
അമീലിയ ഫോര്‍മാന്‍ എന്ന പതിനൊന്നു വയസുകാരി താമസിക്കുന്നത് കൂറ്റന്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്കു നടുവിലാണ്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന അവള്‍ പക്ഷേ അറിയപ്പെടുന്നത് കാടിന്റെ മകളായിട്ടാണ്. കാരണം, അവളുടെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം കാട്ടുമൃഗങ്ങളാണ്. ആന, ഗൊറില്ല, ചിമ്പാന്‍സി, ജിറാഫ്, കരടി, സിംഹം, പുലി എന്നിങ്ങനെ പോകുന്നു അമേലിയയുടെ കൂട്ടുകാരുടെ നിര. വന്യജീവി ഫോട്ടോഗ്രാഫറായ റോബിനാണ് അമേലിയയുടെ മാതാവ്. അമ്മയ്‌ക്കൊപ്പം മൂന്നാം വയസുമുതല്‍ കാടുകയറിയതാണ് അമേലിയ.
മകളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് റോബിന്‍ മകളെയും തന്റെ ഫോട്ടോയാത്രകളില്‍ കൂട്ടിത്തുടങ്ങിയത്. ആദ്യ യാത്രയില്‍തന്നെ മകള്‍ക്കു മൃഗങ്ങളെ ഇഷ്‌ടപ്പെട്ടു തുടങ്ങിയെന്നാണ് റോബിന്‍ പറയുന്നത്. പിന്നീട് ഇരുവരുമൊരുമിച്ചായിരുന്നു ഫോട്ടോയാത്രകളെല്ലാം. അതോടൊപ്പം അമേരിക്കയിലെ സ്വകാര്യമൃഗശാലികളിലെയും ഫോട്ടോഗ്രാഫറാണ് റോബിന്‍.
ഏതു മൃഗത്തെയും ഇണക്കാന്‍ അമേലിയയ്‌ക്കു പ്രത്യേക കഴിവാണുള്ളത്. ഭയമേതുമില്ലാതെ വന്യമൃഗങ്ങളെ സമീപിക്കാനുള്ള ധൈര്യമാണ് അമേലി ചെറുപ്രായത്തിലേ സ്വന്തമാക്കിയിട്ടുള്ളത്.
അമേലിയയുടെ ഈ കഴിവിപ്പോള്‍ ലോകശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. നൂറുകണക്കിനു മൃഗസുഹൃത്തുക്കളാണ് അമേലിയയ്‌ക്കുള്ളത്.