2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

സൗദിയിലെ ഫാല്‍ക്കന്‍ പക്ഷികള്‍ക്കും പാസ്‌പോര്‍ട്ട്‌

 സൗദി അറേബ്യയിലെ ഫാല്‍ക്കന്‍ പക്ഷികള്‍ക്ക്‌ ഇനി ഒരു തടസ്സവുമില്ലാതെ വിമാനത്തില്‍ യാത്ര ചെയ്യാം. ഉടമയ്‌ക്കൊപ്പം വിമാനത്തില്‍ കയറാനെത്തിയാല്‍ സുരക്ഷാ വിഭാഗം തടഞ്ഞുവെക്കുമെന്ന ഭയം വേണ്ട.

സൗദി അറേബ്യയിലെ ഫാല്‍ക്കന്‍ പക്ഷികള്‍ക്ക്‌ പ്രത്യേക പാസ്‌പോര്‍ട്ട്‌ അനുവദിക്കുന്നതു സംബന്ധിച്ച്‌ സൗദി അധികൃതരും അപൂര്‍വ ജന്തുജാലങ്ങളെയും സസ്യങ്ങളെയും വില്‍പന നടത്തുന്നത്‌ തടയുന്നത്‌ സംബന്ധിച്ച യു.എന്‍ സമിതിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.

ഇതിന്റെ അടിസ്‌ഥാനത്തില്‍ സൗദിയില്‍ നിന്നുള്ള ഫാല്‍ക്കനുകള്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ അനുവദിക്കും. മൂന്നു വര്‍ഷമായിരിക്കും ഇതിന്റെ കാലാവധി. ഫാല്‍ക്കന്‍ ഉടമയെ സംബന്ധിച്ച വിവരങ്ങളും പാസ്‌പോര്‍ട്ടിലുണ്ടാകും.

നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ ഫാല്‍ക്കന്‍ പക്ഷികളുമായി വിദേശത്തേക്ക്‌, പ്രത്യേകിച്ച്‌ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല.

ഓരോ യാത്രക്കും ഇറക്കുമതി ലൈസന്‍സ്‌ നേടേണ്ട അവസ്‌ഥയാണ്‌. കായിക ആവശ്യങ്ങള്‍ക്കും മല്‍സരത്തിനുമായി ഫാല്‍ക്കനുകളെ കൊണ്ടുപോകുന്നവര്‍ക്ക്‌ ഇത്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

എന്നാല്‍, പാസ്‌പോര്‍ട്ട്‌ ലഭിക്കുന്നതോടെ ഇനി ഫാല്‍ക്കനും വിമാനത്തില്‍ കയറാം.

ലോകത്തെ പല രാജ്യങ്ങളിലും, പ്രത്യേകിച്ച്‌ അറബ്‌ രാജ്യങ്ങളില്‍ ഏറെ പ്രിയപ്പെട്ട പക്ഷിയാണ്‌ ഫാല്‍ക്കന്‍. വന്‍ വില കൊടുത്ത്‌ ഇതിനെ വാങ്ങുന്നവരുണ്ട്‌. രണ്ടു കോടി രൂപയും അതില്‍ കൂടുതലും വിലയുള്ള ഫാല്‍ക്കനുകളുണ്ട്‌

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത