
നക്ഷത്രങ്ങളില്ലാത്ത ഗ്രഹങ്ങളിലും ജീവിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. സൂര്യന്‍/നക്ഷത്രത്തില്‍ നിന്ന് പുറപ്പെടുന്ന ഊര്‍ജം ജീവന്‍ നിലനിര്‍ത്താന്‍ വേണമെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തലുകള്‍. ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകനായ ഡോറിയന്‍ അബ്ബോട്ടാണ് പുതിയ സിദ്ധാന്തത്തിന് പിന്നില്‍.
ഗ്രഹങ്ങളുടെ ഉള്ളിലുളള ചൂട് ദ്രാവകങ്ങളെ നിലനിര്‍ത്തുമെന്നാണ് വിശദീകരണം. ഇത്തരം ഗ്രഹങ്ങള്‍ക്കുളളില്‍ 'സമുദ്രങ്ങളും' ഉണ്ടാകാം. സൂര്യപ്രകാശം ആവശ്യമില്ലാത്ത ബാക്‌ടീരകള്‍ക്ക് ഈ സാഹചര്യത്തില്‍ ജീവിക്കാനാകുമത്രേ.
നക്ഷത്രം/സൂര്യനില്‍ നിന്ന് ഏറെ അകലെയുള്ള ഗ്രഹങ്ങള്‍ക്കും ഈ സിദ്ധാന്തം ബാധകമാണ് . ശനിയുടെ ഉള്ളില്‍ ഇത്തരം സമുദ്രങ്ങള്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയില്‍ 160 കിലോമീറ്റര്‍ ആഴമുള്ള സമുദ്രം കണ്ടെത്തിയിട്ടുണ്ട് .
അകകാമ്പിലെ ഉയര്‍ന്ന താപനില ഭൂമിയുടെ തുടക്കത്തിലേ ഉണ്ട് . എന്നാല്‍ സൂര്യനില്‍ നിന്നുളള ഊര്‍ജമാണ് ഭൂമിയിലെ ജീവികള്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട് . തങ്ങളുടെ പുതിയ കണ്ടെത്തല്‍ ഭാവി ബഹിരാകാശ യാത്രികര്‍ക്ക് പ്രയോജനം ചെയ്യുേെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.