2011, ജൂൺ 4, ശനിയാഴ്‌ച

കുട്ടി ആണോ അതോ പെണ്ണോ?

നീലക്കണ്ണുകളും തവിട്ടു നിറത്തിലുള്ള തലമുടികളുമുള്ള സേ്‌റ്റാം എന്ന കുട്ടി ആണോ അതോ പെണ്ണോ? സേ്‌റ്റാമിന്റെ മാതാപിതാക്കള്‍ കുട്ടിയുടെ ലിംഗം വെളിപ്പെടുത്താന്‍ തയാറല്ലാത്തതാണ്‌ കാരണം. നാലുമാസം പ്രായമായെങ്കിലും സേ്‌റ്റാം ആണ്‍കുട്ടിയോ അതോ പെണ്‍കുട്ടിയോ എന്ന്‌ മുത്തച്‌ഛനോ മുത്തശിക്കോ പോലുമറിയില്ല. കാനഡയിലെ ഒട്ടാവയിലാണ്‌ സ്‌റ്റോമിന്റെ ജനനം. കാത്തി വിറ്റെറിക്കും ഡേവിഡ്‌ സ്‌റ്റോക്കറുമാണ്‌ സ്‌റ്റാമിന്റെ മാതാപിതാക്കള്‍. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വേര്‍തിരിവോടെ സമൂഹം പെരുമാറുന്നത്‌ കുട്ടികളില്‍ മാനസിക സമ്മര്‍ദമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ്‌ കാത്തിയും ഡേവിഡും സേ്‌റ്റാമിന്റെ ലിംഗം വെളിപ്പെടുത്താത്‌. എന്നാല്‍, സേ്‌റ്റാമിന്‌ ഏതു ലിംഗം വേണമെന്ന്‌ തോന്നുന്നുവോ അത്‌ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാകുമെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. കാത്തി-ഡേവിഡ്‌ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ്‌ സേ്‌റ്റാം. കൊടുങ്കാറ്റ്‌ എന്ന അര്‍ഥം വരുന്ന ഈ പേര്‌ കുഞ്ഞ്‌ ആണോ അതോ പെണ്ണോ എന്നു വെളിപ്പെടുത്തുന്നില്ല. എന്നാല്‍, സഹോദരങ്ങളായ അഞ്ചു വയസുകാരന്‍ ജാസിനും രണ്ടു വയസുകാരന്‍ കിയോയ്‌ക്കും സേ്‌റ്റാമിന്റെ ലിംഗമറിയാം. സ്‌റ്റോമിന്റെ പ്രസവവേളയില്‍ ഒപ്പമുണ്ടായിരുന്നു രണ്ട്‌ പേര്‍ക്കും കാത്തി-ഡേവിഡ്‌ ദമ്പതികളുടെ വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ സേ്‌റ്റാമിന്റെ യഥാര്‍ഥ ലിംഗമറിയൂ. ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ സേ്‌റ്റാമിനെ വളര്‍ത്തുന്നതിനെക്കുറിച്ച്‌ കാനഡയില്‍ മാത്രമല്ല അന്താരാഷ്ര്‌ട തലത്തില്‍ തന്നെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്‌.

പെര്‍ഫ്യൂമായി മൂത്രം ഉപയോഗിക്കുന്ന സുന്ദരി(കൗതുക വാര്‍ത്ത )

ശരീരദുര്‍ഗന്ധങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ്‌ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്‌. ഓരോ പെര്‍ഫ്യൂം ഗന്ധങ്ങളും ഓരോരുത്തരുടെയും വ്യക്‌തിത്വത്തിന്റെ തന്നെ തെളിവാണ്‌. എന്നാല്‍, ഒരു അമേരിക്കന്‍ യുവതി പെര്‍ഫ്യൂമായി ഉപയോഗിക്കുന്നത്‌ സ്വന്തം മൂത്രമാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഷെറി ട്രീ എന്ന യുവതി സ്വന്തം മൂത്രമാണ്‌ ശരീരത്തില്‍ പൂശുന്നത്‌. മൂത്രം പലവട്ടം സംസ്‌കരിച്ചശേഷമാണ്‌ ഷെറി ഉപയോഗിക്കുന്നത്‌. മൂത്രം ശരീരത്തില്‍ പൂശുന്നത്‌ ആത്മവിശ്വാസം നല്‍കുന്നെന്നാണ്‌ ഷെറി പറയുന്നത്‌. 2006ലാണ്‌ ഇത്തരമൊരാശയം ഷെറിയുടെ മനസില്‍ ഉദിക്കുന്നത്‌. ആദ്യം ഒരു രസത്തിനാണ്‌ ഷെറി മൂത്രം പെര്‍ഫ്യൂമായി ഉപയോഗിച്ച്‌ തുടങ്ങിയത്‌. എന്നാല്‍, പിന്നീട്‌ ഇത്‌ ഒഴിവാക്കാനാവാത്ത ശീലമാവുകയായിരുന്നു.

മൊബൈല്‍ ചാര്‍ജ്‌ ചെയ്യാന്‍ ഇനി ബിക്കിനി

സ്‌ത്രീ ശരീരത്തിന്റെ അഴകളവുകള്‍ എടത്തുകാണിക്കുന്ന ബിക്കിനികളുടെ ചരിത്രത്തിന്‌ ഒരു നൂറ്റാണ്ടിലേറെ പഴക്കമേയുള്ളൂ. ഈ നൂറുവര്‍ഷത്തിനിടെ നിരവധി പരീക്ഷണങ്ങള്‍ക്ക്‌ ബിക്കിനികള്‍ വേദിയായിട്ടുണ്ട്‌. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്‌തമായി ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങള്‍ സൗരോര്‍ജത്തിന്റെ സഹായത്തോടെ റീചാര്‍ജ്‌ ചെയ്യാന്‍ സഹായിക്കുന്ന ബിക്കിനികള്‍ രൂപകല്‌പന ചെയ്‌തിരിക്കുകയാണ്‌ ന്യൂയോര്‍ക്കുകാരനായ ആന്‍ഡ്രു ഷിന്‍ഡര്‍. ഐകിനിയെന്നാണ്‌ സൗരോര്‍ജപാനലുകളോടു കൂടിയ ഈ ബിക്കിനിയുടെ ഓമനപേര്‌. ബീച്ചുകളില്‍ സൂര്യസ്‌നാനത്തിനെത്തുന്നവരെ ലക്ഷ്യമാക്കിയാണ്‌ ആന്‍ഡ്രു ഐകിനി അവതരിപ്പിക്കുന്നത്‌. സൂര്യപ്രകാശമേറ്റ്‌ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെയും ഐപോഡിന്റെയും കാമറയുടെയുമൊക്കെ ചാര്‍ജ്‌ തീര്‍ന്നാല്‍ പരിഹാരമായാണ്‌ ഐകിനിയുടെ അവതാരം. പേപ്പറോളം മാത്രം കനമുള്ള ഫോട്ടോ വോള്‍ടായിക്‌ പാനലുകള്‍ ഉപയോഗിച്ചാണ്‌ ഈ ബിക്കിനികള്‍ നിര്‍മിച്ചിരിക്കുന്നത്‌. തുണിപോലെ വഴങ്ങുന്നവയാണിവ. ഈ പാനലുകളുമായി ഘടിപ്പിച്ചിരിക്കുന്ന ചാര്‍ജര്‍ ഉപയോഗിച്ചാണ്‌ ഇല്‌കട്രോണിക്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യാവുന്നത്‌. പക്ഷേ, ഈ റീചാര്‍ജ്‌ ബിക്കിനികള്‍ക്ക്‌ അല്‌പം വിലകൂടും. 5,400 രൂപയാണ്‌ ഐകിനിയുടെ വില.

വാര്‍ത്ത