2012, ഡിസംബർ 23, ഞായറാഴ്‌ച

ക്രിക്കറ്റ് ദൈവം വിരമിയ്ക്കല്‍ പ്രഖ്യാപിച്ചത്.

മുംബൈ: അതെ, സര്‍വ്വരെയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് ദൈവം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തികച്ചും ഔദ്യോഗികപരമായ രീതിയിലാണ് സച്ചിന്‍ തന്റെ വിരമിയ്ക്കല്‍ പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനത്തിലും താരം മാതൃക കാട്ടി. സാധാരണ ഒരു പത്രസമ്മേളനത്തിലൂടെയാണ് സെലക്ടര്‍മാര്‍ പോലും താരങ്ങളുടെ വിരമിയ്ക്കല്‍ അറിയാറുള്ളൂ. ഔദ്യോഗികമായ കത്തുകള്‍ പിന്നാലെ എന്നനിലപാടാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്ഥനായ സച്ചിന്‍ സെലക്ഷന്‍ കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിരമിയ്ക്കുവാനുള്ള താത്പര്യം വ്യക്തമാക്കിക്കൊണ്ട് ബിസിസിഐയ്ക്ക് കത്തയയ്ക്കുകയായിരുന്നു. സച്ചിന്റെ വിരമിക്കല്‍ തീരുമാനം ബിസിസിഐ  സ്ഥിരീകരിച്ചിട്ടുണ്ട്                                                                                    . ടെസ്റ്റ് മത്സരങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സച്ചിന്‍ യുവതാരങ്ങള്‍ക്കായി വഴിമാറുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ നിലയ്ക്ക് വിമര്‍ശകര്‍ക്ക് ഏകദിന പരമ്പരയിലൂടെ ശക്തമായ മറുപടി നല്‍കി പതിവുപോലെ സച്ചിന്‍ തിരിച്ചെത്തുമെന്ന ആരാധകരുടെ സ്വപ്നമാണ് ഈ പ്രഖ്യാപനത്തിലൂടെ തകര്‍ന്നത്.                                                                                                               
പാക്കിസ്ഥാനെതിരായ പരമ്പരയ്ക്കുശേഷം വിരമിയ്ക്കല്‍ സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കാമെന്നാണ് സച്ചിന്റെ വിരമിയ്ക്കലിനായി മുറവുളി കൂട്ടിയവര്‍ പോലും പ്രതീക്ഷിച്ചത്. എന്നാല്‍ ആര്‍ക്കും നേരിയ ഒരു സൂചന പോലും നല്‍കാതെയായിരുന്നു താരത്തിന്റെ വിരമിയ്ക്കല്‍. തീരുമാനത്തോട് അനുകൂലിച്ചും പ്രതീകൂലിച്ചും അഭിപ്രായങ്ങള്‍ പറയുന്നവര്‍                                                                                                                                                


ഒരുകാര്യത്തില്‍ഏകഅഭിപ്രായക്കാരാണ്.                                                                                                                                ഞെട്ടിയ്ക്കുന്നതായിരുന്നു ഈ പ്രഖ്യാപനം എന്നത്.
തീര്‍ച്ചയായും ക്രിക്കറ്റിന്റെ ഒരു കാലഘട്ടത്തിന്റെ
അന്ത്യം തന്നെയാകും സച്ചിനെന്ന ഇതിഹാസം
 വിരമിയ്ക്കലിലൂടെ സംഭവിയ്ക്കുക.
1973 ഏപ്രില്‍ 24നു ജനിച്ച സച്ചിന്‍ രമേശ് തെന്‍ഡുല്‍ക്കര്‍ തന്റെ 15-#ാ#ം വയസ്സിലാണ് രാജ്യത്തിനായി കളിയ്ക്കാനിറങ്ങുന്നത്.463 രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ബാറ്റേന്തിയ സച്ചിന്‍ 452 ഇന്നിംഗ്‌സുകളില്‍ നിന്നായി 18,426 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 49 സെഞ്ച്വറികളും 96 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പെടുന്നു. ബാറ്റിങ് ശരാശരി 44.83. സ്‌ട്രൈക്ക് റേറ്റ് 86.23. ഏകദിനങ്ങളില്‍ 2016 ബൗണ്ടറികള്‍ നേടിയ താരം തന്നെയാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം ബൗണ്ടറി നേടുന്ന താരം. 195 തവണ ആ ബാറ്റില്‍ നിന്ന് സിക്‌സറുകള്‍ പിറന്നു. 140 ക്യാച്ചുകളും സച്ചിന്‍ ഏകദിനങ്ങളില്‍ നിന്നു നേടി.


ഏറ്റവും അധികം റണ്‍സ്, ഏറ്റവും അധികം സെഞ്ച്വറി, ആദ്യ ഇരട്ട സെഞ്ച്വറി എന്നിങ്ങനെ ഒരു പിടി റക്കോഡുകള്‍ തന്റെ പേരിലാക്കിയാണ് താരം പടിയിറങ്ങുന്നത്
ബോളിംഗിലും മോശമായിരുന്നില്ല സച്ചിന്‍ 463 ഏകദിന മത്സരങ്ങളില്‍ നിന്നായി 154 വിക്കറ്റുകളാണ് സച്ചിന്റെ സമ്പാദ്യം. അതില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.




 മാസ്മരികത നിറഞ്ഞ സച്ചിന്റെ പ്രകടനം കാണാത്ത ക്രിക്കറ്റ് സ്റ്റേഡിയം ഒന്നുപോലും ലോകത്തുണ്ടാകില്ല. അതില്‍ നമ്മുടെ കൊച്ചി മാത്രം വേറിട്ടു നില്‍ക്കുന്നു. കൊച്ചിയിലെ ഗ്രൗണ്ട് സച്ചിനെന്ന ബാറ്റ്‌സ്മാനെ അകറ്റി നിര്‍ത്തിയപ്പോള്‍ ലോകം കണ്ടത് മികച്ച സ്പിന്നറെയാണ്. രണ്ട് തവണയാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സച്ചിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ജീവിയ്ക്കുന്ന ഇതിഹാസം എന്ന് സച്ചിനെ വിശേഷിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല. വിശേഷണങ്ങള്‍ക്ക് അതീതനായ വ്യക്തിത്വത്തിന് ഉടമകൂടിയായ സച്ചിന്‍ തിളക്കത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിയ്ക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പേര് എന്നും ഓര്‍ക്കാനിടയാക്കും.
പെട്രോളടിച്ച്‌ കീശ കാലിയാവുന്ന കാറുടമകള്‍ക്ക്‌ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണിത്‌. പെട്രോളിനു പകരം പലവിധ ഇന്ധനങ്ങള്‍ ഉപയോഗിച്ച്‌ ഓടുന്ന കാറുകളെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്‌. എന്നാല്‍, ചൈനയിലെ ടാങ്ങ്‌ ഴെന്‍പിങ്‌ എന്ന കര്‍ഷകന്‍ കണ്ടുപിടിച്ച കാറിനൊപ്പം ഇവയൊന്നും വരില്ല എന്ന്‌ ഉറപ്പാണ്‌. ഴെന്‍പിങിന്റെ കാര്‍ കാറ്റടിച്ചാലും ഓടും!
തന്റെ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ 1,600 ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കപ്പെട്ട കാര്‍ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സ്പോ നടക്കുന്ന ചൈനയുടെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്‌ട്രിയുടെ തലവര തന്നെ മാറ്റിയെഴുതിയേക്കാം. ഴെന്‍പിങിന്റെ കാറിന്‌ രണ്ട്‌ സെറ്റ്‌ ബാറ്ററിയും ജനറേറ്ററുമുണ്ട്‌. ഒരു ബാറ്ററിയുടെ ചാര്‍ജ്‌ ഉപയോഗിച്ച്‌ കാര്‍ ഓടുമ്പോള്‍ മുന്നിലെ വലിയ ഫാന്‍ കറങ്ങുകയും അതിലൂടെ അടുത്ത സെറ്റ്‌ ബാറ്ററി ചാര്‍ജാവുകയും ചെയ്യും. പോരാത്തതിന്‌ കാറിന്റെ പിന്നിലെ രണ്ട്‌ ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലിലൂടെയും വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടും.
കാറ്റിലോടുന്ന കാറിന്‌ സാധാരണ ഇലക്‌ട്രിക്‌ കാറുകളില്‍ നിന്ന്‌ വളരെയധികം വ്യത്യാസങ്ങളുണ്ട്‌. ഇതിന്‌ മണിക്കൂറില്‍ 140 കി.മീ വേഗതയില്‍ വരെ ഓടാന്‍ കഴിയുമെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. മറ്റ്‌ ഇലക്‌ട്രിക്‌ കാറുകളെക്കാള്‍ മൂന്ന്‌ മടങ്ങ്‌ ബാറ്ററി ലൈഫും ഈ കാറിന്‌ ഉണ്ട്‌ എന്ന്‌ ഴെന്‍പിങ്‌ അവകാശപ്പെടുന്നു. ഒരു മീറ്റര്‍ ഉയരവും മൂന്ന്‌ മീറ്റര്‍ നീളവുമാണ്‌ കാറ്റിലോടുന്ന കാറിന്റെ വലിപ്പം.

വാര്‍ത്ത