വാഷിംഗ്‌ടണ്‍: ബഹിരാകാശത്ത് ഭൂമിയുടെ 'സ്വഭാവങ്ങളുള്ള' ഗ്രഹം കണ്ടെത്തിയതായി ശാസ്‌ത്രജ്‌ഞര്‍. കാര്‍നിജ് ഇന്‍സ്‌റ്റിറ്റ്യൂഷനിലെ ആര്‍ പോള്‍ ബട്ട്‌ലര്‍ ആണ് പുതിയ ഗ്രഹം കണ്ടെത്തിയത് . പുതിയ ഗ്രഹത്തിലെ താപനിലയും അന്തരീക്ഷവും ഭൂമിക്കു സമാനമെന്നാണ് ഒരു വിഭാഗം ശാസ്‌ത്രജ്‌ഞരുടെ മതം. ഗുരുത്വാകര്‍ഷണം ഭൂമിക്കു തുല്യമാണ് . ജീവന് അനുകൂലമായ സാഹചര്യമാണ് ഗ്രഹത്തിലുള്ളതെന്ന് പെന്‍ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ജിം കാസ്‌റ്റിംഗ് പറഞ്ഞു. ബാക്‌ടീരിയകളുടെ സാന്നിധ്യവും പുതിയ 'ഭൂമി'യില്‍ ശാസ്‌ത്രലോകം പ്രതീക്ഷിക്കുന്നുണ്ട് .
എന്നാല്‍ പുതിയ ഗ്രഹത്തോട് വിയോജിപ്പുള്ളവരുമുണ്ട് . ഭൂമിയുടെ മൂന്നിരട്ടി ഭാരമാണ് പുതിയ ഗ്രഹത്തിനുളളത് . അച്ചുതണ്ടിന് ചുറ്റുമുള്ള കറക്കത്തിനും വേഗതകുറവാണ് . അതിനാല്‍ ഗ്രഹത്തില്‍ രാത്രിയും പകലും ഉണ്ടാകില്ല.
120 ത്രില്യണ്‍ മൈലുകള്‍ അകലെയാണ് പുതിയ ഗ്രഹം. ഗ്ലൈസ് 581 എന്ന നക്ഷത്രമാണ് പുതിയ ഗ്രഹത്തിന്റെ 'സൂര്യന്‍'. പ്രപഞ്ചത്തില്‍ 40 ബില്യന്‍ ഗ്രഹങ്ങളില്‍ ഭൂമിക്കു തുല്യമായ സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്‌റ്റീവന്‍ വോട്ട് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ