സെഡ്രണ്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കത്തിന്റെ നിര്‍മ്മാണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയായി. ആല്‍പ്‌സ് പര്‍വ്വത നിരയുടെ ഇരുവശവുമുള്ള പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഥാര്‍ഡ് റെയില്‍വേ തുരങ്കത്തിന് 57 കിലോമീറ്റര്‍ (35.4 മൈല്‍) ൈദര്‍ഘ്യമുണ്ട്. യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിലുപരി, പരിസ്ഥിതിക്കു കോട്ടംതട്ടാതെ ചരക്കു കടത്തലിനുള്ള പാതയായാണ് ഗോഥാര്‍ഡിനെ കണ്ടിരിക്കുന്നത്. ഒമ്പതര മീറ്റര്‍ വീതിയുള്ള ഈ പാതയിലുടെ 2017 ഓടെ ്രെടയിന്‍ സര്‍വ്വീസ് ആരംഭിക്കനാവും. ഇറ്റലിയിലെ മിലാനില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചിലേക്ക് മണിക്കൂറില്‍ 250 കിലോമീറ്റര്‍ മവഗതയില്‍ തെടയിന്‍ കുതിച്ചുപായും. പ്രതിദിനം 300 സര്‍വ്വീസുകള്‍ നടത്താമെന്നാണ് കരുതുന്നത്.
ജപ്പാനിലെ സെയ്ക്കാം റെയില്‍ തുരങ്കത്തെ പിന്നിലാക്കിയാണ് (53.8 കിലോമീറ്റര്‍) ദൈര്‍ഘ്യം ഗോഥാര്‍ഡ് ഒന്നാം സ്ഥാനം അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെയും ഫ്രാന്‍ിനെയും കടല്‍ വഴി ബന്ധിപ്പിക്കുന്ന ചാനല്‍ തുരങ്കത്തില്‍ 50 കിലോമീറ്റാണ് ദൈര്‍ഘ്യം. ഗോഥാര്‍ഡിന് സമീപമുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ മെറ്റാരു തുരങ്കത്തിന് 37 കിലോമീറ്ററാണ് ദൈര്‍ഘ്യം.
ഗോഥാര്‍ഡ് യാഥാര്‍ത്ഥമായതോടെ യാത്രസമയം വളരെയധികം ലാഭിക്കാനായില്ല, എന്നിതിലുപരി ആല്‍പ്‌സ് പര്‍വ്വത നിരയെ കീറിമുറിച്ച തലങ്ങും വിലഞ്ഞും ആടുന്ന ചരക്കു വണ്ടികള്‍ വരുത്തിവയ്ക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് മോചനം നേടുമെന്നാണ് കരുതുന്നത്. ആല്‍പ്‌സ് പര്‍വ്വത നിരയുടെ മുകള്‍ഭാഗത്തുനിന്നും 2,000 മീറ്റര്‍ താഴേക്കൂടിയാണ് പുതിയ തുരങ്കം കടന്നുപോകുന്നത്. പതിനഞ്ചു വര്‍ഷം െകാണ്ടായിരുന്നു പാതയുടെ നിര്‍മ്മാണം. അല്‍പ്‌സിന്റെ ഇരുവശങ്ങളില്‍ നിന്നും ആരംഭിച്ച നിര്‍മ്മാണം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെഡ്രണില്‍ പരസ്പരം കണ്ടുമുട്ടിയത്. ചടങ്ങ് യൂറോപ്യന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. 2500 ജോലിക്കാര്‍ പങ്കെടുത്ത ഈ നിര്‍മ്മാണത്തിന് 980 കോടി സ്വിസ് ഫ്രാങ്ക് (45,000 കോടി രൂപ) ആണ് ചെലവായത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ