
ലോകത്തെ ഏറ്റവും വലിയ പുഞ്ചിരി ചിഹ്നം(സ്‌മൈലി) തീര്‍ത്തു ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ക്രോയേഷ്യക്കാര്‍. 768 ആളുകള്‍ വൃത്തത്തില്‍ ഒന്നിച്ചുനിന്നാണ് പുഞ്ചിരിച്ചു നില്‍ക്കുന്ന ഈ വമ്പന്‍ രൂപം തീര്‍ത്തത്. ക്രോയേഷ്യയിലെ സഗ്രെബ് നഗരത്തിലായിരുന്നു ഈ ഭീമന്‍ രൂപം തീര്‍ത്തത്. മഞ്ഞ വസ്‌ത്രമണിഞ്ഞവര്‍ക്കിടയില്‍ കണ്ണിന്റെയും ചുണ്ടിന്റെയും സ്‌ഥാനത്ത് കറുത്ത വസ്‌ത്രമണിഞ്ഞവര്‍ അണിനിരന്നാണ് പുഞ്ചിരി രൂപം തീര്‍ത്തത്.
ലാത്വവിയന്‍ തലസ്‌ഥാനമായ റിഗയില്‍ 551 ആളുകള്‍ ചേര്‍ന്നു തീര്‍ത്ത് പുഞ്ചിരി രൂപമാണ് ക്രോയേഷ്യക്കാര്‍ തകര്‍ത്തത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ