
ഒക്‌ടോബര്‍ ഒന്നിനാണ് യന്തിരന്‍ തീയറ്ററുകളിലെത്തുന്നത്. ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരം തീയറ്ററുകളിലാണ് ഒരേസമയം ചിത്രം റിലീസ് ചെയ്യുക. ചെന്നൈ നഗരം യന്തിരന്‍ തരംഗത്തിലമര്‍ന്നു കഴിഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുന്നില്‍ രജനിയുടെ പടുകൂറ്റന്‍ കട്ടൗട്ടുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പാലഭിഷേകവും പ്രത്യേക പൂജകളും നടത്തിയാകും പ്രദര്‍ശനം ആരംഭിക്കുക. മൂന്നു ഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. നഗരത്തിലെ മള്‍ട്ടിപ്ലെക്‌സുകളെല്ലാം രാവിലെ സ്‌പെഷല്‍ മോണിങ് ഷോ നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ഇത് അനുവദിയ്‌ക്കുകയാണെങ്കില്‍ പുലര്‍ച്ചെതന്നെ ഇവിടങ്ങളില്‍ യന്തിരന്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.
MANGALAM NEWS