
മദ്യപിച്ച് വാഹനമോടിക്കുന്നതാണ് റോഡപകടങ്ങളുടെ പ്രധാനകാരണം. ഇത്തരം അപകടങ്ങള്‍ തടയാന്‍ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വാഹനത്തോടൊപ്പം സംവിധാനമുണ്ടെങ്കിലോ. ഇത്തരമൊരു സംവിധാനം എര്‍പ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടണ്‍. അവിടെ യാത്രാ ബസുകളില്‍ മദ്യപിച്ച് ഡ്രൈവര്‍ പ്രവേശിച്ചാല്‍ വാഹനം സ്‌റ്റാര്‍ട്ടാവില്ല.
ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസറുകള്‍ ഈ ബസുകളില്‍ സ്‌ഥാപിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നാല്‍ ഡ്രൈവര്‍ ആദ്യം ചെയ്യേണ്ടത് ഈ ബ്രീത്ത് അനലൈസറില്‍ ഊതുകയെന്നതാണ്. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെങ്കില്‍ ബസ് സ്‌റ്റാര്‍ട്ടാവും. മദ്യപിച്ചിട്ടുണ്ടെങ്കില്‍ ബ്രീത്ത് അനലൈസറില്‍നിന്ന് പ്രത്യേക കേന്ദ്രത്തിലേക്ക് സന്ദേശം പോവും. ബസ് സ്‌റ്റാര്‍ട്ടാവുകയില്ലെന്നു മാത്രമല്ല ഏതാനും നിമിഷങ്ങള്‍ക്കകം പോലീസ് സ്‌ഥലത്തെത്തി ഡ്രൈവറെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്യും.
ഈ സംവിധാനം മറ്റു വാഹനങ്ങളിലും ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് ബ്രിട്ടണ്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ