ചൈന പറക്കുംതളിക ഭീഷണിയില്‍!. കഴിഞ്ഞ ജൂണിന് ശേഷം എട്ടു പറക്കുംതളികകളാണത്രേ ചൈനയിലെത്തിയത് . കഴിഞ്ഞ മാസം 22 ന് ബൗതോവ് വിമാനത്താവളത്തിലാണ് അവസാനമായി പറക്കുംതളികകളെ കണ്ടെത്തിയത് . ഇതോടെ ഒരു മണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ജു എന്നൊരാള്‍ പറക്കുംതളികകളെ കാമറയില്‍ പകര്‍ത്തിയതായി ഷാന്‍ക്‌സി ന്യൂസ് നെറ്റ് റിപ്പോര്‍ട്ടു ചെയ്‌തു.
ആദ്യം നക്ഷത്രമെന്നാണ് ഇയാള്‍ കരുതിയത് . പിന്നീട് അന്തരീക്ഷത്തില്‍ ഇവ പൊങ്ങിക്കിടക്കുന്നതായി മനസിലാക്കിയത്രേ. എന്നാല്‍ പറക്കുംതളികള്‍ സംബന്ധിച്ച് സ്‌ഥിരീകരണം നല്‍കാന്‍ ചൈന വിസമ്മതിച്ചു.
ചൈനീസ് സൈന്യത്തിന്റെ വിമാനങ്ങളെ പറക്കും തളികകളായി തെറ്റിധരിച്ചതാകാമെന്ന വാദവുമുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ