
ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും മാതൃകയിലൊരു ലോകകപ്പിന് ന്യൂസിലന്‍ഡ് വേദിയാവുകയാണ്. എന്നാല്‍, ഏതെങ്കിലുമൊരു കായിക ഇനത്തിനുവേണ്ടിയുള്ളതല്ല ഈ ലോകകപ്പ്. ഏറ്റവും മികച്ച റോബോട്ടിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ് ഈ ലോകമത്സരം നടത്തുന്നത്.
ന്യൂസിലന്‍ഡില്‍ ഒകേ്‌ടാബര്‍ 11 മുതല്‍ 13 വരെയാണ് മത്സരം. ന്യൂസിലന്‍ഡിലെ ഓക്‌്ലാന്‍ഡില്‍ നടക്കുന്ന റഗ്‌ബി ലോകകപ്പിനോടനുബന്ധിച്ചാണ് റോബോട്ട് മത്സരവും അരങ്ങേറുന്നത്. ന്യൂസിലന്‍ഡ്, അമേരിക്ക, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ തന്നെ മത്സരത്തില്‍ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു കഴിഞ്ഞു.
റോബോട്ടിക് വേള്‍ഡ് കപ്പെന്നാണ് മത്സരത്തിന്റെ പേര്. റോബോട്ടുകളുടെ രൂപകല്‌്പന, നിര്‍മാണം, പ്രവര്‍ത്തനം, വേഗത, കഴിവ് തുടങ്ങിയവയാണ് മത്സരത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ