2011, ഫെബ്രുവരി 23, ബുധനാഴ്‌ച

കുപ്പിയില്‍ ഒളിക്കുന്ന പൂച്ച!

ഒളിക്കുന്നതില്‍ വിദഗ്‌ധരാണ്‌ പൂച്ചകള്‍. എന്നാല്‍, സൂഷ എന്ന പൂച്ച സാധാരണ പൂച്ചകളെ ഒളിക്കുന്നകാര്യത്തില്‍ കടത്തിവെട്ടും. ഉടമസ്‌ഥര്‍ കാണാത്തിടത്താണ്‌ പൂച്ചകള്‍ ഒളിക്കുന്നതെങ്കില്‍ സുഷ ഒളിക്കുന്നത്‌ ഉടമസ്‌ഥര്‍ കാണ്‍കെ കുപ്പിയിലാണെന്നുമാത്രം. ചെറിയ ഗ്ലാസ്‌ കുപ്പികളില്‍ ഒളിക്കുന്നതാണ്‌ സുഷയ്‌ക്കു പ്രിയം. വായ്‌്വട്ടം വലുതായ കുപ്പിയാണെങ്കില്‍ സുഷ തീര്‍ച്ചയായും അതില്‍ കയറിപ്പറ്റിയിരിക്കും. ശരീരം ഒടിച്ചുമടക്കി കുപ്പിയില്‍ കയറിപ്പറ്റുന്ന സുഷയെ കാണുമ്പോള്‍ ഈ പൂച്ച ഇനി എങ്ങനെ ഇതിനുള്ളില്‍നിന്നു പുറത്തിറങ്ങും എന്നായിരിക്കും കാഴ്‌ചക്കാരുടെ വിചാരം. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി സുഷ കൂളായി കുപ്പിയില്‍നിന്നിറങ്ങി തന്റെ പാട്ടിനുപോകും. റഷ്യന്‍ തലസ്‌ഥാനമായ മോസ്‌കോയിലാണ്‌ സുഷയുടെ താമസമെങ്കിലും ലോകമെങ്ങുമുള്ളവര്‍ക്കു പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ്‌ സുഷ. സുഷയുടെ ഉടമസ്‌ഥ യൂറി കൊററ്റ്യൂണ്‍ ഇവളുടെ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതോടെ കുപ്പിയിലൊളിക്കുന്ന സുഷ ഹിറ്റാവുകയായിരുന്നു. കുപ്പിയില്‍ മാത്രമല്ല വാഷിംഗ്‌ മെഷീനില്‍ ഒളിക്കുന്നതിലും സുഷ വിദഗ്‌ധയാണ്‌.

വാര്‍ത്ത