
ലോകത്തെ ഏറ്റവും ഉയരും കൂടിയ കൊടുമുടിയാണ് എവറസ്‌റ്റ്. എവറസ്‌റ്റ് കീഴടക്കുകയെന്നത് ലോകത്തെ ഏതൊരു പര്‍വതാരോഹകന്റെയും സ്വപ്‌നമാണ്. ഒരു തവണ എവറസ്‌റ്റ് കീഴടക്കുന്നവരെപ്പോലും മാധ്യമങ്ങള്‍ ധീരരായാണ് വാഴ്‌ത്തുന്നത്. എന്നാല്‍, 8850 മീറ്റര്‍ 8848 മീറ്റര്‍ ഉയരമുള്ള ഈ വമ്പനെ 21 തവണ കീഴടക്കി ലോകറെക്കോഡിട്ടിരിക്കുകയാണ് അപ ഷേര്‍പയെന്ന നേപ്പാളുകാരന്‍. തന്റെ തന്നെ മുന്‍ റെക്കോഡാണ് അപ ഷേര്‍പ തിരുത്തിയത്.
1990ലാണ് അപ ഷേര്‍പ ആദ്യമായി എവറസ്‌റ്റ് കീഴടക്കുന്നത്. പിന്നീട് ഓരോ വര്‍ഷവും എന്ന കണക്കില്‍ അപ ഷേര്‍പ എവറസ്‌റ്റ് കീഴടക്കിവരുന്നു. 51-ാം വയസിലാണ് അമേരിക്കയില്‍ താമസമാക്കിയ അപ ഷേര്‍പയുടെ ഈ നേട്ടമെന്ന പ്രത്യേകതയുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ