2010, ഡിസംബർ 4, ശനിയാഴ്‌ച
ഇന്റര്‍വ്യൂ
“ഈശ്വരാ… എളുപ്പമുള്ള ചോദ്യങ്ങളാകണേ”
സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ മാറോടടക്കി പ്പിടിച്ച് അവള്‍ പ്രാര്‍ഥിച്ചു.
ആകെ 32 പേരെയാണ് ഇന്റര്‍ വ്യൂവിന് തിരഞ്ഞെടു ത്തിരിക്കുന്നത്. എഴുത്ത് പരീക്ഷയും, ഭാഷാ നൈപുണ്യവും എല്ലാമായി കുറേ കടമ്പകള്‍ ഉണ്ടായിരുന്നു. അവസാന വട്ടമായാണ് മുതിര്‍ന്ന ഉദ്യോഗസ്ഥ രുമായുള്ള ഇന്റര്‍വ്യൂ. 32 പേരില്‍ പെണ്ണായി അവളൊരാളേ യുണ്ടായി രുന്നുള്ളൂ. ക്ഷൌരം ചെയ്ത് മിനുങ്ങുന്ന മുഖങ്ങളുമായി ഇരിക്കുന്ന ആണ്‍ പടയെ അവള്‍ ഒന്നോടിച്ച് നോക്കി.
‘ഈശ്വരാ’ അവള്‍ ക്ക് അകമേ ഒരു നടുക്ക മുണ്ടായി. ആദ്യത്തെയാള്‍ പോയി വളരെ നേരം കഴിഞ്ഞാണ് തിരിച്ച് വന്നത്. പകലന്തിയോളം പാടത്ത് ഉഴുത് മറിച്ചത് പോലെ അവശനായിരുന്നു അയാള്‍. വിയര്‍പ്പില്‍ കുതിര്‍ന്ന വസ്ത്രം മുഷിഞ്ഞിരുന്നു. അത് കണ്ടപ്പോള്‍ എല്ലാവരുടേയും മുഖങ്ങളില്‍ വിളര്‍ച്ച യുണ്ടായി.
അവള്‍ തന്റെയൂഴം വരുന്നതും കാത്ത് പ്രാര്‍ഥന തുടര്‍ന്നു.
‘നളിനി. പി’ എവിടെ ഇന്റര്‍വ്യൂ മുറിയുടെ വാതില്‍ തുറന്ന് ഒരാള്‍ ഉറക്കെ വിളിച്ചു.
ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന പോലെ അവള്‍ എഴുന്നേറ്റു. 60 കണ്ണുകള്‍ തന്നെ തുറിച്ച് നോക്കുന്നതില്‍ അസ്വസ്ഥയായി അവള്‍ ഇന്റര്‍വ്യൂ മുറിയില്‍ പ്രവേശിച്ചു. മൂന്ന് പേരുണ്ടായിരുന്നു ഇന്റര്‍വ്യൂ പാനലില്‍ . ചെറുപ്പക്കാരായ രണ്ടു പേരും പിന്നെ ഒരു വയസ്സനും. അയാളുടെ തലയുടെ മുന്‍ ഭാഗത്ത് മുടി വളരേയേറെ കൊഴിഞ്ഞ് പോയിരുന്നു.
‘ഇരിക്കൂ’
ആരോ പറഞ്ഞു. അവളിരുന്നു. വയസ്സന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പരിശോധിക്കാന്‍ തുടങ്ങി. ഇതൊന്നും ആവശ്യമുള്ളതല്ലായെന്ന ഭാവത്തിലാണ് അയാളുടെ നോട്ടം.
‘ഹൌ അര്‍ യു നളിനി?’
ചെറുപ്പക്കാരില്‍ ഒരാള്‍ ചോദിച്ചു. അയാള്‍ അല്പം മുന്നോട്ട് ചാഞ്ഞിരുന്ന് മേശയില്‍ കൈ അമര്‍ത്തി വച്ചിരുന്നു. ഇപ്പോള്‍ അവളോട് ഏറ്റവും അടുത്തിരിക്കുന്നത് അയാളാണ്.
‘ആം ഫൈന്‍, താങ്ക്യൂ’. അങ്ങനെയാണോ പറയേണ്ടതെന്ന് അവള്‍ക്ക് പിന്നീട് സംശയം തോന്നി.
‘ഗുഡ്… നളിനി എല്ലാ ടെസ്റ്റുകളും നല്ല പോലെ എഴുതിയിട്ടുണ്ടല്ലോ. ഈ ജോലി കിട്ടുകയാണെങ്കില്‍ നളിനിയ്ക്ക് എന്ത് തോന്നും?’
അയാള്‍ മുഖത്ത് കുസൃതിത്തരം വരുത്തി ചോദിച്ചു. അവള്‍ പകച്ച് പോയി. ഇത്തരം ചോദ്യങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്റര്‍വ്യൂ എങ്ങിനെ അഭിമുഖീകരിക്കാം എന്ന പുസ്തകത്തിലും ഇതിനെക്കുറിച്ചൊന്നും ഉണ്ടായിരുന്നില്ല.
‘പേടിക്കണ്ട.. ഞാന്‍ വെറുതെ ചോദിച്ചതാ’ എന്ന് പറഞ്ഞ് അയാള്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ വയസ്സന്‍ കൂര്‍ത്ത ഒരു നോട്ടമെയ്തു. പൊടുന്നനെ ചിരി നിന്നു.
‘അപ്പോള്‍ തുടങ്ങാമല്ലേ?’ അത് വരെ മിണ്ടാതിരി ക്കുകയായിരുന്ന ചെറുപ്പക്കാരന്‍ ചോദിച്ചു. വയസ്സന്‍ തലയാട്ടി.
‘വരൂ നളിനി’
അയാള്‍ എഴുന്നേറ്റ് പിന്നിലെ കര്‍ട്ടന്‍ മാറ്റി വേറൊരു വാതില്‍ തുറന്ന് വിളിച്ചു. അവിടെ അങ്ങിനെയൊരു വാതിലിന്റെ സാധ്യത അവള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.
വാതില്‍ കടന്നെത്തിയത് ഒരു സ്വീകരണ മുറിയിലായിരുന്നു. ഇടത്തരക്കാരുടെ വീട് പോലെ തോന്നിച്ചു അത്. കിടപ്പ് മുറിയും അടുക്കളയും വീട്ടുപകരണങ്ങളും എല്ലാം ഉണ്ടായിരുന്നു.
വാതില്‍ അടച്ച് കൊളുത്തിട്ട് അയാള്‍ സോഫയില്‍ തളര്‍ ന്നിരുന്നു. ജോലി ചെയ്ത് ക്ഷീണിച്ചത് പോലെ ടൈ അഴിച്ച് വലിച്ചെറിയുകയും ഷൂ കുടഞ്ഞ് തെറിപ്പിക്കുകയും ചെയ്തു. അവള്‍ ഫാന്‍ ഓണാക്കി. തണുത്ത കാറ്റ് കിട്ടിയപ്പോള്‍ അയാള്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിച്ച് വിശ്രമം കൊണ്ടു.
അവള്‍ അടുക്കളയില്‍ പോയി ചായയ്ക്ക് വെള്ളം വച്ച് തിരിച്ച് വന്ന് അയാളോട് ചേര്‍ന്നിരുന്നു.
‘ഇന്ന് ഒരുപാട് ജോലിയു ണ്ടായിരുന്നോ?’ അവള്‍ സ്നേഹ പൂര്‍വ്വം ചോദിച്ചു.
‘മാസാവസാനം അല്ലേ മോളേ, കുറെ ഫയലുകള്‍ നോക്കി ത്തീര്‍ക്കാനുണ്ടായിരുന്നു’
“എന്റെ പാവം കുട്ടി’ അവള്‍ അയാളുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തു. അയാള്‍ അവളെ പുണര്‍ ന്നു.
‘അയ്യോ…ചായ’ അവള്‍ പിടുത്തം വിടുവിച്ച് അടുക്കളയിലേയ്ക്കോടി. വെള്ളം തിളച്ച് മറിയുന്നുണ്ടായിരുന്നു. അവള്‍ ചായ തയ്യാറാക്കി അയാള്‍ക്ക് കൊടുത്തു. അപ്പോഴേയ്ക്കും അയാള്‍ ഉന്മേഷം വീണ്ടെടുത്തിരുന്നു.
അവള്‍ വാതോരാതെ സം സാരിക്കുന്നതെല്ലാം അയാള്‍ സശ്രദ്ധം കേട്ടു കൊണ്ടിരുന്നു. അവളുടെ മുടിയിഴകളില്‍ വിരലോടിച്ച് കൊണ്ട്.
വൈകുന്നേരം അവര്‍ സിനിമയ്ക്ക് പോയി. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. തിരികെയെത്തി അയാള്‍ അവളെ കോരിയെടുത്ത് കിടപ്പ് മുറിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ വച്ച് അവള്‍ അയാളുടെ ബീജങ്ങള്‍ സ്വീകരിച്ചു.
*******
വീര്‍ത്ത് വരുന്ന വയര്‍ നോക്കി അവള്‍ സന്തോഷിച്ചു. അയാള്‍ അവള്‍ക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി ക്കൊടുക്കുകയും സമയാ സമയം ആശുപത്രിയില്‍ കൊണ്ടു പോയി പരിശോധിപ്പിക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്കി.
‘നളിനീ… നീ അതിനെയൊന്നുറക്ക്. എപ്പൊ നോക്കിയാലും കരച്ചിലാണല്ലോ’ അയാള്‍ ഒച്ചയെടുത്തു.
‘കുഞ്ഞിന് പനിക്കുന്നുണ്ട്’ അവള്‍ സങ്കടത്തോടെ പറഞ്ഞു.
‘എപ്പൊ നോക്കിയാലും അസുഖം. നീ ആ മരുന്ന് വല്ലതും എടുത്ത് കൊടുക്ക്. നാശം’
‘ഇങ്ങനെയൊന്നും പറയല്ലേ. അതിനെന്തറിയാം. മിണ്ടാന്‍ പോലും പറ്റില്ലല്ലോ’
‘നീ ശ്രദ്ധിക്കാഞ്ഞിട്ടാ. അതെങ്ങനെയാ നിനക്ക് സീരിയല്‍ കാണാനല്ലേ നേരമുള്ളൂ’
അത് കേട്ടപ്പോള്‍ അവള്‍ക്ക് കലി കയറി.
‘എന്താ പറഞ്ഞത്. ഞാന്‍ കുഞ്ഞിനെ നോക്കുന്നില്ലെന്നോ? ഇത് എന്റെ മാത്രമല്ല നിങ്ങളുടേയും കുട്ടിയാണ്. നിങ്ങള്‍ ഇങ്ങനെ എപ്പൊ നോക്കിയാലും ഫയലും നോക്കിയിരുന്നാല്‍ ഞാനെന്ത് ചെയ്യാനാ?’
‘ഞാനിങ്ങനെ ജോലി ചെയ്യുന്നത് കൊണ്ടാ നിന്റെ എല്ലാ ആവശ്യങ്ങളും നടക്കുന്നത്. ഇല്ലെങ്കിലേ പട്ടിണിയാ. മനസ്സിലായോ?’
‘അങ്ങിനെ നിങ്ങള്‍ മാത്രം ജോലി ചെയ്ത് കഷ്ടപ്പെടേണ്ട. എനിക്കും ജോലി ചെയ്യാന്‍ പറ്റും.’
‘ഹും. അങ്ങനെ നീ സമ്പാദിച്ച് കുടുംബം പോറ്റണ്ട’
‘അതെന്റെ ഇഷ്ടം. നിങ്ങള്‍ കുഞ്ഞിനെ നോക്കിക്കോളൂ. ഞാന്‍ ജോലിയ്ക്ക് പോകാം’
അയാള്‍ കൈ വീശി ഒറ്റയടി. അവളുടെ കവിള്‍ കരുവാളിച്ച് പോയി.
‘എന്നെ തല്ലിയല്ലേ… ഇനി ഒരു നിമിഷം ഞാന്‍ നിങ്ങടെ കുടെ ജീവിക്കില്ല’ ഇത്രയും പറഞ്ഞ് അവള്‍ വാതില്‍ തുറന്ന് പോയി. അയാള്‍ അവളെ തടയാനെന്ന പോലെ പിന്നാലെ ചെന്നു.
*****************
അവര്‍ പഴയ ഇരിപ്പിടങ്ങളിലേയ്ക്ക് തിരിച്ചെത്തി. അയാള്‍ ഒന്നും സംസാരിക്കാ നാവാതെ യിരുന്നു, അവള്‍ക്ക് വീര്‍പ്പ് മുട്ടുന്നുണ്ടായിരുന്നു. വയസ്സന്‍ അപ്പോഴും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയാണ്. ആദ്യത്തെ ചെറുപ്പക്കാരന്‍ ഒന്നും സംസാരിക്കുന്നില്ല. രണ്ടാമത്തെ ചെറുപ്പക്കാരന്‍ വയസ്സന്റെ ചെവിയില്‍ എന്തോ പറഞ്ഞു.
വയസ്സന്‍ ഫയല്‍ തിരിച്ച് കൊടുത്തു. കുറേ നേരം അലോചിച്ചിട്ട് പറഞ്ഞു.
‘നളിനി. നിങ്ങളുടെ പ്രൊഫൈല്‍ നല്ലതാണ്. പക്ഷേ പറയുന്നതില്‍ ഖേദമുണ്ട്… ഈ ജോലിയ്ക്ക് നിങ്ങള്‍ ഇണങ്ങുന്നതല്ല
‘സര്‍… എങ്ങിനെ വേണമെങ്കിലും ഞാന്‍ ജോലി ചെയ്യാം. എനിക്കൊരവസം തരൂ…” അവള്‍ കെഞ്ചി നോക്കി. അവര്‍ സമ്മതിച്ചില്ല.
‘വിഷ് യു ആള്‍ ദ ബെസ്റ്റ് ‘ മൂന്ന് പേരും ഒന്നിച്ച് പറഞ്ഞു.
ഇന്റര്‍വ്യൂ റൂമിന്റെ വതില്‍ തുറന്ന് പുറത്തേയ്ക്കി റങ്ങുമ്പോള്‍ 30 കണ്ണുകള്‍ അവളെ കരണ്ട് തിന്നു. അന്നേരം എവിടെയോ ഒരു കുഞ്ഞിന്റെ കരച്ചില്‍ അവള്‍ കേട്ടു.
(ജയേഷ് )
അടിമ
വനാന്തരങ്ങളില്‍ നിന്നായിരുന്നു രാജ ഭടന്‍മാര്‍ എന്നെ പിടിച്ചു കൊണ്ടു വന്നത്. ഞാന്‍ പുല്ലാങ്കുഴലൂതി അലയുക യായിരുന്നു. കൊട്ടാരം കുശിനിപ്പുരയില്‍ ചെമ്പു കിടാരങ്ങള്‍ ചുമക്കലായിരുന്നു അവരെന്നെ ക്കൊണ്ട് ചെയ്യിച്ചിരുന്നത്. അപൂര്‍വ്വമായ് കിട്ടിയിരുന്ന ഒഴിവു സമയങ്ങളില്‍ ഞാന്‍ പുല്ലാങ്കുഴല്‍ വിളിക്കും.
ഒരിക്കല്‍ രാജകുമാരി എന്നെ വിളിപ്പിച്ചു. എനിക്ക് സമ്മാനങ്ങള്‍ തന്നു. എന്റെ സംഗീതം അവര്‍ക്ക് വളരെ യിഷ്ടമായിരുന്നു. പിന്നീടവരെന്നെ സ്‌നേഹിച്ചു. ഞങ്ങള്‍ പ്രണയ ബദ്ധരായി. പ്രണയം രാജാവറിഞ്ഞു. രാജ കിങ്കരന്‍മാര്‍ ചങ്ങലയില്‍ ബന്ധിച്ചെന്നെ രാജ സമക്ഷം ഹാജരാക്കി. രാജാവ് ആജ്ഞാപിച്ചു – “രാജകുമാരിയെ മറക്കുക; സംഗീതം നിര്‍ത്തുക.” രണ്ടും എനിക്ക് അസാധ്യമായിരുന്നു. രാജാവ് ശിക്ഷ വിധിച്ചു – “ഈ അടിമയെ ഷണ്ഡീകരിച്ച് നപുംസകമാക്കുക.” ദണ്ഡനാ മുറിയില്‍ രാജ വൈദ്യന്‍ വൃഷണ ങ്ങളുടച്ചെന്നെ നപുംസകമാക്കി. പിന്നെ കുന്തം തന്ന് എന്നെ അന്തപുര സ്ത്രീകളുടെ കൊട്ടാരം കാവല്‍ക്കാ രനാക്കി.
എന്നിട്ടും… ഒരു പൗര്‍ണ്ണമി നാളില്‍ ഞാന്‍ ശയന മുറിയില്‍ നുഴഞ്ഞു കയറി രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു! രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു!!!
പിന്നെ കൊട്ടാര മുറ്റത്തേക്ക് ചെന്ന് പുല്ലാങ്കുഴലൂതി അവസാനത്തെ സംഗീതം മുഴക്കി.
പ്രദീപ് പേരശ്ശന്നൂര്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)