
16-മതു ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനു തുടക്കമായി. 32 ദിവസം നീളുന്ന ഫെസ്റ്റിവല്‍ മനോഹരമായ ആഘോഷ പരിപാടികളോടെ ബുര്‍ജ് ഖലീഫയില്‍ ഉദ്ഘാടനം ചെയ്തു. വാട്ടര്‍ ഷോ ആയിരുന്നു ഉദ്ഘാടന ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം.
പൊതുജനങ്ങള്‍ക്കു വേണ്ടി ദുബായി ക്രീക്ക് പാര്‍ക്കില്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. ക്രീക്ക് പാര്‍ക്ക്, ഹെറിറ്റേജ് വില്ലെജ്, ഗ്ലോബല്‍ വില്ലെജ് എന്നിവിടങ്ങളില്‍ കലാവിരുന്നുകളും കരിമരുന്നു പ്രയോഗവും നടന്നു. കൂടാതെ നിരവധി സമ്മാനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു. സമ്മാനര്‍ഹരില്‍ കൂടുതല്‍ മലയാളികളും.