
ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളിലുള്ള ആന്‍ഡ്രു മാക്കി മദ്യപിക്കുന്നതില്‍ അഭിമാനിക്കുന്ന യുവാവാണ്. കേള്‍വിക്കുറവുള്ളതിനാല്‍ മദ്യലഹരിയില്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളെക്കുറിച്ചുള്ള പരാതികളും ആന്‍ഡ്രുവിനു കേള്‍ക്കേണ്ടിവരുന്നില്ല എന്ന ഭാഗ്യവുമുണ്ട്‌്. എന്നാല്‍, അമിതമായി മദ്യപിച്ച് ആന്‍ഡ്രു കാറോടിച്ചു പോകവേ ഒരുഅബദ്ധം പറ്റി. അതോടെ മൂന്നു വര്‍ഷത്തേക്ക് ഡ്രൈവിംഗ് ചെയ്യുന്നതില്‍നിന്നു പോലീസ് ആന്‍ഡ്രുവിനെ വിലക്കിയിരിക്കുകയാണ്.
ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം ആന്‍ഡ്രു കാറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കാര്‍ അല്‌പ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ തന്നെ ആന്‍ഡ്രുവിന്റെ കാറിന്റെ ഒരു ചക്രം ഊരിത്തെറിച്ചുപോയി. എന്നാല്‍, മദ്യലഹരിയില്‍ ആന്‍ഡ്രു ഇതൊന്നുമറിയുന്നില്ലായിരുന്നു. അപകടകരമാം വിധം റോഡിലൂടെ അമിത വേഗതയിലായിരുന്നു ആന്‍ഡ്രുവിന്റെ ഡ്രൈവിംഗും. ടയറില്ലാതിനാല്‍ റിം റോഡിലുരഞ്ഞ് തീ പാറിച്ചായിരുന്നു ആന്‍ഡ്രുവിന്റെ സഞ്ചാരം. കേള്‍വിക്കുറവുള്ളതിനാല്‍ ഈ ശബ്‌ദകോലാഹലമൊന്നും ആന്‍ഡ്രു കേള്‍ക്കുന്നില്ലായിരുന്നു. ആറു കിലോമീറ്ററിലേറെ ദൂരം ആന്‍ഡ്രു ഇങ്ങനെ ഡ്രൈവു ചെയ്‌തിരുന്നു. ഒടുവില്‍ പോലീസ് പിടികൂടിയപ്പോള്‍ മാത്രമാണ് ആന്‍ഡ്രു ഇക്കാര്യമറിയുന്നത്.