2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

മമ്മൂട്ടി ചിത്രത്തില്‍ എആര്‍ റഹ്മാന്‍


മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ട്രാക്ക് വിത്ത് റഹ്മാനില്‍ പ്രേക്ഷകര്‍ക്കൊരു വലിയൊരു സര്‍പ്രൈസ്.

ടൈറ്റിലിനൊപ്പം സിനിമയിലും മദ്രാസ് മൊസാര്‍ട്ട് എആര്‍ റഹ്മാന്റെ സാന്നിധ്യമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്റെ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ഉണ്ടാവുമെന്നാല്ലാതെ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. മോഹാല്‍ലാല്‍ ചിത്രമായ യോദ്ധയ്ക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് വേണ്ടിയും റഹ്മാന്‍ ഇതുവരെ സംഗീതം പകര്‍ന്നിട്ടില്ല.

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ഇന്‍വെന്‍സ്റ്റിഗേറ്റീവ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രമുഖ ഗായകനൊപ്പം ട്രാക്ക് പാടാന്‍ മുംബൈയിലെത്തിയ യുവാവിന്റെ ദുരൂഹ മരണവും അതിന്റെ അന്വേഷണവുമാണ് സിനിമയുടെ തീം.

സംഗീതത്തിനും ആക്ഷനും ഒരു പോലെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുംജയരാജിന്റേത് തന്നെയാണ്. ശ്രീനിവാസന്‍ സംഗീതം കൈകാര്യം ചെയ്യുന്ന ട്രാക്ക് വിത്ത് റഹ്മാനിന്റെ ക്യാമറമാന്‍ അജയ് വിന്‍സന്റാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത