2012, ഡിസംബർ 23, ഞായറാഴ്‌ച

പെട്രോളടിച്ച്‌ കീശ കാലിയാവുന്ന കാറുടമകള്‍ക്ക്‌ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണിത്‌. പെട്രോളിനു പകരം പലവിധ ഇന്ധനങ്ങള്‍ ഉപയോഗിച്ച്‌ ഓടുന്ന കാറുകളെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്‌. എന്നാല്‍, ചൈനയിലെ ടാങ്ങ്‌ ഴെന്‍പിങ്‌ എന്ന കര്‍ഷകന്‍ കണ്ടുപിടിച്ച കാറിനൊപ്പം ഇവയൊന്നും വരില്ല എന്ന്‌ ഉറപ്പാണ്‌. ഴെന്‍പിങിന്റെ കാര്‍ കാറ്റടിച്ചാലും ഓടും!
തന്റെ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ 1,600 ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കപ്പെട്ട കാര്‍ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ എക്‌സ്പോ നടക്കുന്ന ചൈനയുടെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്‌ട്രിയുടെ തലവര തന്നെ മാറ്റിയെഴുതിയേക്കാം. ഴെന്‍പിങിന്റെ കാറിന്‌ രണ്ട്‌ സെറ്റ്‌ ബാറ്ററിയും ജനറേറ്ററുമുണ്ട്‌. ഒരു ബാറ്ററിയുടെ ചാര്‍ജ്‌ ഉപയോഗിച്ച്‌ കാര്‍ ഓടുമ്പോള്‍ മുന്നിലെ വലിയ ഫാന്‍ കറങ്ങുകയും അതിലൂടെ അടുത്ത സെറ്റ്‌ ബാറ്ററി ചാര്‍ജാവുകയും ചെയ്യും. പോരാത്തതിന്‌ കാറിന്റെ പിന്നിലെ രണ്ട്‌ ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലിലൂടെയും വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടും.
കാറ്റിലോടുന്ന കാറിന്‌ സാധാരണ ഇലക്‌ട്രിക്‌ കാറുകളില്‍ നിന്ന്‌ വളരെയധികം വ്യത്യാസങ്ങളുണ്ട്‌. ഇതിന്‌ മണിക്കൂറില്‍ 140 കി.മീ വേഗതയില്‍ വരെ ഓടാന്‍ കഴിയുമെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. മറ്റ്‌ ഇലക്‌ട്രിക്‌ കാറുകളെക്കാള്‍ മൂന്ന്‌ മടങ്ങ്‌ ബാറ്ററി ലൈഫും ഈ കാറിന്‌ ഉണ്ട്‌ എന്ന്‌ ഴെന്‍പിങ്‌ അവകാശപ്പെടുന്നു. ഒരു മീറ്റര്‍ ഉയരവും മൂന്ന്‌ മീറ്റര്‍ നീളവുമാണ്‌ കാറ്റിലോടുന്ന കാറിന്റെ വലിപ്പം.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത