പുതിയ സൈലന്‍സറും പുതിയ ബുള്ളറ്റിന് ശരിയായ ക്രൂസര്‍ ബൈക്കിന്റെ ഭാവം നല്‍കുന്നു.

499 സിസി സിംഗിള്‍ സിലിന്‍ഡര്‍ 4 സ്‌ട്രോക്ക് ട്വിന്‍സ്പാര്‍ക്ക് എയര്‍ കൂള്‍ഡ് പെട്രോള്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 5250 ആര്‍പിഎമ്മില്‍ 27.2 എച്ച്.പി. കരുത്തും 4000 ആര്‍.പി.എമ്മില്‍ 41.3 എന്‍.എം. ടോര്‍ക്കുമാണ് ലഭിക്കുന്നത്. ഡിജിറ്റല്‍ ഇലക്‌ട്രോണിക് ഇഗ്‌നീഷനും ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജക്ഷനുമാണ് ഇതിലുള്ളത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് വാഹനത്തിന്. തണ്ടര്‍ബോഡ് 350 ല്‍ ഘടിപ്പിച്ചിരിക്കുന്നത് സിംഗിള്‍ സിലിന്‍ഡര്‍ 4 സ്‌ട്രോക്ക് ട്വിന്‍സ്പാര്‍ക്ക് എയര്‍കൂള്‍ഡ് 346 സിസി പെട്രോള്‍ എന്‍ജിനാണ്. ഇത് 5250 ആര്‍പിഎമ്മില്‍ 19.8 എച്ച്.പി. കരുത്തും 4000 ആര്‍പിഎമ്മില്‍ 28 എന്‍.എം. ടോര്‍ക്കുമാണ്. ട്രാന്‍സിസ്റ്ററൈസ്ഡ് കോയില്‍ ഇഗ്‌നീഷനും കാര്‍ബറേറ്റര്‍ ഫ്യുവല്‍ സപ്ലൈയുമാണ് ഈ എന്‍ജിനുള്ളത്. 500 ലെ പോലെ ഇലക്ട്രിക് സ്റ്റാര്‍ട്ടും 5 സ്പീഡ് ഗിയര്‍ ബോക്‌സുമാണ് 350 ലും വരുന്നത്.

നീലനിറത്തിലുള്ള വാഹനത്തിന് യുവാക്കളെ ആകര്‍ഷിക്കുന്ന ഡിസൈനാണ് ശ്രദ്ധേയമാക്കുന്നത്. ബുള്ളറ്റിന്റെ തനതായ സ്‌പോക്ക്‌വീലാണ് മുന്നിലും പിന്നിലും. ടെസ്റ്റ് റൈഡിനായി തയ്യാറെടുത്ത് ഇലക്ട്രിക് സ്റ്റാര്‍ട്ടില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഫസ്റ്റ് ഗിയറിടാന്‍ പോകുമ്പോഴാണ് ആധുനിക ബുള്ളറ്റിന്റെ മറ്റൊരു രുചിയറിഞ്ഞത്, ഗിയര്‍ലിവര്‍ ഇടതുകാലിലാണ്, ബുള്ളറ്റിന്റെ പരമ്പരാഗത വലത് കാലിലുള്ള ഗിയര്‍ലിവറാണ് എനിക്കിഷ്ടം.

യഥാര്‍ത്ഥ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുന്ന കരുത്ത് 500 ന്റെ എന്‍ജിനുണ്ട്. സിറ്റി ട്രാഫിക്കില്‍ ഇതിന്റെ 41.3 എന്‍.എം. ടോര്‍ക്കും ഹൈവേയില്‍ 27.2 എച്ച്.പി. കരുത്തും ശരിക്കും ആസ്വദിക്കാന്‍ പാകത്തിലാണ് ട്യൂണിങ്. ഗിയര്‍ റേഷ്യോയും വളരെ അനായാസം ഉപയോഗിക്കാവുന്ന തരത്തിലാണുള്ളത്. മുമ്പുണ്ടായിരുന്ന തണ്ടര്‍ബേഡിന്റെ 'വൈബ്രേഷന്‍' പുതിയ 500 ല്‍ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉത്തേജകമായ റൈഡ് ലഭിക്കുന്നുണ്ട്.മുന്നിലുള്ള ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നിലുള്ള ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക് അബ്‌സോര്‍ബറും കൂടിച്ചേരുമ്പോള്‍ യാത്രാസുഖം ഇരട്ടിയാവുന്നു. മുന്നിലുള്ള ഡിസ്‌ക്‌ബ്രേക് എത്രവേഗത്തില്‍ പോകുമ്പോഴും തണ്ടര്‍ബേഡിനെ തളയ്ക്കാന്‍ പാകത്തിലുള്ളതാണ്.

കേരളത്തില്‍ തണ്ടര്‍ബേര്‍ഡ് 350 ന് 1.35 ലക്ഷം രൂപയും 500 ന് 1.74 ലക്ഷം രൂപയുമാണ് വില. ഒരു ഹാര്‍ലിയെടുക്കാന്‍ ആഗ്രഹിച്ച് അത്രയും പണം കൊടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തണ്ടര്‍ബേഡ് 500 വലിയ ആശ്വാസമാണ്.

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

മരിച്ചവരുമായി ബന്ധപ്പെടാന്‍ സ്‌മാര്‍ട്ട്‌ ഫോണ്‍

മരിച്ചവര്‍ മരിച്ചു എന്ന്‌ പറഞ്ഞ്‌ വിസ്‌മൃതിയുടെ ചെപ്പിലടയ്‌ക്കാന്‍ വരട്ടെ. ഇനിമുതല്‍ ശവപ്പറമ്പുകളില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചുളള ഓര്‍മ്മകള്‍ കൂടുതല്‍ വ്യക്‌തമാവും, ഒരു ബാര്‍കോഡിലൂടെ!

ബ്രിട്ടണിലെ ഡോര്‍സെറ്റിലാണ്‌ ഇത്തരമൊരു 'ഇന്ററാക്‌ടീവ്‌' ശവക്കല്ലറ വരുന്നത്‌. കല്ലറയില്‍ പരേതന്റെ വിവരങ്ങള്‍ കൊത്തി വച്ചിരിക്കുന്ന ഫലകത്തിലാണ്‌ ബാര്‍കോഡ്‌ പതിക്കുക. കല്ലറ സന്ദര്‍ശിക്കുന്നവര്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച്‌ ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന 'ക്വിക്‌ റെസ്‌പോണ്‍സ്‌' കോഡില്‍ സ്വയ്‌പ് ചെയ്‌താല്‍ മാത്രം മതി. സ്‌മാര്‍ട്ട്‌ ഫോണില്‍ പരേതനെ കുറിച്ചുളള ഒരു വെബ്‌സൈറ്റ്‌ പ്രത്യക്ഷമാവും. പരേതന്റെ ജീവചരിത്രം, സംസ്‌കാര ചടങ്ങുകള്‍, ശ്രദ്ധാഞ്‌ജലികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സൈറ്റില്‍ ഉള്‍പ്പെടുത്താനാവും.

ബാര്‍കോഡ്‌ ഉള്‍പ്പെടുത്തുന്നതിനായി ബന്ധപ്പെട്ടവര്‍ നിശ്‌ചിത തുക അടയ്‌ക്കണം. സൈറ്റ്‌ നിര്‍മ്മിച്ച്‌ കോടും പതിച്ച ശേഷം ബന്ധുക്കള്‍ക്ക്‌ അധികൃതര്‍ ഒരു രഹസ്യകോഡ്‌ നല്‍കും. ഇതുപയോഗിച്ച്‌ സൈറ്റില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.

2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

ലണ്ടന്‍: അന്തരീക്ഷവായുവും വെള്ളവുമുപയോഗിച്ച് പെട്രോളുണ്ടാക്കുന്ന വിദ്യ ആവിഷ്‌കരിച്ചതായി ബ്രിട്ടനിലെ ഒരു ചെറുകിടകമ്പനി അവകാശപ്പെട്ടു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ എന്നെല്ലാമാണ് അവകാശവാദമെങ്കിലും ഇന്ധനനിര്‍മാണത്തിന് വന്‍തോതില്‍ വൈദ്യുതി ആവശ്യമുള്ളതുകൊണ്ട് ഈ വിദ്യകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡും വെള്ളം വിഘടിച്ചുണ്ടാക്കുന്ന ഹൈഡ്രജനും ചേര്‍ത്ത് നിര്‍മിക്കുന്ന മെഥനോള്‍ ആണ് പുതിയ ഇന്ധനത്തിന്റെ അടിസ്ഥാനം. വടക്കന്‍ ഇംഗ്ലണ്ടിലെ എയര്‍ ഫ്യുവല്‍ സിന്‍ഡിക്കേഷന്‍ എന്ന കമ്പനി ലണ്ടന്‍ എന്‍ജിനീയറിങ് കോണ്‍ഫറന്‍സിലാണ് ഈ വിദ്യ അവതരിപ്പിച്ചത്. ലളിതമായൊരു രാസപ്രവര്‍ത്തനത്തിലൂടെ അന്തരീക്ഷ വായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡിനെ വേര്‍തിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. വൈദ്യുതി ഉപയോഗിച്ച് വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുകയാണ് അടുത്ത പടി. ഇങ്ങനെ കിട്ടുന്ന ഹൈഡ്രജനും കാര്‍ബണ്‍ ഡയോകൈ്‌സഡും സംയോജിപ്പിച്ച് മെഥനോളുണ്ടാക്കും. മെഥനോളിനെ ഒരു ഗ്യാസലിന്‍ ഫ്യുവല്‍ റിയാക്ടറിലൂടെ കടത്തിവിട്ടാല്‍ ഏറെക്കുറെ പെട്രോളിന് സമാനമായ ഇന്ധനം കിട്ടും. ഇത് വാഹനങ്ങളുടെ പെട്രോള്‍ടാങ്കില്‍ നേരിട്ട് ഉപയോഗിക്കാം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കുറയ്ക്കും, ഓക്‌സിജന്റെ അളവ് കൂട്ടും, എണ്ണക്ഷാമത്തിന് പരിഹാരമാവും തുടങ്ങിയ മേന്മകള്‍ ഈ സാങ്കേതികവിദ്യക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ചെറിയൊരു റിയാക്ടറുപയോഗിച്ച് രണ്ടുമാസംകൊണ്ട് അഞ്ചുലിറ്റര്‍ ഇന്ധനം ഇങ്ങനെ ഉത്പാദിപ്പിച്ചതായും അവര്‍ അറിയിച്ചു. എന്നാല്‍, ഈ വിദ്യയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തിന്റെ അളവും അതിനുവേണ്ടി ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ചെലവും താരതമ്യംചെയ്താലേ ഇതുകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാവുമോ എന്ന് പറയാനാവൂ എന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുന്നതിന് വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കണം. വൈദ്യുതിയുണ്ടാക്കാന്‍ എണ്ണ കത്തിക്കണം. അങ്ങനെ കത്തിക്കുന്ന എണ്ണയെക്കാള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാനായാലേ പുതിയ വിദ്യ ലാഭകരമാവൂ. പുതിയവിദ്യയുടെ സാമ്പത്തികവശത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് അതിന്റെ വക്താക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. സൗരോര്‍ജത്തില്‍നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ നിലയ്ക്കും മലിനീകരണം കുറയ്ക്കാമെന്ന് അവര്‍ പറയുന്നു. വായുവില്‍നിന്ന് പെട്രോള്‍ എന്നെല്ലാം പറയുന്നുണ്ടെങ്കിലും ഈ വിദ്യ അത്ര പുതുതൊന്നുമല്ല. ഫാക്ടറികളില്‍നിന്ന് പുറംതള്ളുന്ന പുകയില്‍നിന്ന് കാര്‍ബണ്‍ ഡയോകൈ്‌സഡ് വേര്‍തിരിച്ച് ഹൈഡ്രജനുമായി ചേര്‍ത്ത് മെഥനോളുണ്ടാക്കുന്ന വിദ്യ ചില രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്. എണ്ണ നിര്‍മാണത്തെക്കാള്‍ വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള സങ്കേതം എന്ന നിലയിലാണ് അത് പ്രയോജനപ്പെടുത്തുന്നത്.

ലണ്ടന്‍: അന്തരീക്ഷവായുവും വെള്ളവുമുപയോഗിച്ച് പെട്രോളുണ്ടാക്കുന്ന വിദ്യ ആവിഷ്‌കരിച്ചതായി ബ്രിട്ടനിലെ ഒരു ചെറുകിടകമ്പനി അവകാശപ്പെട്ടു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ എന്നെല്ലാമാണ് അവകാശവാദമെങ്കിലും ഇന്ധനനിര്‍മാണത്തിന് വന്‍തോതില്‍ വൈദ്യുതി ആവശ്യമുള്ളതുകൊണ്ട് ഈ വിദ്യകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.


അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡും വെള്ളം വിഘടിച്ചുണ്ടാക്കുന്ന ഹൈഡ്രജനും ചേര്‍ത്ത് നിര്‍മിക്കുന്ന മെഥനോള്‍ ആണ് പുതിയ ഇന്ധനത്തിന്റെ അടിസ്ഥാനം. വടക്കന്‍ ഇംഗ്ലണ്ടിലെ എയര്‍ ഫ്യുവല്‍ സിന്‍ഡിക്കേഷന്‍ എന്ന കമ്പനി ലണ്ടന്‍ എന്‍ജിനീയറിങ് കോണ്‍ഫറന്‍സിലാണ് ഈ വിദ്യ അവതരിപ്പിച്ചത്.


ലളിതമായൊരു രാസപ്രവര്‍ത്തനത്തിലൂടെ അന്തരീക്ഷ വായുവിലെ കാര്‍ബണ്‍ ഡയോകൈ്‌സഡിനെ വേര്‍തിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. വൈദ്യുതി ഉപയോഗിച്ച് വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുകയാണ് അടുത്ത പടി. ഇങ്ങനെ കിട്ടുന്ന ഹൈഡ്രജനും കാര്‍ബണ്‍ ഡയോകൈ്‌സഡും സംയോജിപ്പിച്ച് മെഥനോളുണ്ടാക്കും. മെഥനോളിനെ ഒരു ഗ്യാസലിന്‍ ഫ്യുവല്‍ റിയാക്ടറിലൂടെ കടത്തിവിട്ടാല്‍ ഏറെക്കുറെ പെട്രോളിന് സമാനമായ ഇന്ധനം കിട്ടും. ഇത് വാഹനങ്ങളുടെ പെട്രോള്‍ടാങ്കില്‍ നേരിട്ട് ഉപയോഗിക്കാം.


അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കുറയ്ക്കും, ഓക്‌സിജന്റെ അളവ് കൂട്ടും, എണ്ണക്ഷാമത്തിന് പരിഹാരമാവും തുടങ്ങിയ മേന്മകള്‍ ഈ സാങ്കേതികവിദ്യക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ചെറിയൊരു റിയാക്ടറുപയോഗിച്ച് രണ്ടുമാസംകൊണ്ട് അഞ്ചുലിറ്റര്‍ ഇന്ധനം ഇങ്ങനെ ഉത്പാദിപ്പിച്ചതായും അവര്‍ അറിയിച്ചു.


എന്നാല്‍, ഈ വിദ്യയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തിന്റെ അളവും അതിനുവേണ്ടി ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ചെലവും താരതമ്യംചെയ്താലേ ഇതുകൊണ്ട് എന്തെങ്കിലും മെച്ചമുണ്ടാവുമോ എന്ന് പറയാനാവൂ എന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തെ ഹൈഡ്രജനും ഓക്‌സിജനുമായി വിഘടിപ്പിക്കുന്നതിന് വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കണം.


വൈദ്യുതിയുണ്ടാക്കാന്‍ എണ്ണ കത്തിക്കണം. അങ്ങനെ കത്തിക്കുന്ന എണ്ണയെക്കാള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാനായാലേ പുതിയ വിദ്യ ലാഭകരമാവൂ. പുതിയവിദ്യയുടെ സാമ്പത്തികവശത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് അതിന്റെ വക്താക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. സൗരോര്‍ജത്തില്‍നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ നിലയ്ക്കും മലിനീകരണം കുറയ്ക്കാമെന്ന് അവര്‍ പറയുന്നു.


വായുവില്‍നിന്ന് പെട്രോള്‍ എന്നെല്ലാം പറയുന്നുണ്ടെങ്കിലും ഈ വിദ്യ അത്ര പുതുതൊന്നുമല്ല. ഫാക്ടറികളില്‍നിന്ന് പുറംതള്ളുന്ന പുകയില്‍നിന്ന് കാര്‍ബണ്‍ ഡയോകൈ്‌സഡ് വേര്‍തിരിച്ച് ഹൈഡ്രജനുമായി ചേര്‍ത്ത് മെഥനോളുണ്ടാക്കുന്ന വിദ്യ ചില രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്. എണ്ണ നിര്‍മാണത്തെക്കാള്‍ വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള സങ്കേതം എന്ന നിലയിലാണ് അത് പ്രയോജനപ്പെടുത്തുന്നത്.

വാര്‍ത്ത