
പറക്കും തളികയുടെ ആകൃതിയിലുളള ബഹിരാകാശ പേടകം നിര്‍മ്മിച്ചതായി ഇറാന്‍. പൈലറ്റില്ലാ പേടകത്തിന് സൊഹല്‍(ശനി) എന്നാണ് പേരിട്ടിരിക്കുന്നത് . 1950 ല്‍ ഹോളിവുഡ് സിനിമയായ ബി-മൂവിയില്‍ ഉപയോഗിച്ച പറക്കും തളികയോട് സാദൃശ്യമുള്ള പേടകത്തിന്റെ ചിത്രമാണ് ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി പുറത്തുവിട്ടത് .
എന്നാല്‍ 'പറക്കുംതളിക'യുടെ വലുപ്പമോ മറ്റുവിവരങ്ങളോ നല്‍കാന്‍ ഇറാന്‍ തയാറായിട്ടില്ല. തീരെചെറുതായ സൊഹല്‍ ഇന്‍ഡോറിലും പ്രവര്‍ത്തിക്കുമെന്ന് സൂചനയുണ്ട് .
അനായാസം പറന്നുയരാനും ഇറങ്ങാനുമുള്ള സൗകര്യം , ശബ്‌ദമില്ലായ്‌മ എന്നിവയും നേട്ടമായി ഇറാന്‍ അവകാശപ്പെടുന്നുണ്ട് . ജിപിഎസ് , മികച്ച കാമറാ സംവിധാനം തുടങ്ങിയവയും ഇതിനുണ്ട് . ഇറാന്റെ പരമോന്നത നേതാവ് ആയത്തെളള അലി ഖമെയ്‌നി പങ്കെടുത്ത ഒരു ചടങ്ങിലാണത്രേ സൊഹല്‍ പ്രദര്‍ശിപ്പിച്ചത് .