2010, ഡിസംബർ 4, ശനിയാഴ്‌ച
അടിമ
വനാന്തരങ്ങളില്‍ നിന്നായിരുന്നു രാജ ഭടന്‍മാര്‍ എന്നെ പിടിച്ചു കൊണ്ടു വന്നത്. ഞാന്‍ പുല്ലാങ്കുഴലൂതി അലയുക യായിരുന്നു. കൊട്ടാരം കുശിനിപ്പുരയില്‍ ചെമ്പു കിടാരങ്ങള്‍ ചുമക്കലായിരുന്നു അവരെന്നെ ക്കൊണ്ട് ചെയ്യിച്ചിരുന്നത്. അപൂര്‍വ്വമായ് കിട്ടിയിരുന്ന ഒഴിവു സമയങ്ങളില്‍ ഞാന്‍ പുല്ലാങ്കുഴല്‍ വിളിക്കും.
ഒരിക്കല്‍ രാജകുമാരി എന്നെ വിളിപ്പിച്ചു. എനിക്ക് സമ്മാനങ്ങള്‍ തന്നു. എന്റെ സംഗീതം അവര്‍ക്ക് വളരെ യിഷ്ടമായിരുന്നു. പിന്നീടവരെന്നെ സ്‌നേഹിച്ചു. ഞങ്ങള്‍ പ്രണയ ബദ്ധരായി. പ്രണയം രാജാവറിഞ്ഞു. രാജ കിങ്കരന്‍മാര്‍ ചങ്ങലയില്‍ ബന്ധിച്ചെന്നെ രാജ സമക്ഷം ഹാജരാക്കി. രാജാവ് ആജ്ഞാപിച്ചു – “രാജകുമാരിയെ മറക്കുക; സംഗീതം നിര്‍ത്തുക.” രണ്ടും എനിക്ക് അസാധ്യമായിരുന്നു. രാജാവ് ശിക്ഷ വിധിച്ചു – “ഈ അടിമയെ ഷണ്ഡീകരിച്ച് നപുംസകമാക്കുക.” ദണ്ഡനാ മുറിയില്‍ രാജ വൈദ്യന്‍ വൃഷണ ങ്ങളുടച്ചെന്നെ നപുംസകമാക്കി. പിന്നെ കുന്തം തന്ന് എന്നെ അന്തപുര സ്ത്രീകളുടെ കൊട്ടാരം കാവല്‍ക്കാ രനാക്കി.
എന്നിട്ടും… ഒരു പൗര്‍ണ്ണമി നാളില്‍ ഞാന്‍ ശയന മുറിയില്‍ നുഴഞ്ഞു കയറി രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു! രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു!!!
പിന്നെ കൊട്ടാര മുറ്റത്തേക്ക് ചെന്ന് പുല്ലാങ്കുഴലൂതി അവസാനത്തെ സംഗീതം മുഴക്കി.
പ്രദീപ് പേരശ്ശന്നൂര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ