
ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ മാത്രം കിട്ടുന്നൊരു കോഴിമുട്ടയുണ്ട്. ആളുകള്‍ ക്യൂ നിന്നാണ് ഈ കോഴിമുട്ട സ്വന്തമാക്കുന്നത്. സാധാരണ കോഴിമുട്ടയില്‍നിന്നു വലുപ്പത്തിലും ഭാരത്തിലും മുമ്പനാണ് അസാധാരണമായ ഈ കോഴിമുട്ട. 160 ഗ്രാം ഭാരമുള്ള ഈ മുട്ടയ്‌ക്ക് ഒമ്പതു സെന്റീമീറ്ററോളം നീളമുണ്ട്. സാധാരണ ഒരു കോഴിവളര്‍ത്തുകാരന്‍മാത്രമായ ജെറി പാഗെറ്റാണ് ഈ കോഴിയുടെ ഉടമ. മറ്റു കോഴികളില്‍നിന്നു യാതൊരു വ്യത്യാസവും ഈ കോഴിക്കില്ലെന്നാണ് പാഗെറ്റ് പറയുന്നത്. ഹാട്ടി എന്നാണ് പാഗെറ്റ് ഈ കോഴിയെ വിളിക്കുന്നത്.
ഏതാനും നാള്‍ മുമ്പ് 11 സെന്റീമീറ്റര്‍ വലിപ്പമുള്ള മുട്ടയിട്ടിട്ടുണ്ട് ഹാട്ടിയെന്നാണ് പാഗെറ്റ് സാക്ഷ്യപ്പെടുത്തുന്നത്. ആറുസെന്റീമീറ്ററാണ് സാധാരണമുട്ടയുടെ ശരാശരി നീളം. ഈ നീളത്തിലുള്ള ചെറിയ മുട്ടയിടാന്‍ എന്തായാലും ഹാട്ടി തയാറല്ല.