മരിച്ചവര്‍
മരിച്ചു എന്ന് പറഞ്ഞ് വിസ്‌മൃതിയുടെ ചെപ്പിലടയ്‌ക്കാന്‍ വരട്ടെ.
ഇനിമുതല്‍ ശവപ്പറമ്പുകളില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ
കുറിച്ചുളള ഓര്‍മ്മകള്‍ കൂടുതല്‍ വ്യക്‌തമാവും, ഒരു ബാര്‍കോഡിലൂടെ!
ബ്രിട്ടണിലെ ഡോര്‍സെറ്റിലാണ് ഇത്തരമൊരു 'ഇന്ററാക്‌ടീവ്' ശവക്കല്ലറ വരുന്നത്. കല്ലറയില്‍ പരേതന്റെ വിവരങ്ങള്‍ കൊത്തി വച്ചിരിക്കുന്ന ഫലകത്തിലാണ് ബാര്‍കോഡ് പതിക്കുക. കല്ലറ സന്ദര്‍ശിക്കുന്നവര്‍ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന 'ക്വിക് റെസ്‌പോണ്‍സ്' കോഡില്‍ സ്വയ്‌പ് ചെയ്‌താല്‍ മാത്രം മതി. സ്‌മാര്‍ട്ട് ഫോണില്‍ പരേതനെ കുറിച്ചുളള ഒരു വെബ്‌സൈറ്റ് പ്രത്യക്ഷമാവും. പരേതന്റെ ജീവചരിത്രം, സംസ്‌കാര ചടങ്ങുകള്‍, ശ്രദ്ധാഞ്‌ജലികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സൈറ്റില്‍ ഉള്‍പ്പെടുത്താനാവും.
ബാര്‍കോഡ് ഉള്‍പ്പെടുത്തുന്നതിനായി ബന്ധപ്പെട്ടവര്‍ നിശ്‌ചിത തുക അടയ്‌ക്കണം. സൈറ്റ് നിര്‍മ്മിച്ച് കോടും പതിച്ച ശേഷം ബന്ധുക്കള്‍ക്ക് അധികൃതര്‍ ഒരു രഹസ്യകോഡ് നല്‍കും. ഇതുപയോഗിച്ച് സൈറ്റില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ