
ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദന്റെ മുഖത്ത് വെടിയേറ്റ രീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് എതിര്‍പ്രചരണം. ഈ ചിത്രം വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്യുന്നത് ശരിയല്ലെന്ന് യു.എസ്. അധികൃതര്‍ തന്നെ അവിടത്തെ ടിവി ചാനലുകളോടു പറഞ്ഞിട്ടുണ്ടെന്നാണ് ഇന്റര്‍നെറ്റ് ബ്ലോഗുകളിലെ വാര്‍ത്ത.
ലാദന്റെതായി 1998-ല്‍ പുറത്തുവന്ന ചിത്രത്തില്‍ മാറ്റം വരുത്തിയാണത്രേ പുതിയ ചിത്രം ഇറങ്ങിയിരിക്കുന്നത്.
ലാദന്റെ ശരീരവും വസ്‌ത്രത്തിന്റെ നിറവും മുടിയുമെല്ലാം സൂക്ഷ്‌മമായി പരിശോധിക്കുകയാണെങ്കില്‍ ഇതു വ്യക്‌തമാകുമെന്നാണ് വാര്‍ത്തയില്‍ നല്‍കുന്ന സൂചന. വായ്, താടി, മൂക്ക് എന്നിവിടങ്ങളിലാണ് കൃത്രിമത്വം കൂടുതല്‍ പ്രകടമായിട്ടുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ