
വേനല്‍ക്കാലത്ത് സ്‌കൂളില്‍ നിക്കറിടാന്‍ അനുവദിക്കാത്ത നടപടിക്കെതിരേ ബ്രിട്ടണില്‍ ഒരു വിദ്യാര്‍ഥി പ്രതിഷേധിച്ചത് വ്യത്യസ്‌തരീതിയിലായിരുന്നു. വിദ്യാര്‍ഥിനികളെപ്പോലെ പാവാടയുടുത്തു സ്‌കൂളില്‍ എത്തിയാണ് 12 വയസുകാരനായ ക്രിസ് വൈറ്റ്‌ഹെഡ് പ്രതിഷേധിച്ചത്. ബ്രിട്ടണില്‍ ഇപ്പോള്‍ കടുത്ത വേനലാണ്. എന്നാല്‍, ഈ വേനല്‍ക്കാലത്ത് വിദ്യാര്‍ഥികള്‍ പാന്റ് ധരിച്ച് എത്തണമെന്ന നിയമത്തില്‍ ഇളവു വരുത്താന്‍ കേംബ്രിഡ്‌ജിലെ ഇംപിംഗ്‌ടണ്‍ വില്ലേജ് കോളജ് അധികൃതര്‍ തയാറായില്ല. വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂളില്‍ പാവാട ധരിച്ച് എത്താമെങ്കില്‍ തങ്ങളെ നിക്കറിട്ട് സ്‌കൂളില്‍ വരാന്‍ അനുവദിക്കണമെന്ന ക്രിസിന്റെയും സഹപാഠികളുടെയും ആവശ്യം പ്രിന്‍സിപ്പല്‍ നിരസിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ക്രിസ് പാവാട ധരിച്ച് സ്‌കൂളിലെത്തിയത്. ആണ്‍കുട്ടികള്‍ക്കെതിരായ വിവേചനത്തിനെതിരേ പ്രതിഷേധിക്കാനാണ് താന്‍ പാവാട ധരിച്ചതെന്നാണ് ക്രിസ് പറയുന്നത്. എന്നാല്‍, ക്രിസ് പാവാട ധരിച്ചു വരുന്നതില്‍ അപാകതയില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. ക്രിസ് പ്രതിഷേധിച്ചാലും നിക്കര്‍ ധരിക്കാന്‍ അനുവദിക്കില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ