മലപ്പുറം: പാരിജാതം എന്ന സീരിയലില്‍ നായിക കഥാപാത്രങ്ങളായ അരുണയ്‌ക്കും സീമയ്‌ക്കും ഒരേ സമയം ജീവന്‍ നല്‍കുന്ന നടി രസ്‌ത പിതാവിനെതിരേ മൊഴി നല്‍കാന്‍ കോടതിയില്‍. അമ്മയെ അച്‌ഛന്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ തെളിവ് നല്‍കാനാണ് നടി കോടതിയിലെത്തിയത്. പെരിന്തല്‍മണ്ണ കോടതിയിലാണ് രസ്‌ന സാക്ഷി പറയാന്‍ എത്തിയത്. വെട്ടത്തൂര്‍ സ്വദേശി അബ്‌ദുല്‍ നാസറിനെതിരെ രസ്‌നയുടെ അമ്മ താഴെക്കോട് സ്വദേശിനി സാജിതയാണ് പരാതി നല്‍കിയത്.
ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് സാജിതയുടെ പരാതി. അമ്മയെ വളരെ ക്രൂരമായി അച്‌ഛന്‍ ഉപദ്രവിക്കുന്നുണ്ട് എന്നായിരുന്നു രസ്‌നയുടെ മൊഴി. എന്നാല്‍ പണവും പ്രശസ്‌തിയും ആയപ്പോള്‍ രസ്‌നയും അമ്മയും നാസറിനെ ഉപേക്ഷിച്ച് സ്വതന്ത്രരാകാന്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ ബലിയാടാണ് നാസറെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. സാജിതയുടെ പരാതിയില്‍ വാദം കേട്ട മജിസ്‌ട്രേറ്റ് കേസിന്റെ തുടര്‍വിചാരണ ഡിസംബറിലേക്ക് മാറ്റി.
മലയാളത്തിലെ പ്രമുഖ നടിമാരില്‍ പിതാവിനെതിരേ പരാതിയുമായി വന്നിട്ടുള്ളവരുടെ ഗണത്തില്‍ അവസാനയാളാണ് രസ്‌ന. മുന്‍പ് ജോമോള്‍ അടക്കമുള്ളവര്‍ മാതാപിതാക്കള്‍ക്കെതിരേ രംഗത്തുവന്നിരുന്നു. നടി മുക്‌തയാണ് ഏറ്റവും ഒടുവിലായി അച്‌ഛനെതിരേ പരസ്യമായി രംഗത്തുവന്ന നടി. ഇവരുടെ ഗണത്തിലേക്കാണ് ഇപ്പോള്‍ രസ്‌നയും ചേര്‍ന്നിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ