
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ആള്‍ ദൈവം വിവാദത്തിലേക്ക് . അലന്‍ ജോണ്‍ മില്ലര്‍ - മേരി സൂസെയ്‌ന്‍ ലക്ക് എന്നിവരാണ് തങ്ങള്‍ യേശുക്രിസ്‌തുവും മര്‍ദ്ദല മറിയവുമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത് . ഇതു വരെ 40 തോളം അനുയായികളെയും സംഘടിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട് . 2007 മുതല്‍ വില്‍കേസ്‌ഡേലിലാണ് ഇരുവരുടേയും താമസം. അനുയായികള്‍ മില്ലറിന്റെ വീടിനടുത്തുള്ള സ്‌ഥലം വാങ്ങിക്കുന്ന തിരക്കിലാണ് .
ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളാണ് മില്ലര്‍ക്കുള്ളത് . മുന്‍ ജന്മത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ന്നപ്പോഴാണ് ആദ്യ ഭാര്യയില്‍ നിന്ന് വിവാഹ മോചനം തേടിയത് .