
തിരുവനന്തപുരത്തും കാസര്‍ഗോഡും സംസാരിക്കുന്നത് മലയാളമാണെങ്കിലും ഇരു ദേശങ്ങളിലുള്ളവരുടെയും ഉച്ചാരണത്തില്‍ പരസ്‌പരം മനസിലാകാത്തവിധമുള്ള വ്യത്യാസമുണ്ട്. അമേരിക്കയിലും ബ്രിട്ടണിലും സംസാരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലും ഈ വ്യത്യാസം പ്രകടമാണ്.
ഓരോ ദേശങ്ങളുടെ പ്രത്യേകതയാണ് ഈ ഉച്ചാരണവ്യതിയാനത്തിനു കാരണം. എന്നാല്‍, അമേരിക്കക്കാരിയായ കാരെന്‍ ബട്ട്‌ലര്‍ എന്ന യുവതി ശസ്‌ത്രക്രിയ കഴിഞ്ഞതോടെ സംസാരിച്ചു തുടങ്ങിയതോ ബ്രിട്ടീഷ് ഇംഗ്ലീഷിലും
വായില്‍ നടത്തിയ ഒരു ശസ്‌ത്രക്രിയയെത്തുടര്‍ന്നാണ് കാരെന്‍ അമേരിക്കന്‍ ഉച്ചാരണത്തില്‍നിന്നുമാറി ബ്രിട്ടീഷ് ഉച്ചാരണത്തില്‍ സംസാരിച്ചു തുടങ്ങിയത്. എന്താണ് കാരന്റെ ഉച്ചാരണ വ്യതിയാനത്തിന്റെ കാരണമെന്നു വൈദ്യശാസ്‌ത്രത്തിനു വിശദീകരിക്കാനായിട്ടില്ല. 1900നുശേഷം ഇത്തരം 60 കേസുകള്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ