2011, ജൂൺ 5, ഞായറാഴ്‌ച

വൈറസിനെ നേരിടാന്‍ 'ഉറുമ്പ്‌'

കമ്പ്യൂട്ടര്‍ വൈറസുകളെ നേരിടാന്‍ പ്രോഗ്രാമര്‍മാര്‍ പ്രകൃതിയിലേക്ക്‌ മടങ്ങുന്നു. കോളനികള്‍ സംരക്ഷിക്കാനുള്ള ഉറുമ്പുകളുടെ തന്ത്രങ്ങള്‍ അനുകരിക്കാനാണ്‌ നീക്കം. ഡിജിറ്റല്‍ ഉറുമ്പുകള്‍ എന്നാണ്‌ ഇവര്‍ തയാറാക്കുന്ന ആന്റി വൈറസുകള്‍ക്കുള്ള പേര്‌ . നോര്‍ത്ത്‌ കരോളിന ഫോറസ്‌റ്റ് സര്‍വകലാശാല പസഫിക്‌ നോര്‍ത്ത്‌ വെസ്‌റ്റ് നാഷണല്‍ ലാബട്ടറി എന്നിവയാണ്‌ ഗവേഷണത്തിന്‌ പിന്നില്‍. കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന എന്തിനെയും (യുഎസ്‌ബി ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്ക്‌ , സിഡി- ഡിവിഡി) ഉറുമ്പുകളുടെ ജാഗ്രതയോടെ ഇവ വീക്ഷിക്കും. ശത്രുവിനെ(വൈറസ്‌) കണ്ടെത്തിയാല്‍ ഉറുമ്പുകള്‍ ചെയ്യുന്നതു പോലെ സംഘടിത ആക്രമണമാകും പ്രോഗ്രാമുകള്‍ നടത്തുക. പ്രശ്‌നം ഉപയോക്‌താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തും. വൈറസുകളെ കണ്ടെത്തിയാല്‍ അവയുടെ വിവരങ്ങള്‍ മറ്റു 'ഉറുമ്പു'കള്‍ക്കു നല്‍കാന്‍ സൂചനകള്‍ അവശേഷിപ്പിക്കും. ഈ സൂചനകള്‍ മറ്റു പ്രോഗ്രാമുകളെയും സഹായിക്കും. ഉറുമ്പു വിദ്യ ആദ്യഘട്ടത്തില്‍ വിജയം കണ്ടുകഴിഞ്ഞു. എന്നാല്‍ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം, പ്രോസസറുകള്‍, കമ്പ്യൂട്ടറുകളുടെ വേഗത എന്നിവ തടസപ്പെടുത്താത്ത ഉറുമ്പുകള്‍ക്കായുളള ശ്രമമാണ്‌ നടക്കുന്നത്‌

IE 9 : മലയാളത്തിനും അംഗീകാരം

ഇന്റര്‍നെറ്റ്‌ എക്‌സ്പ്ലോറര്‍ 9 ല്‍ മലയാളത്തിനും പരിഗണന. മലയാളം അടക്കം 11 ഭാഷകളിലുള്ള പതിപ്പുകളാണ്‌ ഇന്ന്‌ മൈക്രോസോഫ്‌റ്റ് പുറത്തുവിട്ടത്‌ . അസമീസ്‌ , ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്‌ , തെലുങ്ക്‌ എന്നീ ഭാഷകള്‍ക്കും സോഫ്‌റ്റ്വേര്‍ ഭീമന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌ . പ്രാദേശിക ഭാഷകളില്‍ ഇ മെയില്‍ , ഇന്‍സ്‌റ്റന്റ്‌ മെസഞ്ചര്‍ സന്ദേശങ്ങള്‍ നല്‍കാന്‍ IE 9ല്‍ സൗകര്യം ഉണ്ടാകും. ഇന്ത്യന്‍ ഭാഷകളില്‍ സന്ദേശങ്ങള്‍ തയാറാക്കാനുള്ള സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്‌ . ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണ്‌ മൈക്രോസോഫ്‌റ്റ്

വാര്‍ത്ത