2010, നവംബർ 7, ഞായറാഴ്‌ച

ഒബാമയ്‌ക്കായി കരയിലും കടലിലും സുരക്ഷ‍

jeevancom-jeevan ഒബാമയുടെ ഓരോ സന്ദര്‍ശനവും അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കു തലവേദനയാണ്‌. അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷയ്‌ക്കായി കരയിലും കടലിലും ആകാശത്തും അവര്‍ സുരക്ഷ ഒരുക്കുന്നു. ആധുനിക ഉപകരണങ്ങള്‍അത്യന്താധുനികമായ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ വഹിക്കുന്ന 13 വമ്പന്‍ വിമാനങ്ങളാണ്‌ അമേരിക്കന്‍ പ്രസിഡന്റിനായി ഇന്ത്യയിലെത്തുന്നത്‌. കാഡിലാക്‌ വണ്‍ അമേരിക്കന്‍ പ്രസിഡന്റ
ിന്റെ ഔദ്യോഗിക കാര്‍. കറുത്ത നിറത്തിലുള്ള കാഡിലാക്‌ കാറാണ്‌ ഇത്‌. ലിങ്കണ്‍ കോണ്ടിനെന്റല്‍ അല്ലെങ്കില്‍ ബറാക്‌ മൊബൈല്‍ എന്ന്‌ ഇതിനെ വിളിക്കുന്നു. ഒരു യുദ്ധടാങ്ക്‌ പോലെ ആക്രമണങ്ങളെ നേരിടാന്‍ സജ്‌ജമാണ്‌ ഈ കാര്‍. ബോയിംഗ്‌ 757 വിമാനത്തിന്റെ കാബിന്‍ ഡോര്‍ പോലെ ശക്‌തമാണ്‌ ഈ വെടിയുണ്ടകളെ തടത്തുനിര്‍ത്താന്‍ കരുത്തുള്ള ഈ കാറിന്റെ ഡോറുകള്‍. അമേരിക്കന്‍ രഹസ്യാനേ്വഷണ ഏജന്‍സി പരിശീലിപ്പിച്ചയാളാണ്‌ ഇതിന്റെ ഡ്രൈവര്‍. ദുഷ്‌കരമായ ഏതു സാഹചര്യത്തിലും മികവോടെ ഡ്രൈവ്‌ ചെയ്യാന്‍ ഈ ഡ്രൈവര്‍ക്കു സാധിക്കും. സ്‌റ്റീല്‍, അലൂമിനിയം, ടൈറ്റാനിയം, സെറാമിക്‌ എന്നിവ കൊണ്ടാണ്‌ കാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്‌. ഈ കാറിലിരുന്ന്‌ വൈറ്റ്‌ ഹൗസുമായും വൈസ്‌ പ്രസിഡന്റുമായും ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്‌. ന്യൂക്ലിയര്‍ ബോംബുകള്‍ വിക്ഷേപിക്കുന്നതിനും മറ്റും അധികാരമുള്ള അമേരിക്കന്‍ പ്രസിഡന്റിനു ഈ കാറിലിരുന്ന്‌ ഇതു ചെയ്യാം. രാസ-ജൈവ ആക്രമണങ്ങളെ തടയാനുള്ള ശേഷി ഈ കാറിനുണ്ട്‌. ബോംബാക്രമണങ്ങളേയും ഈ കാര്‍ പ്രതിരോധിക്കും. യന്ത്രത്തോക്കുകളും ബോംബ്‌ വിക്ഷേപണികളും ടിയര്‍ ഗ്യാസ്‌ സംവിധാനങ്ങളും ഇതിലുണ്ട്‌. രഹസ്യാനേ്വഷണ ഉദ്യോഗസ്‌ഥര്‍ 1,700 രഹസ്യാനേ്വഷണ ഉദ്യോഗസ്‌ഥരാണ്‌ ഒബാമയുടെ സുരക്ഷയ്‌ക്കായി ഇന്ത്യയിലെത്തുന്നത്‌. നിരവധി തോക്കുകള്‍ വഹിച്ചാണ്‌ ഇവര്‍ ഒബാമയ്‌ക്കു അകമ്പടി സേവിക്കുന്നത്‌. മറൈന്‍ വണ്‍ പ്രത്യേക തരത്തിലുള്ള ഹെലികോപ്‌റ്ററുകളാണിത്‌. മൂന്നു മറൈന്‍ വണ്‍ ഹെലികോപ്‌റ്ററുകളാണ്‌ ഒബാമയുടെ സുരക്ഷയ്‌ക്കായി ഇന്ത്യയിലെത്തുന്നത്‌. ഇതിലായിരിക്കും ഒബാമ സഞ്ചരിക്കുക. പോലീസ്‌ നായ ബോംബുകളും മറ്റും മണം പിടിച്ചു കണ്ടെത്താന്‍ ശേഷിയുള്ള 30 പോലീസ്‌ നായ്‌ക്കളെയാണ്‌ അമേരിക്കന്‍ ഉദ്യോഗസ്‌ഥര്‍ സുരക്ഷയ്‌ക്കായി വിന്യസിപ്പിക്കുന്നത്‌.

വാര്‍ത്ത